എയര്‍ടെല്‍ 4ജി കരുത്തേകാന്‍ നോക്കിയുടെ സഹായം! ലക്ഷ്യം ജിയോ തന്നെ!

Written By:

രാജ്യത്ത് കമ്പനിയുടെ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നത് സംബന്ധിച്ച് ഭാരതി എയര്‍ടെല്‍ ഫിനിഷ് കമ്പനി നോക്കിയയുമായി കരാര്‍ ഉറപ്പിച്ചു. ഏകദേശം 500 മില്ല്യന്‍ യുഎസ് ഡോളറാണ് അതായത് 3,350 കോഡി ഇന്ത്യന്‍ രൂപ കരാറെന്ന് എയര്‍ടെല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌ണോമിക്‌സ് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒന്‍പതു സര്‍ക്കിളുകളില്‍ 4ജി വിപുലീകരിക്കും

കരാര്‍ പ്രകാരം ഒന്‍പത് സര്‍ക്കിളുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാന്‍ നോക്കിയ എയര്‍ടെല്ലിനെ സഹായിക്കും. ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ മൂന്നു സര്‍ക്കിളുകളിലും മുംബൈ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ്യ, പഞ്ചാബ്, കേരള എന്നീ നിലവിലുളള ആറ് സര്‍ക്കിളുകളിലുമായി ഒന്‍പത് സര്‍ക്കിളുകളില്‍ ഉള്‍പ്പെടുത്തുക.

മെച്ചപ്പെട്ട കവറേജ്

കൂടുതല്‍ മെച്ചപ്പെട്ട കവറേജും അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് ആക്‌സസും യൂസര്‍മാര്‍ക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ കമ്പനിയുടെ ലക്ഷ്യം. എട്ട് സര്‍ക്കിളുകളിലും എയര്‍ടെല്‍ 3ജി നെറ്റ്‌വര്‍ക്ക് വിപുലമാക്കാനും കരാര്‍ പ്രകാരം ധാരണയുണ്ട്.

വേഗതയാര്‍ന്ന മൊബൈല്‍ ഇന്റര്‍നെറ്റ് ആക്‌സസ്

എയര്‍ടെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ദീര്‍ഘകാല ചരിത്രം തങ്ങള്‍ക്കുണ്ടെന്നാണ് നോക്കിയ പറയുന്നത്. നെറ്റ്വര്‍ക്ക് വിപുലീകരണം വഴി , യൂസര്‍മാരു ആവശ്യത്തിന് ഉതകുന്ന വിധത്തിലുളള കവറേജും ഡാറ്റ വേഗതയും നല്‍കാന്‍ എയര്‍ടെല്ലിന് കഴിയുമെന്ന് നോക്കിയ ഇന്ത്യ മാര്‍ക്കറ്റിങ്ങ് ഹെഡ് സഞ്ജയ് മാലിക് പറഞ്ഞു.

ലക്ഷ്യം

ലോകത്ത് 4ജി തരംഗമുയര്‍ത്തി ആകര്‍ഷകമായ ഓഫറുമായി എത്തിയ നോക്കിയ റിലയന്‍സ് ജിയോയെ എതിരുടുക എന്ന ലക്ഷ്യവും നോക്കിയയുമായുളള കരാറിലൂടെ എയര്‍ടെല്‍ ലക്ഷ്യമിടുന്നുണ്ട്.

ഡാറ്റ തരിഫ് യുദ്ധം

ജിയോ വന്നതോടു കൂടിയുളള ഡാറ്റ താരിഫ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ജിയോ വന്‍ ഓഫറുകള്‍ അവതരിപ്പിച്ചതോടെ എയര്‍ടെല്‍ ഉള്‍പ്പെടെ മുന്‍നിര ടെലികോം കമ്പനികള്‍ എല്ലാം തന്നെ ഡാറ്റ നിരക്ക് കുറയ്ക്കുകയും ആകര്‍ഷിക്കുന്ന ഓഫറുകളും നല്‍കാനും തുടങ്ങി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്