വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍!!!

Written By:

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറില്‍ പരിധി ഇല്ലാത്ത സൗജന്യ 4ജി ഡാറ്റയും വോയിസ് കോളുകളും മെസേജുകളും ഡിസംബര്‍ 31-ാം തീയതി വരെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജിയോയുടെ "സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാന്‍" എന്നതിലൂടെ ഈ ഓഫറുകള്‍ 2017 വരെ ജിയോ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?

താത്പര്യമുളള ഉപഭോക്താക്കള്‍ക്ക് ജിയോ ആദ്യമേ പ്രഖ്യാപിച്ച സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാന്‍ ജിയോ നമ്പറില്‍ റീച്ചാര്‍ജ്ജ് ചെയ്ത് സൗജന്യ വോയിസ് കോളുകളും മെസേജുകളും 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ഉപയോഗിക്കാം. എന്നാല്‍ ഇത് 2017 മാര്‍ച്ച് വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ, അതായത് വെല്‍ക്കം ഓഫര്‍ കഴിഞ്ഞ് മൂന്നുമാസം വരെ.

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

എന്നാല്‍ നിങ്ങള്‍ക്ക് ജിയോ സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാന്‍ ഉപയോഗിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ 'ജിയോ ബെയിസ് പ്ലാന്‍' (Jio Base Plan) എടുക്കാം.

ജിയോ ബെയിസ് പ്ലാനിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നു നോക്കാം...

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ബെയിസ് പ്ലാന്‍

സാധാരണ സേവനദാദാവ് നല്‍കുന്ന ഓഫര്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ബെയിസ് പ്ലാന്‍ തിരഞ്ഞെടുക്കാം. അതില്‍ നിങ്ങള്‍ക്ക് കോളുകള്‍ ചെയ്യാനും, മെസേജ് അയയ്ക്കാനും പ്രത്യേകം ചാര്‍ജ്ജ് ഈടാക്കുന്നതാണ്. അടിസ്ഥാനപരമായി ജിയോയുടെ വെല്‍ക്കം ഓഫറിന്റെ കാലാവധി കഴിഞ്ഞാല്‍ ബെയിസ് പ്ലാനിലേയ്ക്ക് മൈഗ്രേറ്റ് ആകുന്നതാണ്.

എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

ജിയോ ബെയിസ് താരിഫ് പ്ലാന്‍ ഹോം സര്‍ക്കിള്‍

ഹോം സര്‍ക്കിളില്‍ റിലയന്‍സ് ജിയോ സം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ നിരക്കുകള്‍ നല്‍കേണ്ടി വരും.

. വോയിസ് കോളുകള്‍ (ലോക്കല്‍/ എസ്റ്റിഡി, ഓണ്‍/ഓഫ് നെറ്റ്‌വര്‍ക്ക്- 2p/sec
. വീഡിയോ കോള്‍ (ലോക്കല്‍/എസ്റ്റിഡി, ഓണ്‍/ഓഫ് നെറ്റ്‌വര്‍ക്ക്) - 5p/sec
. എസ്എംഎസ് (ലോക്കല്‍/എസ്റ്റിഡി) ഒരു രൂപ/ എസ്എംഎസ്
. ഇന്റര്‍നാഷണല്‍ എസ്എംഎസ്- 5 രൂപ / എസ്എംഎസ്
. 4ജി ഡാറ്റ-0.5/10KB

റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

 

ജിയോ താരിഫ് പ്ലാന്‍ റോമിങ്ങ്

റോമിങ്ങില്‍ നിങ്ങള്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കുകയാണെങ്കില്‍ ഈ നിരക്കുകള്‍ നല്‍കേണ്ടിവരും.

. ലോക്കല്‍ ഔട്ട്‌ഗോയിങ്ങ് വോയിസ് കോള്‍ - 80/p/min
. എസ്റ്റിഡി ഔട്ട്‌ഗോയിങ്ങ് വോയിസ് കോള്‍ - Rs 1.15/min
. ഇന്‍കമിങ്ങ് വോയിസ് കോള്‍- 45p/min
. എസ്എംഎസ് (ലോക്കല്‍, എസ്റ്റിഡി, ഇന്റര്‍നാഷണല്‍)- 25p/38p/5 രൂപ ഒരു എസ്എംഎസിന്
. 4ജി ഡാറ്റ- 0.p/10KB

 

ബെയിസ് താരിഫ് പ്ലാന്‍ ചിലവേറിയതാണ്

ജിയോ സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാനിനെ അപേക്ഷിച്ച് ബെയിസ് താരിഫ് പ്ലാന്‍ ചിലവേറിയതാണ്. വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും ബെയിസ് താരിഫ് പ്ലാനില്‍ മൈഗ്രേറ്റ് ആകുന്നതാണ്. അതിനാല്‍ 19 രൂപ മുതല്‍ 4,999 രൂപ വരെയുളള ഏതെങ്കിലും താരിഫ് പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്താല്‍ ചിലവ് കുറയുന്നതാണ്.

200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!

സൗജന്യ വോയിസ് കോളുകള്‍ ഇല്ല

നിങ്ങള്‍ ഏതെങ്കിലും ഒരു താരിഫ് പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തില്ല എങ്കില്‍ സൗജന്യ വോയിസ് കോളുകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ബെയിസ് പ്ലാനില്‍ സേവന ദാദാവ് വാഗ്ദാനം നല്‍കുന്ന ഈ ആനുകൂല്യം ആസ്വദിക്കാന്‍ കഴിയില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്