ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

By Syam
|

മാറ്റങ്ങള്‍ ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്. പലപ്പോഴും നമ്മള്‍ മാറ്റങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാറുണ്ട്. അനുദിനം മാറ്റങ്ങള്‍ വരുന്ന മേഖലകളിലൊന്നാണ് ടെക്നോളജി. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ടെക്നോളജിയുടെ ഒട്ടുമിക്ക മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും പ്രതിഭലിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലാണ്. ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാന്‍ സാധ്യതയുള്ള ചില ടെക്നോളജികളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

വയര്‍ലെസ്സ് ചാര്‍ജിംഗ് എന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാലിതാ വയര്‍ലെസ്സ് ചാര്‍ജിംഗിനെ വെല്ലുന്ന 'എയര്‍ഫ്യുവല്‍' ഉപയോഗപ്പെടുത്തിയുള്ള ചാര്‍ജിംഗ് രീതിയാണ് കോണ്‍ടാക്റ്റ്-ലെസ്സ് ചാര്‍ജിംഗ്. നിങ്ങള്‍ക്ക് ഓഫീസിലേക്കോ വീട്ടിലേക്കോ കടക്കുമ്പോള്‍ തന്നെ നിങ്ങളുടെ ഫോണ്‍ ഓട്ടോമാറ്റിക്കായി ചാര്‍ജാവുന്നത് ഒന്ന് സങ്കല്പ്പിച്ചു നോക്കൂ. കോണ്‍ടാക്റ്റ്-ലെസ്സ് ചാര്‍ജിംഗിലൂടെ ഇത് സാധ്യമാണ്.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

കുറേ വര്‍ഷങ്ങളായി ഫോണുകളില്‍ മാറാതെ നില്‍ക്കുന്നൊരു കാര്യമാണ് 3.5എംഎം ഹെഡ്ഫോണ്‍ ജാക്ക്. എന്നാലിതാ ആപ്പിള്‍ തങ്ങളുടെ അടുത്ത മോഡലായ ഐഫോണ്‍7ല്‍ നിന്ന് ഹെഡ്ഫോണ്‍ ജാക്ക് നീക്കം ചെയ്യുകയാണ്. ഇതിലൂടെ വയറുകളുടെ കെട്ടുപാടുകള്‍ക്ക് വിടപറഞ്ഞുകൊണ്ട് സൗകര്യപ്രദമായ വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍ വിപണിയില്‍ കുറച്ചുകൂടി സജീവമാകുമെന്ന് തീര്‍ച്ച.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

പ്രധാന ഡിസ്പ്ലേയ്ക്കൊപ്പം തന്നെയുള്ള ചെറിയ വലിപ്പത്തിലുള്ള ഡിസ്പ്ലേകള്‍ നിരവധി കണ്‍ട്രോളുകള്‍, നോട്ടിഫിക്കേഷനുകള്‍ നമുക്ക് എളുപ്പത്തില്‍ ലഭിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കും. കൂടാതെ തുടര്‍ച്ചയായി പ്രധാന ഡിസ്പ്ലേ ഉപയോഗിക്കാത്തതിനാല്‍ ബാറ്ററി ലൈഫും മെച്ചപെടും.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഉയര്‍ന്ന് വരുന്ന ആപ്ലിക്കേഷനുകളുടെയും മറ്റും വലിപ്പം കണക്കിലെടുത്തു ഇനി വിപണിയിലെത്താനിരിക്കുന്ന മിക്ക സ്മാര്‍ട്ട്ഫോണുകളുടെയും ഇന്റേണല്‍ സ്റ്റോറേജ് മിനിമം 32ജിബിയാവാനാണ് സാധ്യത.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

4കെ റെസൊല്യൂഷന്‍ ഡിസ്പ്ലേയുടെ മിഴിവോടെ ഉപഭോക്താക്കളിലേക്കെത്തിയ സ്മാര്‍ട്ട്‌ഫോണാണ് സോണിയുടെ എക്സ്പീരിയ ഇസഡ്5. വെര്‍ച്വല്‍ റിയാലിറ്റി ഡിസ്പ്ലേയുടെയും മറ്റും വരവോടെ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ പ്രീമിയം ഫോണുകള്‍ക്ക് 4കെ ഡിസ്പ്ലേ കൂടി നല്‍ക്കാനാണ് പദ്ധതി.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ആപ്പിളിന്‍റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോണ്‍6എസിലാണ് ആദ്യമായി പ്രെഷര്‍ സെന്‍സിറ്റീവ് ഡിസ്പ്ലേകള്‍ അവതരിപ്പിച്ചത്. നമ്മുടെ വിരലുകള്‍ സ്ക്രീനില്‍ തൊടുമ്പോഴുണ്ടാകുന്ന നേരിയ മര്‍ദ്ദവ്യത്യാസങ്ങള്‍ പോലും ഈ ഡിസ്പ്ലേകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഗെയിമിങ്ങിനും ക്രിയേറ്റീവ് ജോലികള്‍ക്കും ഇത് അനുയോജ്യമാണ്.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

മിക്ക സ്മാര്‍ട്ട്‌ഫോണുകളുടെയും പ്രധാന സെക്യൂരിറ്റി ഫീച്ചറുകളുടെ തലപ്പത്താണ് ഫിനഗര്‍പ്രിന്റ് സെന്‍സറുകള്‍. എന്നാലിതാ നമ്മുടെ കണ്ണുകളിലെ കൃഷ്ണമണി സ്കാന്‍ ചെയ്ത് പാസ്സ്‌വേര്‍ഡായി സൂക്ഷിക്കുന്ന ഐറിസ് സ്കാനറുകള്‍ ഉടന്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ചേക്കേറും.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

നിലവിലുള്ള വൈഫൈയെക്കാള്‍ 100മടങ്ങ് വേഗതയില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിവുള്ള വയര്‍ലെസ് നെറ്റുവര്‍ക്കാണ് ലൈഫൈ. വൈഫൈയില്‍ ഉപയോഗിക്കുന്നത് റേഡിയോ സിഗനലുകലാണെങ്കില്‍ ലൈഫൈയില്‍ ആ സ്ഥാനത്ത് ലൈറ്റ് സ്പെക്ട്രമാണുള്ളത്.

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

ഈ വര്‍ഷത്തോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരാനിരിക്കുന്ന ചില മാറ്റങ്ങള്‍..!!

പിന്‍ക്യാമറയ്ക്കും മുന്‍ക്യാമറയ്ക്കുമൊപ്പം ഓരോ ക്യാമറകള്‍ കൂടി അധികമായി ചേര്‍ക്കുകയാണ് പല മൊബൈല്‍ കമ്പനികളും. എച്ച്റ്റിസി, ഹുവായ്, സോളോ മുതലായ മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഇതിനോടകം ഡ്യുവല്‍ ക്യാമറകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. മികച്ച റീഫോക്കസിംഗ്, ഫോട്ടോയുടെ ഷാര്‍പ്പനെസ് എന്നിവ മെച്ചപെടുത്താനാണ് ഡ്യുവല്‍ ക്യാമറകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
10 new features your smartphone may get in 2016.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X