ഷവോമി ഫോണുകള്‍ രാജ്യസുരക്ഷയ്ക്ക് എതിരെന്ന് വ്യോമസേന; അല്ലെന്ന് കമ്പനി

By Sutheesh
|

വ്യോമസേനയിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഷവോമി റെഡ്മി 1 എസ് ഉപയോഗിക്കരുതെന്നാണ് വ്യോമസേനയുടെ നിര്‍ദേശം. മൊബൈലിലെ ഡാറ്റ ചൈനയിലുള്ള അവരുടെ സെര്‍വറുകളിക്ക് മാറ്റുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വ്യോമസേന ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ വ്യോമസേനയിലെ 1,75,000 അംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടുമാണ് ഷവോമി റെഡ്മി 1 എസ് മൊബൈല്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം വ്യോമസേന നല്‍കിയിട്ടുളളത്.

ഫോണ്‍ ഉപയോഗിക്കുന്നവരുടെ പേരുവിവരം, ഫോണ്‍ നമ്പര്‍, ഐ എം ഇ ഐ നമ്പര്‍ എന്നിവയ്ക്ക് പുറമെ അഡ്രസ് ബുക്കിലുള്ളവരുടെ നമ്പറുകള്‍, മെസ്സേജുകള്‍ എന്നിവയെല്ലാം ബെയിജിങ്ങിലെ ഷവോമിയുടെ സെര്‍വറിലേക്ക് മാറ്റുന്നുവെന്നാണ് എഫ് സെക്യുര്‍ എന്ന സെക്യൂരിറ്റി സൊല്യൂഷന്‍ കമ്പനി നേരത്തെ കണ്ടെത്തിയിരുന്നു.

ഷവോമി ഫോണുകള്‍ രാജ്യസുരക്ഷയ്ക്ക് എതിരെന്ന് വ്യോമസേന; അല്ലെന്ന് കമ്പനി

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് യൂണിറ്റ് വ്യോമസേനയ്ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അതേ സമയം ക്ലൗഡ് മെസ്സേജിങ് സര്‍വീസിലെ ചില പിഴവുകള്‍ മുന്‍നിര്‍ത്തി ജൂലായിലാണ് എഫ് സെക്യൂര്‍ ഈ പരിശോധന നടത്തിയതെന്നാണ് ഷവോമി കമ്പനി വ്യക്തമാക്കുന്നത്. എഫ് സെക്യുര്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഹരിച്ചതായും കമ്പനി അറിയിച്ചു. ആഗസ്ത് 10ന് തന്നെ ഒ ടി എ സിസ്റ്റം അപ്‌ഡേറ്റ് ചെയ്തതായും കമ്പനി പറയുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X