ഞെട്ടിക്കുന്ന ഓഫര്‍: 3ജി ഇന്റര്‍നെറ്റ് പാക്ക് വെറും 3 രൂപയ്ക്ക്!

Written By:

'റിലയന്‍സ് ജിയോ ഇഫക്ട്' ടെലികോം മേഘലയില്‍ വന്‍ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ജിയോ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയിലുളള ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഇതു കാരണം സേവന ദാദാക്കള്‍ക്ക് വലിയ ആശങ്കയാണ്.

2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ ഇവരൊക്കെ അവരുടെ താരിഫ് പ്ലാനുകള്‍ കുറച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍സെല്‍.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

ഞെട്ടിക്കുന്ന ഓഫര്‍: 3ജി ഇന്റര്‍നെറ്റ് പാക്ക് വെറും 3 രൂപയ്ക്ക്!

മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലാഭത്തിനായി 3ജി ഓഫറുമായാണ് എയര്‍സെല്‍ എത്തിയിരിക്കുന്നത്. ഇത് ഏറ്റവും പുതിയ ഇന്റര്‍നെറ്റ് പാക്കാണ്. ഇതില്‍ നിങ്ങള്‍ക്ക് മൂന്നു രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു ദിവസം അണ്‍ലിമിറ്റഡ് 3ജി സൗജന്യമായി ഉപയോഗിക്കാം.

എന്നാല്‍ ഈ സേവനത്തിന് മറ്റ് സേവനദാദാക്കള്‍ ഇതില്‍ കൂടുതല്‍ പണം ഈടാക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യവസ്ഥകളും നിബന്ധനകളും

ഇൗ ആനുകൂല്യം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണം എങ്കില്‍ നിങ്ങള്‍ ഒരു പ്രീപെയ്ഡ് ഉപഭോക്താവായിരിക്കണം. ഓഫര്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സാധ്യമല്ല. എയര്‍സെല്ലിന്റെ മൂന്നു രൂപയുടെ 3ജി ഇന്റര്‍നെറ്റ് ഓഫര്‍ 24 മണിക്കൂര്‍ മാത്രമേ സജീവമായിരിക്കുകയുളളൂ, അതായത് ഒരു ദിവസം. ആക്ടിവേറ്റ് ആകുന്ന സമയം ഉപഭോക്താവിന് നോട്ടിഫിക്കേഷനും ലഭിക്കുന്നതാണ്.

എങ്ങനെ 3ജി പാക്ക് സജീവമാക്കാം?

നിങ്ങളുടെ എയര്‍സെല്‍ പ്രീപെയ്ഡ് നമ്പറില്‍ നിന്നും യുഎസ്എസ്ഡി കോഡ് *122*557# ഡയല്‍ ചെയ്യുക.

#2

നിങ്ങള്‍ സ്‌ക്രീനില്‍ ഒരു പോപ്-അപ്പ് കാണുന്നതായിരിക്കും. '1' എന്ന് ടൈപ്പ് ചെയ്ത് തിരിച്ച് അയയ്ക്കുക.

#3

നിങ്ങള്‍ മറുപടി അയച്ചതിനു ശേഷം വീണ്ടും വിവിധ ഓപ്ഷനോടു കൂടിയ മറ്റൊരു പോപ്പ്-അപ്പ് സന്ദേശം ലഭിക്കുന്നതായിരിക്കും.

#4

കുഴപ്പമില്ല, ഇനിയും നിങ്ങള്‍ അതില്‍ തന്നിരിക്കുന്ന ഫീല്‍ഡില്‍ '1' എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക.

#5

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും, മൂന്ന് രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഈടാക്കുകയും ചെയ്യുന്നു. ഇനി നിങ്ങള്‍ക്ക് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്