എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

Written By:

നേരത്തെ 11 കമ്പനികള്‍ക്കായിരുന്നു പേയ്‌മെന്റ്‌സ് ബാങ്ക് ലൈസന്‍സ് ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഉപസ്ഥാനമായ എയര്‍ടെല്‍ പേയ്‌മെന്‍് പ്രവര്‍ത്തനം ആരംഭിച്ചു. രാജസ്ഥാനിലാണ് പ്രവര്‍ത്തനം. രാജ്യത്തെ ആദ്യ പ്രവര്‍ത്തനം തുടങ്ങുന്ന പേയ്‌മെന്റ് ബാങ്കാണ് എയര്‍ടെല്‍.

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

എയര്‍ടെല്‍ ഔട്ട്‌ലെറ്റുകള്‍ ഇനി എയര്‍ടെല്‍ ബാങ്കിംഗ് പോയിന്റുകളായും പ്രവര്‍ത്തിക്കും. അവിടെ നിന്നും നിങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാം. മൊത്തം സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കാനുളള 'പൈലറ്റ്' പദ്ധതിയാണിപ്പോള്‍ നടപ്പാക്കുന്നത്. വിലയിരുത്തലിനു ശേഷം രാജ്യവ്യാപകമായി പ്രവര്‍ത്ത ആരംഭിക്കും.

ആന്‍ഡ്രോയിഡ് ഫോണില്‍ വൈഫൈ-സിഗ്നല്‍ കൂട്ടാന്‍ എളുപ്പ വഴികള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നടപടിക്രമങ്ങള്‍

ഒരു എയര്‍ടെല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനായി നിങ്ങള്‍ അടുത്തുളള എയര്‍ടെല്‍ റീടെയില്‍ ഔട്ട്‌ലെറ്റില്‍ ആധാര്‍ നമ്പര്‍ സഹിതം പോകേണ്ടതാണ്. ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനമാണ് അക്കൗണ്ട് തുറക്കുന്നതിന്.

7000എംഎഎച്ച് ബാറ്ററിയുമായി കിടിലന്‍ ജിയോണി ഫോണ്‍ എത്തുന്നു!

ഡബിറ്റ്/ക്രഡിറ്റ്കാര്‍ഡ് സൗകര്യം

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യമുളളതിനൊപ്പം ഡിജിറ്റല്‍ ബാങ്കിങ്ങുമുണ്ട്. രാജസ്ഥാനിലെ വ്യാപാരികള്‍ എയര്‍ടെല്‍ അക്കൗണ്ട് ഉടമകളില്‍ നിന്നു പണം സ്വീകരിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് നമ്പരായി ഉപയോഗിക്കുന്നത് ഫോണ്‍ നമ്പര്‍ തന്നെയ ായിരിക്കും.

ഡിസംബര്‍ 28ന് റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനവും കാത്ത്!

അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍

എല്ലാ ബാങ്കിങ്ങ് സേവനങ്ങളും ഡിജിറ്റലായാണ് ഇപ്പോള്‍ കൈമാറുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ എയര്‍ടെല്‍ മണി ആപ്പ്, USSD അല്ലെങ്കില്‍ IVR മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരിശോധിക്കാം.

മണി ട്രാന്‍സ്ഫര്‍ ആക്‌സസ് ചെയ്യാന്‍ എയര്‍ടെല്‍ മണി ആപ്പ് അല്ലെങ്കില്‍ USSD യില്‍ നിന്ന് *400# എന്ന് ഡയല്‍ ചെയ്യാവുന്നതാണ്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

ഇതിലെ വലിയ ഗുണം എന്തെന്നാല്‍ മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാനും എയര്‍ടെല്‍ നമ്പര്‍ ഉടമകള്‍ തമ്മിലുളള പണം കൈമാറ്റത്തിനും സൗകര്യമുണ്ട്, അത് സൗജന്യവുമാണ്.

 

പലിശ നിരക്ക്

നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം 7.25% പലിശയാണ് ലഭിക്കുന്നത്.

വേഗമാകട്ടേ! ബിഎസ്എന്‍എല്‍ 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്!

ശ്രദ്ധിക്കുക

. നിക്ഷേപം, സ്വീകരിക്കല്‍, പണം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അയക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് നടത്താനാവുക.

. എടിഎം-ഡെബിറ്റ് കാര്‍ഡ് നല്‍കാം.

. ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

. വായ്പയോ ക്രഡിറ്റ്കാര്‍ഡോ നല്‍കാനാവില്ല.

. എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാനാവില്ല.

. മ്യൂച്ച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വില്‍ക്കാനും തടസ്സമില്ല.

ജിയോ വെല്‍ക്കം ഓഫര്‍ 2 എത്തുന്നു

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്