CES 2017ലെ താരമായി 5G

പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാനായി 5G സാങ്കേതികവിദ്യ

By Midhun Mohan
|

വിവരസാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളുമായി നാം പുതുവർഷത്തിലേക്കു കടക്കുകയാണ്. ജനുവരി 5, 8 തീയതികളിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (CES) വരും വർഷത്തിൽ നാം കാണാൻ പോകുന്ന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നു.

 
CES 2017ലെ താരമായി 5G

കൂടുതൽ സ്പീഡ് ഉള്ള കണക്റ്റിവിറ്റി ലഭിക്കാൻ മുറവിളി കൂട്ടുന്ന ഇക്കാലത്തു ഏവരുടെയും പ്രതീക്ഷ 5G യിലാണ്. CESൽ കാണിച്ച പ്രിവ്യു പ്രകാരം ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ, ഐഓടി, വിർച്വൽ റിയാലിറ്റി എന്നി മേഖലകളിൽ വരാവുന്ന മാറ്റങ്ങൾ നാം കണ്ടു. എന്നാൽ ഇതെല്ലാം നിലവിൽ വണമെങ്കിൽ 5G പോലെ വേഗതയേറിയ നെറ്റ്‌വർക്ക് നിലവിൽ വരണം.

 

സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!

നൂതന സാങ്കേതികവിദ്യയായ 5Gയെക്കുറിച്ചു സംസാരിക്കാൻ CES അല്ലാതെ മറ്റൊരിടമില്ല. നാം വിചാരിക്കുന്നതിനേക്കാൾ കൂടുതൽ വേഗതയായിരിക്കും 5Gക്കു. 'ഗെയിം ഓഫ് ത്രോൺസ്' മുഴുവൻ കളക്ഷനും ഒരു എപ്പിസോഡ് കണ്ടു തീർക്കുന്ന സമയം കൊണ്ട് നമുക്ക് ഡൌൺലോഡ് ചെയ്യാൻ കഴിയും.

ഏറ്റവും മികച്ച 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!ഏറ്റവും മികച്ച 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

അടുത്ത രണ്ടു വർഷത്തേക്ക് 5G നിലവിൽ വരില്ലെന്നാണ് സൂചന. എന്നാൽ 5Gയെ കുറിച്ചുള്ള വാർത്തകൾ ലോകമെന്പാടും പരന്നു കഴിഞ്ഞു.

CES 2017ലെ താരമായി 5G

5G ടെസ്റ്റിങ് ആരംഭിച്ചു

2011ലാണ് വെരിസോൺ ആദ്യമായി 4G LTE നെറ്റ്‌വർക്ക് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം അവരുടെ 5G സേവനങ്ങൾ തുടങ്ങുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. വെരിസോൺ ആയിരിക്കും ആദ്യമായി 5G സേവനങ്ങൾ നൽകാൻ പോകുന്നത് എന്നുള്ള സൂചന അവർ നൽകിക്കഴിഞ്ഞു.

വെരിസോൺനു ശേഷം AT&Tയാണ് 5G സേവനങ്ങൾ നൽകാൻ പോകുന്നത്. ടെക്സസ്സിലുള്ള ഒരു കമ്പനിയിൽ അവർ പരീക്ഷണ അടിസ്ഥാനത്തിൽ 5G നൽകിതുടങ്ങിയതായാണ് സൂചന. CES 2017 കോൺഫെറെൻസിൽ അവർ 5Gയെപ്പറ്റി സംസാരിക്കുന്നുണ്ട്.

CES 2017ലെ താരമായി 5G

സേവനദാതാക്കൾ മാത്രമല്ല

വെരിസോൺ, AT&T എന്നിവരെ കൂടാതെ 5Gയെ കുറിച്ച് സംസാരിക്കാൻ പോകുന്നത് ക്വാൽകോം സിഇഓ സ്റ്റീവ് മോളേങ്കോംഫ് ആണ്. അടുത്ത ശ്രേണിയിലെ വയർലെസ്സ് ടെക്നോളജി എങ്ങനെ മറ്റു മേഖലകളെ സഹായിക്കും എന്നാണു അദ്ദേഹം സംസാരിക്കുന്ന വിഷയം.

എറിക്സൺ 30 ഡെമോകളിലൂടെ നൂതന 5G വയർലെസ്സ് ടെക്നോളജിയെ കുറിച്ച് സംസാരിക്കുന്നു. വേഗതയേറിയ നെറ്റ്‌വർക്കിലൂടെ എങ്ങനെ മീഡിയ കൈമാറ്റം നടക്കുന്നു എന്ന് എറിക്‌സൺ കാണിക്കുന്നു.

ആവേശം അടങ്ങുന്നില്ല

ഈ പരീക്ഷണങ്ങൾ 5Gയുടെ സാധ്യതകൾ കാണിക്കും എന്നാൽ ഇത് പൂർണ്ണമായും ഉപയോഗ്യമല്ല. 2018ൽ ഇത് നിലവിൽ വരുമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഓഫിസിൽ ഉള്ള ഫിക്സഡ് ലൈൻ, മൊബൈൽ ബ്രോഡ്ബാൻഡ് ടെക്നോളജിയും 5Gയിലേക്ക് വഴിമാറും എന്നാണു കേൾക്കുന്നത്.

5G വരുന്നതോടെ കേബിൾയുഗം അവസാനിക്കും. കേബിൾ വലിക്കുന്നതിനായി വീടും, റോഡുകളും മറ്റും കുഴിക്കുന്നതും അത് മൂലം നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇത് വഴി മാറുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
CES 2017 will happen from January 5 to January 8 and the show is all set to be the major spotlight for the upcoming 5G technology as the same will be demonstrated over there.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X