ബ്ലാഡബിന്‍ഡി; ഇന്ത്യയിലെ കമ്പ്യൂട്ടറകുള്‍ ലക്ഷ്യമിട്ട് പുതിയ വൈറസ്

By Bijesh
|

ഇന്ത്യന്‍ കമ്പ്യൂട്ടറുകള്‍ക്ക് ഭീഷണിയായി പുതിയ വൈറസ് പടരുന്നു. ബ്ലാഡബിന്‍ഡി എന്ന പേരിലുള്ള ഈ വൈറസ് കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനും പ്രാപ്തമായവയാണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് കമ്പ്യൂട്ടറുകളെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പെന്‍ഡ്രൈവ്, ഡാറ്റാകാര്‍ഡ് എന്നിവയിലൂടെയാണ് ബഌഡബിന്‍ഡി പടരുന്നതെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) അറിയിച്ചു.

ബ്ലാഡബിന്‍ഡി; ഇന്ത്യയിലെ കമ്പ്യൂട്ടറകുള്‍ ലക്ഷ്യമിട്ട് പുതിയ വൈറസ്

വൈറസ് ബാധിച്ച സിസ്റ്റത്തിലെ വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം കമ്പ്യൂട്ടര്‍ ക്യാമറയുടെ നിയന്ത്രണം ഏറ്റെടുത്ത് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. മാല്‍വേര്‍ ഡൗണ്‍ലോഡറായി പ്രവര്‍ത്തിക്കാനും വൈറസിന് ശേഷിയുണ്ട്.

കമ്പ്യൂട്ടര്‍ നെയിം, സീരിയല്‍ നമ്പര്‍, വിന്‍ഡോസ് യൂസര്‍ നെയിം, ഓപ്പറേറ്റിംഗ് സിസ്റ്റം വേര്‍ഷന്‍, ബ്രൗസറില്‍ സേവ് ചെയ്തിരിക്കുന്ന പാസ്‌വേഡ് തുടങ്ങിയവയാണ് പ്രധാനമായും വൈറസ് ബാധയുണ്ടായ കമ്പ്യൂട്ടറുകളില്‍ നിന്ന് ഹാക്കര്‍മാര്‍ ആക്‌സസ് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ എല്ലാ ഉപയോക്താക്കളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ സ്‌കാന്‍ ചെയ്യുകയും ആന്റിവൈറസ് അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് CERT--In മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Best Mobiles in India

English summary
‘Bladabindi’ virus targets Windows users in India, steals personal info, ‘Bladabindi’ Virus targets Windows users, A virus that steals personal info is spreading in India, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X