ജിയോ,എയര്‍ടെല്‍,ആര്‍കോം, വോഡാഫോണ്‍, ബിഎസ്എന്‍എല്‍: മിക്കച്ച അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍ ഏത്?

Written By:

ഇപ്പോള്‍ മിക്ക ടെലികോം കമ്പനികളും അതായത് എയര്‍ടെല്‍, വോഡാഫോണ്‍, ആര്‍കോം,ബിഎസ്എന്‍എല്‍ എന്നിവയെല്ലാം വളരെ ആകര്‍ഷകമായ അണ്‍ലിമിറ്റഡ് താരിഫ് പ്ലാനുകളാണ് നല്‍കുന്നത്. ഈ ആവേശമേറിയ മത്സരം തുടങ്ങിയത് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയതിനു ശേഷമാണ്.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!

ജിയോ,എയര്‍ടെല്‍,ആര്‍കോം, വോഡാഫോണ്‍, ബിഎസ്എന്‍എല്‍: മികച്ചത് ഏത്?

എന്നാല്‍ ഈ എല്ലാ ടെലികോം കമ്പനികളും ഏകദേശം സമാനമായ അണ്‍ലിമിറ്റഡ് വോയിസ് പ്ലാനുകളാണ് നല്‍കുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഏതാണ് ഏറ്റവും മികച്ചതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിക്കില്ല.

ജിയോയുമായി മത്സരിക്കുന്ന ഈ നാലു ടെലികോം കമ്പനികളും അവരുടെ അണ്‍ലിമിറ്റഡ് താരിഫ് പ്ലാനുമായി താരതമ്യം ചെയ്യാം.

ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നു

ഭാരതി എയര്‍ടെല്‍ ആണ് റിലയന്‍സ് ജിയോയുടെ ഏറ്റവും വലിയ എതിരാളി. തുടക്കത്തില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 148 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനേക്കാള്‍ ആകര്‍ഷിക്കുന്ന ഓഫറുകളാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്.

അതായത് 2,249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഏതു നെറ്റ്‌വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് കോളുകള്‍, 18ജിബി ഫ്രീ, 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

എയര്‍ടെല്‍ ഓഫര്‍: സൗജന്യ 2ജിബി 4ജി ഡാറ്റ ഒരു മിസ് കോളിളിലൂടെ!

വോഡാഫോണ്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു മാത്രം അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നു

വോഡാഫോണ്‍ അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കി തുടങ്ങിയത് 3ജിബി 3ജി, 4ജി ഡാറ്റ 297 രൂപയ്ക്കാണ്. എന്നാല്‍ ഇതിന്റെ കൂടെ തന്നെ കമ്പനി 449 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളും നല്‍കിയിയുന്നു, ഇത് ലോക്കല്‍ നമ്പറിലേക്കു മാത്രമായിരുന്നു. ഇത് വച്ചു നോക്കുകയാണെങ്കില്‍ എയര്‍ടെല്‍ ആണ് മികച്ചതെന്ന് തെളിയിക്കുന്നു.

വോഡാഫോണ്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍: 4ജി ഡാറ്റ 249 രൂപ!

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍

ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നു, എന്നാല്‍ എല്ലാ ഞായറാഴ്ചകളിലും 9pm മുതല്‍ 7am വരെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേയ്ക്കും വോയിസ് കോളുകള്‍ ചെയ്യാം. ഇതു കൂടാതെ വേറേയും ഓഫറുകള്‍ ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്.

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തുന്നു!

ആര്‍കോം ഓഫറുകള്‍

കുറച്ചു നാളുകള്‍ക്കു ശേഷമാണ് ആര്‍കോം വീണ്ടും വിപണിയില്‍ എത്തിയിരിക്കന്നത്. ഇപ്പോഴത്തെ പുതിയ ഓഫര്‍ 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇന്ത്യയിലുടനീളം ഏതു നെറ്റ്‌വര്‍ക്കിലേയ്ക്കു വേണമെങ്കിലും വിളിക്കാം കൂടാതെ 300എംബി ഡാറ്റയും അതിനോടെപ്പം ലഭിക്കുന്നു.

വമ്പന്‍ ഓഫറുമായി ആര്‍കോം: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300 എംബി ഡാറ്റ!

റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് സേവനം ഡിസംബറില്‍ അവസാനിക്കും

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബറില്‍ അവസാനിക്കും, അതിനു ശേഷം പുതിയ പ്ലാനുകളാകും വരുന്നത്. അങ്ങനെ വന്നാല്‍ ഈ വമ്പന്‍ ഓഫറുകള്‍ എല്ലാം ലഭിക്കുമോ?

രജിസ്റ്റര്‍ ചെയ്ത് ജിയോഫൈ കണക്ഷന്‍ സൗജന്യമായി നേടാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്