ജിയോ സിം വാരിക്കൂട്ടുന്നവര്‍ ശ്രദ്ധിക്കുക: പഴയ സിം കാന്‍സലായേക്കാം!

Written By:

സൗജന്യ 4ജി സേവനം നല്‍കി മൊബൈന്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ജിയോ. പുതിയ കണക്ഷനുകള്‍ നല്‍കുന്നതില്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ജിയോ പാലിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒന്നില്‍ കൂടുതല്‍ സിമ്മുകള്‍

ഒരു സിം എടുക്കാന്‍ എത്തുന്നവര്‍ക്ക് ഒന്നിലധികം സിമ്മുകള്‍ നല്‍കുന്നു, ഇത് വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പാക്കാനാണ് എന്നും റിപ്പോര്‍ട്ടുകള്‍.

ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പത് സിമ്മുകള്‍ മാത്രമേ നല്‍കാന്‍ പാടുളളൂ.

പലര്‍ക്കും രണ്ടില്‍ കൂടുതല്‍ സിം

ജിയോ സിം എടുക്കാന്‍ വരുന്നവര്‍ക്ക് രണ്ടില്‍ കൂടുതല്‍ സിം ഉണ്ടെന്നാണ് വസ്തുത. ഇതൊന്നും പിരിഗണിക്കാതെയാണ് ജിയോ സിം നല്‍കുന്നത്.

കൂടുതല്‍ സിം ഉണ്ടെങ്കില്‍ ഡിസ്‌ക്കണക്ട് ചെയ്യുക

ഒന്‍പതില്‍ കുടുതല്‍ സിം ഉണ്ടെങ്കില്‍ അത് ഡിസ്‌ക്കണക്ട് ചെയ്യുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ആദ്യം ഡിസ്‌ക്കണക്ട് ആകുന്നത്

ഇങ്ങനെ സിമ്മുകള്‍ ഡിസ്‌ക്കണക്ട് ചെയ്യുമ്പോള്‍ ആദ്യം മറ്റു സേവനദാദാക്കളുടെ നമ്പറുകളാകും ഡിസ്‌ക്കണക്ട് ആകുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്