ജിയോ ഓഫറുകള്‍ റദ്ദാക്കിയാലും സൗജന്യ സേവനങ്ങള്‍ നേടാം ഇതിലൂടെ!

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ റദ്ദാക്കിയാലും ജിയോ ഓഫറുകള്‍ നേടാം.

Written By:

ജിയോ വന്‍ ഓഫറുമായി എത്തിയതിനാല്‍ ടെലികോം കമ്പനികള്‍ തമ്മില്‍ വന്‍ യുദ്ധമാണ് നടത്തി വരുന്നത്. ഈ ഒരു യുദ്ധം വളരെ ഏറെ മാറ്റങ്ങളാണ് ടെലികോം കമ്പനികളില്‍ വരുത്തിയത്.

ജിയോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. അതായത് ട്രായിയുടെ നിര്‍ദ്ദേശ പ്രകാരം ജിയോ നല്‍കിയിരിക്കുന്ന സര്‍പ്രൈസ് ഓഫര്‍ റദ്ദാക്കണം എന്നാണ്. ഇതിനോടൊപ്പം തന്നെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷനും പിന്‍ വലിക്കാന്‍ ട്രായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

10ജിബി ഡാറ്റ 100 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ഐഡിയ!

ജിയോ ഓഫറുകള്‍ റദ്ദാക്കിയാലും സൗജന്യ സേവനങ്ങള്‍ നേടാം  ഇതിലൂടെ!

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഇങ്ങനെയായിരുന്നു. 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ ആകുക. അതിനു ശേഷം 303 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്ത് അണ്‍ലിമിറ്റ് ഡാറ്റയും കോളുകളും ആസ്വദിക്കാം.

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഇപ്പോഴും ജിയോ വെബ്‌സൈറ്റില്‍ ഉണ്ട്. എന്നാല്‍ കുറച്ചു ദിവസത്തിനുളളില്‍ തന്നെ ഇതു പിന്‍വലിച്ചേക്കാം.

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറിനെ കുറിച്ചുളള സംശയങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ട് സമ്മര്‍ സര്‍പ്രൈസ് ഓഫറുകള്‍ പിന്‍വലിക്കുന്നു?

ട്രായി ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ വ്യക്തമാക്കിയത് ഇങ്ങനെയാണ്, ജിയോ ഓഫറുകള്‍ റെഗുലേറ്ററി ചട്ടക്കൂട്ട് പാലിക്കാത്തതിനാലാണ് എന്നാണ്. ജിയോയുടെ ഈ ഓഫറുകള്‍ നീട്ടിയതിനെതിരെ എയര്‍ടെല്ലും മറ്റു കമ്പനികളും ഇതിനു മുന്‍പു തന്നെ ട്രായിക്ക് പരാതി നല്‍കിയിരുന്നു.

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ അവസാന തീയതി?

ട്രായി നല്‍കിയ പുതിയ ഉത്തരവ് അനുസരിച്ച് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഇപ്പോള്‍ റദ്ദാക്കി നില്‍ക്കുന്നു. എന്നാല്‍ ഇതിന്റെ അവസാന തീയതി ജിയോ വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

ഇപ്പോഴും ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കുമോ?

അതേ, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൈജിയോ ആപ്പ് വഴിയും സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കുന്നു. നിങ്ങള്‍ ഇപ്പോഴും പ്രൈം മെമ്പര്‍ അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിനു വേണ്ടി നിങ്ങള്‍ എന്റോള്‍ ചെയ്യേണ്ടി വരും.

പേജ് തുറക്കുമ്പോള്‍

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ പേജ് തുറക്കുമ്പോള്‍, നേരത്തെ കാണുന്നതു പോലെ 99 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യുന്ന പേജ് ഇനി കാണാന്‍ സാധിക്കില്ല. എന്നാല്‍ അതിനു പകരം ജിയോ സര്‍പ്രൈസ് ഓഫര്‍ പ്രയോജനപ്പെടുത്താനുളള പദ്ധതികളുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് ആവശ്യമുളള പ്ലാന്‍ തിരഞ്ഞെടുത്തതിനു ശേഷം 'Buy' എന്നു ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ നിങ്ങള്‍ക്കു കാണാം 99 രൂപ ഇതിനകം തന്നെ നിങ്ങളുടെ ചെക്ക്ഔട്ട് കാര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെന്ന്. അത് തുടര്‍ന്ന് പേയ്‌മെന്റ് ചെയ്ത് മൂന്നു മാസത്തെ സൗജന്യ സേവനങ്ങള്‍ ആസ്വദിക്കാം.

26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio Summer Surprise offer cancelled in accordance with TRAI order.But You can still avail Jio Summer Surprise benefits.
Please Wait while comments are loading...

Social Counting