297 രൂപയ്ക്ക് പ്രതി ദിനം 4ജി ഡാറ്റയുമായി ഐഡിയ!

ഐഡിയയുടെ പുതിയ ഓഫര്‍.

Written By:

ജിയോയുമായി ഏറ്റുമുട്ടാന്‍ പല ടെലികോം കമ്പനികളും ആകര്‍ഷിക്കുന്ന അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുകയാണ്. 399 രൂപയ്ക്ക് 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കി എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.

297 രൂപയ്ക്ക് പ്രതി ദിനം 4ജി ഡാറ്റയുമായി ഐഡിയ!

എന്നാല്‍ ഇതിനേക്കാള്‍ വലിയൊരു ഓഫറുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. ഐഡിയ, ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയ രണ്ട് ഓഫറുകളാണ് പുതുതായി കൊണ്ടു വന്നിരിക്കുന്നത്.

എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?

297 രൂപയുടെ പ്ലാനും 447 രൂപയുടെ പ്ലാനുമാണ് ഐഡിയ പുതുതായി കൊണ്ടു വന്നിരിക്കുന്നത്. ഐഡിയയുടെ 297 രൂപയുടെ പാക്കില്‍ ഐഡിയ ടൂ ഐഡിയ ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി 4ജി ഡാറ്റയും 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ 300 മിനിറ്റു മാത്രമാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കുന്നത്.

2017ല്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

297 രൂപയ്ക്ക് പ്രതി ദിനം 4ജി ഡാറ്റയുമായി ഐഡിയ!

447 രൂപയുടെ പ്ലാനില്‍ രാജ്യത്തുടനീളം ഏതു നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ ചെയ്യാം. കൂടാതെ 1ജിബി 4ജി ഡാറ്റ 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ പ്ലാനില്‍ 3000 മിനിറ്റാണ് വോയിസ് കോള്‍ ലിമിറ്റ്, വാലിഡിറ്റി 70 ദിവസം. ലിമിറ്റ് കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും 30 പൈസ വീതം ഈടാക്കുന്നു.

ഈ ഓഫര്‍ ഉപയോഗിക്കണമെങ്കില്‍ 4ജി ഹാന്‍സെറ്റും 4ജി ഐഡിയ സിമ്മും വേണം.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Idea's new unlimited offer.
Please Wait while comments are loading...

Social Counting