അബദ്ധത്തില്‍ ലഭിച്ച ലാപ്‌ടോപ്പ് സമ്മാനമായി എടുത്തോളാന്‍ ഇ-കൊമേഴ്‌സ് സൈറ്റ്...!

By Sutheesh
|

രാജ്യത്തെ പ്രമുഖ മൊബൈല്‍ കൊമേഴ്‌സ് സൈറ്റായ പേടിഎം-ല്‍ വൈ-ഫൈ റൗട്ടര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് പുത്തന്‍ ലാപ്‌ടോപ്. ദില്ലി സ്വദേശി അഞ്ജു ചൗഹാനാണ് 1,145 രൂപ മാത്രം വിലയുള്ള വൈ-ഫൈ റൗട്ടറിന്റെ ഓര്‍ഡറിന് പകരം 30,000 രൂപ വിലയുള്ള ലാപ്‌ടോപ് ലഭിച്ചത്.

ഇ-കൊമേഴ്‌സില്‍ അബദ്ധത്തില്‍ ലഭിച്ച ലാപ്‌ടോപ്പ് സമ്മാനമായി കിട്ടി...!

ഏപ്രില്‍ 10-നാണ് പേടിഎം വഴി അഞ്ജു ചൗഹാന്‍ വൈ-ഫൈ റൗട്ടര്‍ ഓര്‍ഡര്‍ ചെയ്തത്. 16-ന് പ്രോഡക്ട് ഡെലിവറി ചെയ്യാനെത്തിയയാള്‍ വലിയൊരു ബോക്‌സ് കൈയില്‍ തന്നപ്പോള്‍ ഇത് തന്റെ ഓര്‍ഡറല്ലെന്ന് ചൗഹാന്‍ പറഞ്ഞു.

ഇ-കൊമേഴ്‌സില്‍ അബദ്ധത്തില്‍ ലഭിച്ച ലാപ്‌ടോപ്പ് സമ്മാനമായി കിട്ടി...!

എന്നാല്‍ വിശദാംശങ്ങളെല്ലാം പരിശോധിച്ചശേഷം ഡെലിവറി ബോയ് ഇത് താങ്കളുടേതു തന്നെയാണെന്ന് സമര്‍ഥിച്ചതോടെ ചൗഹാന്‍ പാഴ്‌സല്‍ വാങ്ങുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത വൈ-ഫൈ റൗട്ടറിന് പകരം എത്തിയത് 30,000 രൂപ വിലയുള്ള ലാപ്‌ടോപ്പാണെന്ന് ചൗഹാന്‍ തിരിച്ചറിഞ്ഞത്.

അപ്രതീക്ഷിത സമ്മാനം എന്തുചെയ്യണമെന്നറിയാതെ അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ചൗഹാന്‍ പറയുന്നു.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടനെ പേടിഎം സിഇഒ-യ്ക്കും എംഡി-യ്ക്കും ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഇമെയില്‍ അയച്ചു. മാത്രമല്ല, തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പേടിഎം-നെ ടാഗ് ചെയ്യുകയും ചെയ്തു.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

ഇ-കൊമേഴ്‌സില്‍ അബദ്ധത്തില്‍ ലഭിച്ച ലാപ്‌ടോപ്പ് സമ്മാനമായി കിട്ടി...!

അഞ്ജുവിന്റെ ഫേസ്ബുക്ക് ടാഗ് പരിശോധിച്ച പേടിഎം അധികൃതര്‍ക്ക് അബദ്ധം പിണഞ്ഞതായി മനസിലായി. എന്നാല്‍ അഞ്ജുവിനെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു കമ്പനിയുടെ പ്രതികരണം. അഞ്ജുവിന്റെ സത്യസന്ധത കണക്കിലെടുത്ത് ലാപ്‌ടോപ് അദ്ദഹത്തോടു തന്നെ എടുത്തുകൊള്ളാന്‍ പേടിഎം അധികൃതര്‍ മറുപടി നല്‍കുകയായിരുന്നു.

Best Mobiles in India

Read more about:
English summary
M-Commerce Site Gifts Customer Laptop it Had Delivered Mistakenly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X