മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

ജിയോ പ്ലാന്‍ തുടരണമോ?

Written By:

ജിയോ വമ്പന്‍ ഓഫറുമയാണ് വിപണിയില്‍ എത്തിയത്. ഇതു കാരണം മറ്റു ടെലികോം കമ്പനികള്‍ പല രീതിയിലും ഡാറ്റ ഓഫറുകള്‍ വെട്ടിക്കുറച്ചു.

തുടക്കത്തില്‍ ജിയോ മികച്ച സ്പീഡായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ സ്പീഡും കുറയാന്‍ തുടങ്ങി.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ് പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

അടുത്തതായി ജിയോയുടെ അണ്‍ലിമിറ്റഡ് സൗജന്യ ഓഫറുകള്‍ ആറു മാസത്തേക്കാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ഈ സൗജന്യ ഓഫറുകള്‍ കഴിയും. ഏപ്രില്‍ ഒന്നു മുതല്‍ ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യുന്നു.

മാര്‍ച്ച 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈമില്‍ അംഗത്വമെടുക്കണം. അംഗത്വം എടുക്കുന്നവര്‍ക്കായി ജിയോ വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

എന്നാല്‍ മാര്‍ച്ച് 31നു ശേഷം ജിയോ സിം വേണ്ടന്നു വയ്ക്കുന്നവര്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന സിം പോസ്റ്റ്‌പെയ്ഡ് ആണോ പ്രീപെയ്ഡ് ആണോ എന്ന് ആദ്യം അറിയുക. ഇതറിയാനായി മൈ ജിയോ ആപ്പില്‍ ചെന്ന ശേഷം നിങ്ങളുടെ ജിയോ നമ്പറും പാസ്‌വേഡും നല്‍കി സൈന്‍ ഇന്‍ ചെയ്യുക. ഇടതു ഭാഗത്തു നിന്നും ലഭിക്കുന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പ്ലാന്‍ ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.

നഷ്ടമായ വാട്ട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചു കൊണ്ടു വരുന്നു വാട്ട്‌സാപ്പ്!

മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

നിങ്ങളുടെ സിം പ്രീപെയ്ഡ് ആണെങ്കില്‍ ഫോണില്‍ നിന്നും സിം കാര്‍ഡ് ഊരിയെടുത്ത ശേഷം മൂന്നു മാസം ഉപയോഗിക്കാതിരിക്കുക. എന്നാല്‍ പോസ്റ്റ് പെയ്ഡ് ആണെങ്കില്‍ സിം ഡീആക്ടിവേറ്റ് ചെയ്യാനായി കസ്റ്റമര്‍കെയറിലോ ജിയോ സ്‌റ്റോറുമിലോ ബന്ധപ്പെടുക. ഇങ്ങനെ ചെയ്താല്‍ ഏഴു പ്രവര്‍ത്തി ദിവസത്തിനുളളില്‍ ജിയോ സിം പ്രവര്‍ത്തനരഹിതമാകും.

എങ്ങനെ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് വിന്‍ഡോസ് 8,10 ന്റെ റാം കൂട്ടാം?


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
The Mukesh Ambani-owned operator is working out a new tariff plan which will be valid till June 30.
Please Wait while comments are loading...

Social Counting