എയര്‍സെല്‍, ബിഎസ്എന്‍എല്‍, ടാറ്റാഡോകോമോ: മികച്ച 3ജി ഏത്?

Written By:

2ജി,3ജി, 4ജി എന്നീ നെറ്റ് വര്‍ക്കുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത്. ഇപ്പോള്‍ കാലം കടന്നു പോയി, 3ജി പിന്നിട്ട് വേഗതയാന്‍ന്ന നെറ്റ്‌വര്‍ക്കുമായി 4ജി പ്രവേശിച്ചു. ടെക്‌നോളജിയുടെ വളര്‍ച്ച ഇങ്ങനെയാണെങ്കില്‍ 2020ല്‍ 5ജി ആകുമെന്നതിന് ഒരു മാറ്റവുമില്ല.

ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?

എയര്‍സെല്‍, ബിഎസ്എന്‍എല്‍, ടാറ്റാഡോകോമോ: മികച്ച 3ജി ഏത്?

എന്നത്തെ ലേഖനത്തില്‍ എയര്‍സെല്‍, ബിഎസ്എന്‍എല്‍, ടാറ്റ ഡോകോമോ എന്നീ 3ജി നെറ്റ്‌വര്‍ക്ക് കണക്ഷനുകളുടെ വൃത്യാസങ്ങള്‍ നോക്കാം.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍സെല്‍

എയര്‍സെല്‍ നെറ്റ്‌വര്‍ക്ക് 1999 ആണ് സ്ഥാപിച്ചത്. എന്നാല്‍ ആ സമയത്ത് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്നും നല്ല പ്രതികരണം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ എയര്‍സെല്ലില്‍ 3ജി സേവനം ആരംഭിച്ചതോടെ ഇതു മാറിമറിഞ്ഞു.

എയര്‍സെല്ലില്‍ 8 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജി ഡാറ്റ, 40എംപി, വാലിഡ്റ്റി ഒരു ദിവസം എന്നിവ ലഭിക്കുന്നു. എന്നാല്‍ ഇതിന്റെ മള്‍ട്ടിപ്പിള്‍ പാക്കില്‍ 2ജി, 3ജി ഡാറ്റ ഒരാഴ്ച, മൂന്നാഴ്ച എന്നീ വാലിഡിറ്റിയിലും നല്‍കുന്നുണ്ട്.

എന്നാല്‍ ഇതില്‍ ഏറ്റവും മികച്ചത് 175 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി 1ജിബി 3ജി ഡാറ്റ ആസ്വദിക്കാം എന്നുളളതാണ്. ഇതിന്റെ ഏറ്റവും ഉയര്‍ന്ന പാക്ക് 1,697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 20ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റിയോടു കൂടി ഉപയോഗിക്കാം.

 

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്ലിലും വില കുറഞ്ഞ 3ജി താരിഫ് പ്ലാനുകളാണ് നല്‍കുന്നത്. എറ്റവും വില കുറഞ്ഞത് 4 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 20എംപി 3ജി ഡാറ്റ ഒരു ദിവസം വാലിഡിറ്റിയുമായി ലഭിക്കുന്നു എന്നതാണ്. എയര്‍സെല്ലിനെ പോലെ സര്‍ക്കാര്‍ ഉടമസ്ഥകയിലുളള കമ്പനി ആയതിനാല്‍ ഡാറ്റ പാക്കുകള്‍ ഒരാഴ്ചത്തയ്ക്കും രണ്ടാഴ്ചത്തയ്ക്കും മൂന്നാഴ്ചതയ്ക്കും നല്‍കുന്നുണ്ട്.

198 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 3ജി ഡാറ്റ 28 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. എന്നാല്‍ ഇതിലെ ഏറ്റവും കൂടിയ റീച്ചാര്‍ജ്ജ് പാക്ക് 3099 രൂപയ്ക്ക് 15ജിബി 3ജി ഡാറ്റ ലഭിക്കുന്നു. അതില്‍ 500 മിനിറ്റ് ഫ്രീ ടോക്ടൈമും നല്‍കുന്നുണ്ട്.

 

ടാറ്റ ഡോകോമോ

ടാറ്റ ഡോകോമോയില്‍ ധാരാളം ഓഫറപകള്‍ നല്‍കുന്നുണ്ട്. 8 രൂപ മുതല്‍ 3ജി പ്ലാനുകള്‍ തുടങ്ങുന്നുണ്ട്, അതില്‍ 35എംപി 3ജി ഡാറ്റയാണ് നല്‍കുന്നത്. ഇതിലെ ഏറ്റവും കൂടിയ പ്ലാന്‍ 1299 രൂപയ്ക്ക് 3ജി ഡാറ്റ 28 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

കൂടാതെ ആകര്‍ഷിക്കുന്ന പല ഓഫറുകളും ഉണ്ട്, അതായത് 359 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യ്താല്‍ 3ജിബി 3ജി ഡാറ്റ 28 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?