4.5ജി സ്പീഡില്‍ 1000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ എത്തിക്കുന്നു!

4.5ജി സ്പീഡിലുളള ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുളള അനുമതി ബിഎസ്എന്‍എല്‍ ന് ലഭിച്ചിട്ടുണ്ട്.

Written By:

പൊതു മേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 4ജി ഡാറ്റ സേവനങ്ങളെ വെല്ലു വിളിക്കാനായി 4.5ജി സ്പീഡ് ഡാറ്റ സേവനവുമായി എത്തുകയാണ്.

മാര്‍ച്ച് 31നു ശേഷവും ജിയോ ഓഫര്‍ സൗജന്യമായി ലഭിക്കുന്നു!

4.5ജി സ്പീഡിലുളള ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുളള അനുമതി ബിഎസ്എന്‍എല്‍ ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മാസത്തിനുളളില്‍ തന്നെ ഇത് സ്ഥാപിക്കാന്‍ കഴിയുമെന്നും ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ആര്‍.മണി പറഞ്ഞു. എല്‍ആന്‍ഡിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ തുടങ്ങുന്നത്.

നോക്കിയ പി1 സവിശേഷതകള്‍ പുറത്ത്!

4.5ജിബി സ്പീഡിലുളള ബിഎസ്എന്‍എല്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് 4ജിയേക്കാളും അധിക സ്പീഡ് ആയിരിക്കും. 4ജി സ്‌പെക്ട്രം ചുവടുവയ്ക്കുന്നതിനുളള തുക ഇതു വരെ ലഭിക്കാത്തതിനാലാണ് ബിഎസ്എന്‍എല്‍ ഇതു വരെ കേരളത്തില്‍ ചുവടു വയ്ക്കാത്തത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇനി സര്‍ക്കാരില്‍ നിന്നും ഇതിനുളള പണം ലഭിക്കണം. ഡല്‍ഹിയില്‍ നിന്നും ഇതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

മൊബൈല്‍ ടിവി എന്ന 'ഡിറ്റോ ടിവി ' യുമായി ബിഎസ്എന്‍എല്‍!

ഈ വരുന്ന മാസം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിലും എത്തിക്കുമെന്നാണ് പറയുന്നത്. വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുളള സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
BSNL plans to make up for the absence of 4G services with the proposed Wi-Fi hotspots.
Please Wait while comments are loading...

Social Counting