ഗൂഗിളിന് കൈപൊള്ളിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍

By Bijesh
|

ഓര്‍കുട് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് സെപ്റ്റംബര്‍ 30 മുതല്‍ ഓര്‍മയാവുകയാണ്. പഴയകാല സുഹൃത്തുക്കളെ കണ്ടെത്തിയതും ചാറ്റ് ചെയ്തതും വോളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമെല്ലാം ഇനി ഓര്‍മമാത്രം.

2004- ജനുവരിയില്‍ ആരംഭിച്ച ഓര്‍കുട്ട് ലോകത്തെ തന്നെ മാറ്റിമറിച്ചിരുന്നു. എന്നാല്‍ മാറ്റം അനിവാര്യമാണ്. ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു മാറ്റമാണ് ഓര്‍കുട്ടിന് ചരമക്കുറിപ്പെഴുതിയതും.

2004 ഫെബ്രുവരില്‍ ആരംഭിച്ച, അതായത് ഓര്‍കുട്ടിന് ഒരു മാസം മാത്രം ഇളയതായ ഫേസ്ബുക്ക് ആണ് ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന് വിനയായത്.

ഫേസ്ബുക്കിന് പ്രചാരം വര്‍ദ്ധിച്ചതോടെ ആളുകള്‍ ഓര്‍കുട്ടിനെ കൈയൊഴിയുകയായിരുന്നു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ ഗൂഗിള്‍ മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിച്ചു. ഗൂഗിള്‍ പ്ലസ്.

എന്തായാലും ഇപ്പോള്‍ ഗൂഗിള്‍ ഓര്‍ക്കുട്ടിനെ പൂര്‍ണമായും ഉപേക്ഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇതുവരെയായി ഗൂഗിള്‍ പരീക്ഷിച്ചതും പരാജയപ്പെട്ടതുമായ അഞ്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ പരിചയപ്പെടാം.

#1

#1

ഫോര്‍സ്‌ക്വയര്‍ എന്ന സോഷ്യല്‍ സൈറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിതന്നെയാണ് ഡോഡ്ജ് ബാള്‍ എന്ന സൈറ്റ് തുടങ്ങിയത്. 2005-ല്‍ ഗൂഗിള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായിരുന്നു ഇത്. എന്നാല്‍ എത്ര പേര്‍ ഈ സൈറ്റിനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നറിയില്ല.

 

#2

#2

ഫേസ്ബുക്കിനെയും ട്വിറ്ററിനെയും നേരിടാന്‍ ഗൂഗിള്‍ അവതരിപ്പിച്ച സോഷ്യല്‍ സൈറ്റാണ് ഗൂഗിള്‍ Buzz. എന്നാല്‍ തുടക്കം മുതല്‍ ഇതൊരു പരാജയമായിരുന്നു. ജിമെയിലുമായി കണക്റ്റ് ചെയ്ത് ഈ സൈറ്റ് വീഡിയോ, ഫോട്ടോ, ലിങ്കുകള്‍ തുടങ്ങിയവ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സൈറ്റായിരുന്നു.

 

#3

#3

ഇന്നും പ്രചാരമുള്ള ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഗൂഗിള്‍ പ്ലസ്. എന്നാല്‍ ഇതൊരു വിജയമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയേണ്ടിവരും. ഫേസ്ബുക്കിനോ ട്വിറ്ററിനോ ഉള്ള സ്വീകാര്യത ഇന്നും സാധാരണക്കാര്‍ക്കിടയില്‍ ഗൂഗിള്‍ പ്ലസിനില്ല. മാത്രമല്ല, ഗൂഗിള്‍ പ്ലസിന്റെ മേധാവിയായിരുന്ന വിക് ഗുണ്ടോത്ര അടുത്തിടെ ഗൂഗിള്‍ വിടുകയും ചെയ്തിരുന്നു. ഗൂഗിള്‍ പ്ലസിന്റെ ഭാവി ന്താണെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

 

#4

#4

ഡോഡ്ജ് ബാള്‍ വേണ്ടത്ര വിജയമാവാതെ വന്നതോടെ അത് പരിഷ്‌കരിച്ച് ലാറ്റിറ്റിയൂഡ് അവതരിപ്പിച്ചുവെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. തുടര്‍ന്ന് 2013-ല്‍ അത് അടച്ചുപൂട്ടി.

 

#5

#5

യൂട്യൂബിനെ പൂര്‍ണമായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായി പരിഗണിക്കാന്‍ കഴിയില്ല. മാത്രമല്ല, ഇന്ന് ഏറെ പ്രചാരമുള്ള ഒന്നുമാണ് ഇത്. എന്നാല്‍ അടുത്തിടെ ഗുഗിള്‍ കൊണ്ടുവന്ന ചില നിബന്ധനകള്‍ യൂട്യൂബിന് വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂട്യൂബില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്യണമെങ്കില്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലസില്‍ സൈന്‍ ഇന്‍ ചെയ്യണമെന്നതാണ് ഇതില്‍ പ്രധാനം.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X