മലയാളത്തിലെ പ്രമുഖ മാഗസിനുകള്‍ ഇനി 'റോക്‌സ്റ്റാന്‍ഡിലും'

By Bijesh
|

ഇ-ബുക്കുകളും ഇ- മാഗസിനുകളും ലഭ്യമാക്കുന്ന പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനായ റോക്‌സ്റ്റാന്‍ഡ് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി കൈകോര്‍ക്കുന്നു. ഡി.സി. ബുക്‌സ്, മലയാള മനോരമ, മതൃഭൂമി, ഗ്രീന്‍ ബുക്‌സ് എന്നിവയുമായാണ് റോക്‌സ്റ്റാന്‍ഡ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

 
മലയാളത്തിലെ പ്രമുഖ മാഗസിനുകള്‍ ഇനി 'റോക്‌സ്റ്റാന്‍ഡിലും'

ഇതോടെ ഈ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന പുസ്തകങ്ങള്‍, മാഗസിന്‍,മറ്റ് ആനുകാലികങ്ങള്‍ എന്നിവയുടെ ഇ- പതിപ്പ് മൊബൈല്‍ ഫോണിലെ റോക്‌സ്റ്റാന്‍ഡ് ആപ്ലിക്കേഷനിലൂടെ വായിക്കാന്‍ സാധിക്കും. മലയാളത്തില്‍ ഏറ്റവും കുടുതല്‍ ഇ-ബുക്കുകള്‍ ലഭ്യമവുന്ന പ്ലാറ്റ് ഫോം എന്ന പേരും ഇതോടെ ആപ്ലിക്കേഷനു ലഭിച്ചു.

 

ഡി.സി. ബുക്‌സ് പുറത്തിറക്കുന്ന എമേര്‍ജിംഗ് കേരള, എഡ്യുക്കേഷന്‍ ഇന്‍സൈഡര്‍, ട്രാവല്‍ ആന്‍ഡ് ഫേവേഴ്‌സ്, ഫ്യൂച്ചര്‍ മെഡിസിന്‍, പച്ചക്കുതിര തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഗ്രീന്‍ ബുക്‌സിന്റെ 50 പുക്‌സതങ്ങളും മലയാള മനോരമയുടെ ദി വീക്, ദി മാന്‍ എന്നിവയും മാതൃഭുമിയുടെ എല്ല മാഗസിനുകളും റോക്‌സ്റ്റാന്‍ഡില്‍ ലഭ്യമാവും.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളിലെല്ലാം റോക്‌സ്റ്റാന്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

Best Mobiles in India

English summary
Rockstand becomes “The Application” for Malayalam readers, Rock stand e-book Platform Tied up with Leading Malayalam Publication, Rockstand will have access to magazines by DC Books, Malayalam Manorama and a large collection of popular publications by Mathrubhumi and Green Books, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X