4ജി സ്പീഡില്‍ ജിയോ മുന്നില്‍, ഐഡിയ?

ഓരോ മാസവും ട്രായി പ്രസിദ്ധീകരിക്കുന്ന മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് ഡാറ്റയിലാണ് ഇവ ഉളളത്.

|

ജിയോ സിം ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. തുടക്കത്തില്‍ ജിയോ സിമ്മിന്റെ വേഗത വളരെ കൂടുതലായിരുന്നു, എന്നാല്‍ ഇടയ്ക്ക് ഇതിന്റെ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ കുറിച്ച് പല ചര്‍ച്ചകളും നടന്നിരുന്നു.

4ജി സ്പീഡില്‍ ജിയോ മുന്നില്‍, ഐഡിയ?

എന്നാല്‍ ഇപ്പോള്‍ ട്രായി പുതിയ റിപ്പോര്‍ട്ടുമായി എത്തിയുരിക്കുകയാണ്. അതായത് 4ജി സ്പീഡില്‍ മറ്റു ടെലികോം കമ്പനികളെ കടത്തിവെട്ടി ജിയോ മുന്നില്‍ എത്തിയിരിക്കുകയാണ്. ഓരോ മാസവും ട്രായി പ്രസിദ്ധീകരിക്കുന്ന മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് ഡാറ്റയിലാണ് ഈ കാര്യങ്ങള്‍ ഉളളത്.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

ജിയോ, ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവയില്‍ ആരാണ് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം നാലാം സ്ഥാനം ആര്‍ക്കാണ്
എന്നു നോക്കാം...

വേഗതയേറിയ മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ്

വേഗതയേറിയ മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ്

ഇന്ത്യയില്‍ ഏറ്റവും വേഗതയേറിയ 4ജി മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ് മൈസ്പീഡ് ആപ്പ് (Myspeed App) പ്രകാരം 16.487Mbsp സ്പീഡ് നല്‍കിക്കൊണ്ട് ജിയോ ആണ് മുന്നില്‍ എത്തിയിരിക്കുന്നത്. ഈ സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് മിനിറ്റിനുളളില്‍ തന്നെ ഒരു സിനിമ മുഴുവനായും ഡൗണ്‍ലോഡ് ചെയ്യാം. 17.42Mbps സ്പീഡില്‍ നിന്നും 16.48 Mbsp ലേക്കു വേഗത കുറഞ്ഞെങ്കിലും ജനുവരിയില്‍ വേഗതയേറിയ നെറ്റ്‌വര്‍ക്ക് ജിയോ തന്നെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിയോ കഴിഞ്ഞാല്‍ ആര്?

ജിയോ കഴിഞ്ഞാല്‍ ആര്?

ജിയോ കഴിഞ്ഞാല്‍ വേഗതയേറിയ 4ജി മൊബൈല്‍ സ്പീഡ് ഐഡിയയാണ് (12.092Mbps), അതിനു ശേഷം എയര്‍ടെല്‍ (10.430MBps), അതിനു ശേഷം വോഡാഫോണ്‍ (7.933MBps), എന്നാല്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സാണ്. ജനുവരി മുതല്‍ എയര്‍ടെല്ലും വോഡാഫോണും 4ജി ഡൗണ്‍ലോഡ് സ്പീഡില്‍ പിന്നിലാണെന്നും ട്രായി റിപ്പോര്‍ട്ടു പറയുന്നു.

വേഗതയേറിയ മൊബൈല്‍ അപ്‌ലോഡിങ്ങ് സ്പീഡ്
 

വേഗതയേറിയ മൊബൈല്‍ അപ്‌ലോഡിങ്ങ് സ്പീഡ്

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ അപ്‌ലോഡിങ്ങ് സ്പീഡില്‍ ഐഡിയ ആണ് മുന്നില്‍ എത്തിയിരിക്കുന്നത്. 6.536MBps സ്പീഡാണ് ഐഡിയക്ക്. രണ്ടാം സ്ഥാനം വോഡാഫോണ്‍ (5.249MBps), എയര്‍ടെല്‍ (4.445MBsp) എന്നിങ്ങനെ പോകുന്നു.

മൊബൈല്‍ അപ്‌ലോഡിങ്ങ് സ്പീഡില്‍ നാലാം സ്ഥാനം ആര്‍ക്ക്?

മൊബൈല്‍ അപ്‌ലോഡിങ്ങ് സ്പീഡില്‍ നാലാം സ്ഥാനം ആര്‍ക്ക്?

3.581MBps സ്പീഡുമായി നാലാം സ്ഥാനത്താണ് മൊബൈല്‍ അപ്‌ലോഡിങ്ങ് സ്പീഡില്‍ ജിയോ. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അഞ്ചാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.

കൂടുതല്‍ വായിക്കാന്‍

കൂടുതല്‍ വായിക്കാന്‍

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

 

 

Best Mobiles in India

English summary
Reliance Jio has retained its position as the network with the fastest 4G download speeds in India in the month of March, as per TRAI data, even as rival Airtel continues its advertisements claiming to be the fastest

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X