റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

Written By:

സെപ്റ്റംബറിലാണ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ ചുവടുവച്ചത്. സെപ്റ്റംബര്‍ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ വെല്‍ക്കം ഓഫറായി നല്‍കിയത് സൗജന്യ വോയിസ് കോള്‍ ഓഫറുകളാണ്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ചു വരെ നീട്ടും എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഡിസംബര്‍ വരെയുളള വെല്‍ക്കം ഓഫര്‍ ലഭിക്കുന്നതോടെ ജിയോയുടെ അടിസ്ഥാന വിലയുളള ഓഫറുകളായിരിക്കും നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

ജിയോ വെല്‍ക്കം ഓഫര്‍ ഇപ്പോഴും നിലവിലുണ്ട്. എന്നിരുന്നാലും വെല്‍ക്കം ഓഫര്‍ 2 നെ സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനകം തന്നം വന്നു കഴിഞ്ഞു. വെല്‍ക്കം ഓഫര്‍ 2 എന്നതും 90 ദിവസത്തെ വാലിഡിറ്റിയിലാണ്.

വെല്‍ക്കം ഓഫര്‍ 2 നെ കുറിച്ച് ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കള്‍ക്ക് ചില വിശദാംശങ്ങള്‍ നല്‍കാം.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ട് വെല്‍ക്കം ഓഫര്‍ 2

ട്രായിയുടെ നിയമ പ്രകാരം ഏതൊരു നെറ്റ്‌വര്‍ക്ക് കമ്പനിയായാലും സൗജന്യ ഓഫര്‍ മൂന്നു മാസം വരെ മാത്രമേ അനുവദിക്കൂ. സെപ്റ്റംബര്‍ 5നു തുടങ്ങിയ വെല്‍ക്കം ഓഫര്‍ 90 ദിവസത്തെ കാലാവധിയാണെങ്കില്‍ അതു കഴിയേണ്ടത് 2016 ഡിസംബര്‍ 3ന് ആണ്. അതിനു ശേഷം ഇത് വെറുമൊരു പ്രമോഷണല്‍ ഓഫറായി മാറും.

ജിയോ പ്ലാനുകള്‍ജിയോ, നരേന്ദ്ര മോഡി, പേറ്റിഎം എന്നിവ ബന്ധപ്പെട്ട ലിങ്കുകള്‍ സൂക്ഷിക്കുക!

 

 

100 മില്ല്യന്‍ ടാര്‍ഗെറ്റ് ഇനിയും നേടിയില്ല

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഈ വര്‍ഷം 100 ദശലക്ഷം വരിക്കാരെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. വെല്‍ക്കം ഓഫര്‍ 2016 ഡിസംബര്‍ 3ന് കഴിയും, എന്നിരുന്നാലും സൗജന്യ സേവനം ഡിസംബര്‍ 31 വരെ ഉണ്ടായിരിക്കും. ഇപ്പോള്‍ കമ്പിനിക്ക് 100 ദശലക്ഷം ഉപഭോക്താക്കളെ ചേര്‍ക്കാന്‍ കഴിയില്ല, അതിനാല്‍ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിഞ്ഞേക്കും.
ഈ വീഡിയോ നിങ്ങളുടെ ഐഫോണിനെ നിശ്ചലമാക്കും:സൂക്ഷിക്കുക!

 

 

വെല്‍ക്കം ഓഫര്‍ 2 ഡേറ്റ് ഇനിയും വ്യക്തമായിട്ടില്ല

മുകളില്‍ പറഞ്ഞതു പോലെ വെല്‍ക്കം ഓഫര്‍ 2 ന്റെ സൗജന്യ സേവനങ്ങളെ കുറിച്ച് ഇനിയും വ്യക്താമായിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 23ന് കഴിഞ്ഞാല്‍ അതേ ദിവസം തന്നെ വെല്‍ക്കം ഓഫര്‍ 2 വരുമെന്നാണ്. ഈ ഊഹങ്ങളൊക്കെ ശരിയാകാനാണ്‌ സാധ്യത.

ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാവുന്ന നരേന്ദ്ര മോദി ഗെയിമിംഗ് ആപ്‌സുകള്‍!

 

 

നിലവിലുളള ജിയോ ഉപഭോക്താക്കള്‍ക്ക് വെല്‍ക്കം ഓഫര്‍ 2 ലഭ്യമല്ല

വെല്‍ക്കം ഓഫര്‍ 2 നിലവിലുളള ഉപഭോക്താക്കളെ നിരാശരാക്കുന്നു. അതായത് ജിയോ പുതിയ ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും വെല്‍ക്കം ഓഫര്‍ 2 നല്‍കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

2017 മാര്‍ച്ച് വരെയാണ് വെല്‍ക്കം ഓഫര്‍ 2

ആദ്യത്തെ വല്‍ക്കം ഓഫര്‍ പോലെ തന്നെയാണ് വെല്‍ക്കം ഓഫര്‍ 2 ഉും. എന്നാല്‍ ഇത് അവസാനിക്കുന്നത് 2017 മാര്‍ച്ചിലാണ്.

വോഡാഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫറാണ് 1ജിബി 3ജി ഡാറ്റ വെറും 53 രൂപയ്ക്ക്

 

 

ജിയോ പ്ലാനുകള്‍

499, 999, 1499, 2499, 3999, 149 രൂപ എന്നീ പാക്കുകളാണ് ജിയോ നല്‍കുന്നത്.

എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

 

 

3ജിബി ഡാറ്റ

149 രൂപയുടെ പാക്കില്‍ സൗജന്യ വോയിസ് കോള്‍ (ലോക്കല്‍, എസ്റ്റിഡി), സൗജന്യ റോമിംഗ്, 100 എസ്എംഎസ്, 3ജിബി 4ജി ഡാറ്റ എന്നിവയാണ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ 4,999 രൂപയുടെ പ്ലാനില്‍ 75 ജിബി 4ജി ഡാറ്റ, രാത്രി അണ്‍ലിമിറ്റഡ് ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്