ലോലിപോപ്പിന്റെ തിളക്കത്തില്‍ പുതിയ നെക്‌സസ് ശ്രേണി നവംബറില്‍

|

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ടിവി സെറ്റ്‌ബോക്‌സ് തുടങ്ങിയ നെക്‌സസ് ഡിവൈസുകളുടെ പുതിയ വേര്‍ഷനുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ലോലിപോപ്പാണ് ഈ ഡിവൈസുകളുടെ ഒഎസ്.

സ്മാര്‍ട്ട്‌ഫോണായ നെക്‌സസ് 6, ടാബ്‌ലറ്റായ നെക്‌സസ് 9, ആന്‍ഡ്രോയ്ഡ് ടിവിയുടെ വരവിനെ സൂചിപ്പിക്കുന്ന സെറ്റ്‌ബോക്‌സ് ഡിവൈസായ നെക്‌സസ് പ്ലെയര്‍ തുടങ്ങിയവയാണ് നെക്‌സസ് ശ്രേണിയില്‍ ഏറ്റവും പുതുതായി എത്തിയത്. ഇതില്‍ നെക്‌സസ് 9, നെക്‌സസ് പ്ലെയര്‍ എന്നിവ നവംബര്‍ ആദ്യവാരമാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുക. വിപണിയിലെത്തും.

ഗൂഗിള്‍ അതിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണിനെ ഫാബ്‌ലറ്റ് നിരയിലേക്ക് ഉയര്‍ത്തുകയാണ് നെക്‌സസ് 6-ലൂടെ ചെയ്യുന്നത്.

മോട്ടറോളയുടെ ഫോണ്‍ വിഭാഗമാണ് നെക്‌സസ് 6 നിര്‍മ്മിക്കുക. നേരത്തെ സാംസങും എല്‍ജിയുമാണ് നെക്‌സസ് ഫോണുകള്‍ ഗൂഗിളാനായി നിര്‍മിച്ചിരുന്നത്. നെക്‌സസ് 9 ടാബ് എച്ച് ടി സി-യേയും, നെക്‌സസ് പ്ലെയര്‍ അസ്യൂസ് കമ്പനിയേയുമാണ് നിര്‍മ്മാണ ചുമതല ഗൂഗിള്‍ ഏല്‍പ്പിച്ചത്.

സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡര്‍ നോക്കുക.

1

1

5.9 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്റേത്. അതേസമയം ഐഫോണ്‍ 6 പ്ലസിന്റേത് 5.5 ഇഞ്ച് ഡിസ്‌പ്ലെ മാത്രമാണെന്നത് ശ്രദ്ധേയമാണ്. സാധാരണ എച്ച്ഡി ഡിസ്‌പ്ലെയെ അപേക്ഷിച്ച് നാലുമടങ്ങ് പിക്‌സല്‍ സാന്ദ്രത കൂടുതലുള്ള 'ക്വാഡ് എച്ച്ഡി' ഡിസ്‌പ്ലെയാണ് നെക്‌സസ് 6-ലുളളത്. മികച്ച സ്‌ക്രീന്‍ മിഴിവ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്നര്‍ത്ഥം.

2

2

സൗകര്യപ്രദമായി കേള്‍ക്കുന്നതിന് ഫോണിന്റെ മുന്‍ഭാഗത്ത് രണ്ട് സ്പീക്കറുകളാണ് ഉളളത്. റിയര്‍ ക്യാമറയ്ക്ക് 13 മെഗാപിക്‌സലുകളാണ് ഉളളത്. ബില്‍ട്ടിന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോട് കൂടിയതാണ് ക്യാമറ. ഫ്രണ്ട് സ്‌നാപ്പറിന് 2 മെഗാപിക്‌സലുകളാണ് ഉളളത്.

3

3

2.7 ജിഎച്ച്ഇസഡ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 805 പ്രൊസസര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. 3220 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റേത്. 32 ജിബി, 64 ജിബി മോഡലുകളിലാണ് നെക്‌സസ് 6 ലഭിക്കുക.

4

4

8.9 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയുള്ള ടാബ്‌ലറ്റാണ് നെക്‌സസ് 9. സ്‌ക്രീന്‍ റെസല്യൂഷന്‍ 2048 X 1536 പിക്‌സലുകളാണ്. ഡസ്റ്റ്, സ്‌ക്രാച്ച് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഗൊറില്ല ഗ്ലാസ് 3 സഹായിക്കുന്നു.

5

5

കറുപ്പ്, ഇളം തവിട്ട്, വെള്ള നിറങ്ങളില്‍ നെക്‌സസ് 9 ലഭ്യമാകുക. ടാബിന്റെ മുന്‍വശത്തെ ഇരട്ട സ്പീക്കറുകറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

6

6

64ബിറ്റ് എന്‍വിഡിയ ടെര്‍ഗ കെ1 പ്രൊസസറും 2 ജിബി റാമും കൊണ്ട് നെക്‌സസ് 9 ശാക്തീകരിച്ചിരിക്കുന്നു. f/2.4 അപ്പെര്‍ച്ചറും എല്‍ ഇ ഡി ഫ്‌ളാഷുമുള്ള 8 എംപി ഓട്ടോഫോക്കസ് ക്യാമറയാണ് മുഖ്യ ക്യാമറ. 1.6 എംപിയുടേതാണ് മുന്‍ഭാഗത്തെ ക്യാമറ.

7

7

6700 എംഎഎച്ച് ബാറ്ററിയാണ് ടാബിനുളളത്. 9.5 മണിക്കൂര്‍ ബ്രൗസിങ് സമയവും, അത്രതന്നെ വീഡിയോ പ്ലേബാക്ക് സമയവും, 30 ദിവസം സ്റ്റാന്‍ഡ്‌ബൈയുമാണ് ഗൂഗിള്‍ ഉറപ്പുനല്‍കുന്നത്.

8

8

ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ടിവി പ്ലാറ്റ്‌ഫോമിലുള്ള ആദ്യ ഉപകരണമാണ് നെക്‌സസ് പ്ലെയര്‍. ഗൂഗിള്‍ നിരന്തരമായി പരീക്ഷണം നടത്തുന്ന ടെലിവിഷന്‍ മേഖലയിലേക്കുളള ഉറച്ച ചുവടുവെപ്പാണ് ഇത്. മ്യൂസിക്, സിനിമ, ടിവി ഷോകള്‍ തുടങ്ങിയവ അനായാസമായി ടിവി സ്‌ക്രീനിലേക്ക് സ്ട്രീം ചെയ്യാന്‍ ഗൂഗിള്‍ പ്ലെയറിന് സാധിക്കും. കൂടാതെ ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍ വലിയ സ്‌ക്രീനില്‍ കളിക്കാനും ഈ ഉപകരണം സഹായിക്കും.

9

9

8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉള്ള ഈ ഉപകരണത്തിന് വൈഫൈ കണക്ടിവിറ്റിയുമുണ്ട്. പ്രത്യേകം ഗെയിം കണ്‍ട്രോളറെ ഡിവൈസ് പിന്തുണയ്ക്കുന്നുമുണ്ട്. ഈ ഡിവൈസ് ഇന്ത്യയില്‍ ലഭ്യമാക്കുമോ എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി മാത്രമാണ് ഇത് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X