ജിയോയും എയര്‍ടെല്ലും തമ്മില്‍ എന്തിനു യുദ്ധം? ഇത് അവസാനിക്കുമോ?

ആന്‍ഡ്രോയിഡ് ഫോണില്‍ ഒന്നിലധികം സിം ഉപയോഗിച്ചാല്‍ കൃത്യമായി നെറ്റ്‌വര്‍ക്ക് സ്പീഡ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

Written By:

ജിയോ സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31ന് അവസാനിക്കും. ജിയോ എത്തിയതോടെ ടെലികോം മേഖലയില്‍ വന്‍ യുദ്ധമാണ് നടക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ എന്നാണ് ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റ് നടത്തുന്ന ഏജന്‍സിയായ ഊക്ല റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് ജിയോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

എങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ആകാം?

ആക്ടീവ് കാരിയര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് മൊബൈലില്‍ നിന്നുളള ഇന്റര്‍നെറ്റ് സ്പീഡ് മനസ്സിലാക്കിയത്. ആന്‍ഡ്രോയിഡ് ഫോണില്‍ ഒന്നിലധികം സിം ഉപയോഗിച്ചാല്‍ കൃത്യമായി നെറ്റ്‌വര്‍ക്ക് സ്പീഡ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ജിയോയും എയര്‍ടെല്ലും തമ്മില്‍ എന്തിനു യുദ്ധം? ഇത് അവസാനിക്കുമോ?

എന്നാല്‍ ഇത്തരം സാഹര്യത്തില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പരിശോധന നടത്തിയാണ് ബ്രോഡ്ബാന്‍ഡ് വേഗത നിശ്ചയിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ ഈ പരിശോധനയില്‍ പോരായിമ ഉണ്ടെന്ന് ഊക്ല തന്നെ സമ്മതിച്ചതായി ജിയോ വ്യക്തമാക്കുന്നു. ഇതു കൂടാതെ ഇപ്പോഴത്ത മിക്ക മൊബൈലുകളിലും രണ്ട് സിം ഉപയോഗിക്കുന്നുണ്ടെന്നും ജിയോ കൂട്ടിച്ചേര്‍ത്തു.

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പരസ്യ വാചകവുമായി എയര്‍ടെല്‍

ഔദ്യോഗികമായി ഇന്ത്യയിലെ വേഗമേറിയ നെറ്റ്‌വര്‍ക്ക് എന്ന പരസ്യ വ്യാചകവുമായി എയര്‍ടെല്‍ പരസ്യം ചെയ്യുന്നതിനെതിയെ എത്തിയിരിക്കുകയാണ് ജിയോ.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

അഡ്‌വര്‍ടൈസിങ്ങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

അഡ്‌വര്‍ടൈസിങ്ങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത് ജിയോ. ഓക്ലയുമായി ചേര്‍ന്ന് തെറ്റിധാരണാജനകമായ പരസ്യമാണ് എയര്‍ടെല്‍ നല്‍കുന്നതെന്നാണ് ജിയോ പറയുന്നത്.

എയര്‍ടെല്‍ രംഗത്തെത്തി

ഇപ്പോള്‍ ജിയോയുടെ വാദങ്ങള്‍ നിരസിച്ചു കൊണ്ട് എയര്‍ടെല്ലും രംഗത്തെത്തി. തങ്ങളുടെ ബ്രാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്താനാണ് ജിയോ ശ്രമിക്കുന്നതെന്നാണ് എയര്‍ടെല്ലല്‍ പറയുന്നത്.

ഉപഭോക്താക്കളെ വഴി തെറ്റിക്കാനാണോ?

ഉപഭോക്താക്കളെ വഴിതെറ്റിക്കാനാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എയര്‍ടെല്‍ പരാതിയില്‍ പറയുന്നു. എയര്‍ടെല്ലിനെതിരെ വ്യാജ പ്രചരണമാണ് ജിയോ നടത്തുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The bone of contention was Airtel's use of the phrase "officially the fastest network" which, according to Reliance Jio was "misleading".
Please Wait while comments are loading...

Social Counting