എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കില്‍ ഓരോ നിക്ഷേപത്തിനും അതേ ടോക്ടൈം ലഭിക്കുന്നു: മികച്ച ഓഫര്‍!

നിങ്ങള്‍ എത്ര രൂപ നിക്ഷേപിച്ചാലും അതേ രൂപയ്ക്ക് നിങ്ങള്‍ക്ക് എയര്‍ടെല്‍ സിമ്മില്‍ ടോക്ടൈം ആയി ലഭിക്കുന്നതാണ്.

|

ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിച്ചത് ഈ അടുത്ത ദിവസമാണ്. 7.25 ശതമാനം പലിശ വാഗ്ദാനവും ചെയ്താണ് രാജസ്ഥാനില്‍ ഈ ബാങ്ക് ആരംഭിച്ചത്.

ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഒരു ആനുകൂല്യവുമായാണ് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് എത്തിയിരിക്കുന്നത്. അതായത് നിങ്ങള്‍ എത്ര രൂപ നിക്ഷേപിച്ചാലും അതേ രൂപയ്ക്ക് നിങ്ങള്‍ക്ക് എയര്‍ടെല്‍ സിമ്മില്‍ ടോക്ടൈം ആയി ലഭിക്കുന്നതാണ്.

വലിയ പ്രതീക്ഷയോടെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ രണ്ടു വേരിയന്റുകളില്‍ എത്തുന്നു!വലിയ പ്രതീക്ഷയോടെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ രണ്ടു വേരിയന്റുകളില്‍ എത്തുന്നു!

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കില്‍ ഓരോ നിക്ഷേപത്തിനും അതേ ടോക്ടൈം!

അതായത് നിങ്ങള്‍ 500 രൂപ എയര്‍ടെല്‍ പേയ്‌മെന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 500 രൂപയും ടൊക്ടൈം നിങ്ങളുടെ എയര്‍ടെല്‍ ഫോണ്‍ നമ്പറില്‍ ലഭിക്കുന്നതാണ്. ഈ ആനുകൂല്യം നിങ്ങള്‍ക്ക് ആദ്യത്തെ നിക്ഷേപത്തിനു മാത്രമേ ലഭ്യമാകൂ.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7, 1700 രൂപയ്ക്ക് എങ്ങനെ വാങ്ങാം?ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7, 1700 രൂപയ്ക്ക് എങ്ങനെ വാങ്ങാം?

എയര്‍ടെല്‍ പേയ്‌മെന്റ് അക്കൗണ്ടിനെ കുറിച്ച് എല്ലാം അറിയാം.

നടപടിക്രമങ്ങള്‍

നടപടിക്രമങ്ങള്‍

ഒരു എയര്‍ടെല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനായി നിങ്ങള്‍ അടുത്തുളള എയര്‍ടെല്‍ റീടെയില്‍ ഔട്ട്‌ലെറ്റില്‍ ആധാര്‍ നമ്പര്‍ സഹിതം പോകേണ്ടതാണ്. ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനമാണ് അക്കൗണ്ട് തുറക്കുന്നതിന്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഡബിറ്റ്/ക്രഡിറ്റ്കാര്‍ഡ്

ഡബിറ്റ്/ക്രഡിറ്റ്കാര്‍ഡ്

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യമുളളതിനൊപ്പം ഡിജിറ്റല്‍ ബാങ്കിങ്ങുമുണ്ട്. രാജസ്ഥാനിലെ വ്യാപാരികള്‍ എയര്‍ടെല്‍ അക്കൗണ്ട് ഉടമകളില്‍ നിന്നു പണം സ്വീകരിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് നമ്പരായി ഉപയോഗിക്കുന്നത് ഫോണ്‍ നമ്പര്‍ തന്നെയ ായിരിക്കും.

അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍

അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍

എല്ലാ ബാങ്കിങ്ങ് സേവനങ്ങളും ഡിജിറ്റലായാണ് ഇപ്പോള്‍ കൈമാറുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ എയര്‍ടെല്‍ മണി ആപ്പ്, USSD അല്ലെങ്കില്‍ IVR മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരിശോധിക്കാം.

മണി ട്രാന്‍സ്ഫര്‍ ആക്‌സസ് ചെയ്യാന്‍ എയര്‍ടെല്‍ മണി ആപ്പ് അല്ലെങ്കില്‍ USSD യില്‍ നിന്ന് *400# എന്ന് ഡയല്‍ ചെയ്യാവുന്നതാണ്.

 

പലിശ നിരക്ക്

പലിശ നിരക്ക്

നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം 7.25% പലിശയാണ് ലഭിക്കുന്നത്

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

. നിക്ഷേപം, സ്വീകരിക്കല്‍, പണം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അയക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് നടത്താനാവുക.

. എടിഎം-ഡെബിറ്റ് കാര്‍ഡ് നല്‍കാം.

. ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

.വായ്പയോ ക്രഡിറ്റ്കാര്‍ഡോ നല്‍കാനാവില്ല.

. എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാനാവില്ല.

. മ്യൂച്ച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വില്‍ക്കാനും തടസ്സമില്ല.

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Airtel Bank or the Airtel Payments Bank, a part of Bharti Airtel Limited, announced its pilot banking services recently, has now unveiled some major new benefits on savings account deposits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X