ജിയോയില്‍ ചേരാന്‍ മറ്റൊരു കാരണം കൂടി: 100 ജിബി വീണ്ടും സൗജന്യ ഡാറ്റ!

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 100ജിബി ഡാറ്റ സൗജന്യം.

|

റിലയന്‍സ് ജിയോ വീണ്ടുമൊരു വിപ്ലവത്തിന്റെ തിരക്കിലാണ്. അതായത് ഹൈ-സ്പീഡ് ഫൈബര്‍-ടൂ-ഹോം (FTTH) ബ്രോഡ്ബാന്‍ഡ് സേവനം നല്‍കി ഉപഭോക്താക്കളെ വീണ്ടും കൂട്ടാന്‍ ജിയോ ലക്ഷ്യമിടുന്നു.

ജിയോയില്‍ ചേരാന്‍ മറ്റൊരു കാരണം കൂടി: 100 ജിബി വീണ്ടും സൗജന്യ ഡാറ്റ!

നിലവിലെ ഏറ്റവും വേഗതയേറിയ പ്ലാനാണ് ജിയോ നല്‍കുന്നത്. ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ആര്‍ക്കിടെക്ചറാണ് FTTH.

ജിയോഫൈബര്‍ എന്നു വിളിക്കുന്ന ഈ സേവനം വരുന്ന ആഴ്ചകളില്‍ ഇതിന്റെ പ്രിവ്യൂ ആരംഭിക്കും. ഇതിനകം തന്നെ ജിയോ ഫൈബര്‍ പല നഗരങ്ങളിലും പരിശോധന നടത്തിക്കഴിഞ്ഞു. അവിടെ നിന്നൊക്കെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

റിലയന്‍സ് ജിയോഫൈബറിനെ കുറിച്ച് അറിയേണ്ടതെല്ലാം..

സൗജന്യം

സൗജന്യം

ഇന്ത്യ ടുഡേ ടെക് ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. പ്രിവ്യൂ ഓഫറിന്റെ കീഴിലാണ് ബ്രോഡ്ബാന്‍ഡ് ജിയോഫൈബര്‍ പ്ലാന്‍ ആദ്യം നല്‍കുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസം സൗജന്യ സേവനം നല്‍കുന്നു.

ഇന്‍സ്റ്റലേഷന്‍ ഫീസ്

ഇന്‍സ്റ്റലേഷന്‍ ഫീസ്

എന്നിരുന്നാലും റീഫണ്ട് ചെയ്യാനാവാത്ത ഇന്‍സ്റ്റലേഷന്‍ ഫീസ് 4,500 രൂപ ഒരു തവണ അടയ്ക്കണം ജിയോഫൈബര്‍ ലഭിക്കാനായി. സൗജന്യ പ്രമോഷണല്‍ കാലാവധി കഴിയുമ്പോള്‍ ഈ സേവനം തുടര്‍ന്നു കൊണ്ടു പോകാന്‍ ആഗ്രഹം ഇല്ലെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ഫീസ് മടക്കി നല്‍കുന്നതാണ്.

 പ്രതി മാസം 100ജിബി ഡാറ്റ

പ്രതി മാസം 100ജിബി ഡാറ്റ

100mbps വേഗതയില്‍ ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 100ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു. ഒരിക്കല്‍ ഡാറ്റ കഴിഞ്ഞാല്‍ 1mbps സ്പീഡായി കുറയുന്നതാണ്.

അധിക സേവനം നല്‍കുന്നു (Complementary)
 

അധിക സേവനം നല്‍കുന്നു (Complementary)

ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 5ജിബി ക്ലഡ് സ്‌റ്റോറേജ് ഉള്‍പ്പെടെ വിവിധ ജിയോ സേവനങ്ങള്‍ നല്‍കുന്നു. ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ഫൈബര്‍ വീഡിയോ ഒപ്റ്റിമൈസ് ചെയ്ത നെറ്റ്‌വര്‍ക്കാണ് ജിയോഫൈബര്‍ എന്ന് കമ്പനി പറയുന്നു കൂടാതെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെ അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഡ്യുവല്‍-ബ്രാന്‍ഡ് വൈഫൈ റൗട്ടര്‍

ഡ്യുവല്‍-ബ്രാന്‍ഡ് വൈഫൈ റൗട്ടര്‍

ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഡ്യുവല്‍ ബ്രാന്‍ഡ് വൈ-ഫൈ റൗട്ടറുകളും ലഭിക്കുന്നു. ഇതില്‍ ഫൈബര്‍ ഹോം ഗേറ്റ്‌വേ ഉപയോഗിച്ച് മികച്ച ഇന്‍ടോര്‍ കവറേജും കണക്ടിവിറ്റിയുമാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്.

മോണിറ്റര്‍ ചെയ്യാം

മോണിറ്റര്‍ ചെയ്യാം

ഫൈബര്‍ ഹോം ഗേറ്റ്‌വേയിലേക്ക് ഒരു പുതിയ ഉപകരണം ബന്ധിപ്പിക്കുന്ന ഓരോ സമയത്തും ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ വഴി മോണിറ്റര്‍ ചെയ്ത് അതിനെ നിയന്ത്രിക്കാന്‍ കഴിയും.

Best Mobiles in India

English summary
JioFiber Preview Offer, consumers will not have to pay for first 3 months service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X