നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!

By Sutheesh
|

ആന്‍ഡ്രോയിഡ് ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മൊബൈല്‍ പ്ലാറ്റ്‌ഫോമാണെന്നതില്‍ ആര്‍ക്കും സംശയം കാണില്ല. ഇതിന്റെ ജനപ്രീതിക്ക് ഏറ്റവും വലിയ കാരണം ഇത് ഉപയോഗിക്കാനുളള എളുപ്പമാണ്, കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അപ്‌ഡേറ്റുകള്‍ നടത്താനും സാധിക്കും. അതേ സമയം ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ലോകത്തിലെ ഏറ്റവും വലിയ ആപ്ലിക്കേഷന്‍ സ്റ്റോറാണ്, ഇവിടെ നിന്ന് ലക്ഷകണക്കിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനാണ് നിങ്ങള്‍ക്ക് ലഭിക്കുക.

വായിക്കുക: എടുക്കാന്‍ പാടില്ലാത്ത സെല്‍ഫികള്‍....!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നവയാണ്, ഇതിനാല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഹാക്കര്‍മാരുടെ ആക്രമണം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഗൂഗിള്‍ ഇതിനായി എപ്പോഴും ഉപയോക്താക്കളെ സമയാസമയങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കി ജാഗരൂകരാക്കുന്നു. നിങ്ങളും ആന്‍ഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ സുപ്രധാന കാര്യങ്ങളില്‍ ശ്രദ്ധവെക്കുക.

1

1

നിങ്ങളുടെ ഫോണില്‍ എപ്പോഴും സ്‌ക്രീന്‍ ലോക്ക് ഉപയോഗിക്കുക, എന്തെന്നാല്‍ ഒരുപക്ഷെ മൊബൈല്‍ കളവ് പോയാലും അതിലെ ഡാറ്റാ ആരും എളുപ്പത്തില്‍ കട്ടെടുക്കാതിരിക്കാന്‍ ഇത് സഹായകമാകും. ഇതിനായി നിങ്ങള്‍ നിങ്ങളുടെ ഫോണിലെ സെക്യൂരിറ്റി സെറ്റിംഗില്‍ പോയി സ്‌ക്രീന്‍ ലോക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതാണ്.

2

2

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഡിവൈസുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡാറ്റാ എന്‍ക്രിപ്റ്റ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് പാസ്‌വേഡും പിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇതുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ഡാറ്റാ സുരക്ഷിതമായി വെക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ സെക്യൂരിറ്റി സെറ്റിംഗില്‍ പോയി ക്രമീകരിക്കുവാന്നതാണ്.

3
 

3

നിങ്ങള്‍ നിങ്ങളുടെ പേഴ്‌സണല്‍ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റോ അല്ലെങ്കില്‍ ഫോണോ ഓഫീസിന്റെ വൈഫൈയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇതിന് മുന്‍പായി കമ്പനിയുടെ ഐടി ഡിപാര്‍ട്ട്‌മെന്റിനെ വിവരമറിയിക്കുക. കാരണം ഇതുകൊണ്ട് നിങ്ങളുടെ ഫോണിന്റെ ഡാറ്റാ അപകടത്തിലായേക്കാം.

4

4

നിങ്ങളുടെ ഫോ്ണ്‍ എപ്പോഴെങ്കിലും നഷ്ടപ്പെടുകയാണെങ്കില്‍ അതിനെ ട്രാക്ക് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിക്കുക, ഇത് കൊണ്ട് നിങ്ങളുടെ മൊബൈലിലെ ഡാറ്റാ എവിടെ നിന്ന് വേണമെങ്കിലും ഡിലിറ്റ് ചെയ്യാന്‍ സാധിക്കുന്നതോടൊപ്പം അതിന്റെ ലൊക്കേഷനും നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യാം.

5

5

നിങ്ങളുടെ ഒരു അത്യാവശ്യ ഡാറ്റകളും എസ്ഡി കാര്‍ഡില്‍ സേവ് ചെയ്യാതിരിക്കുക, കാരണം നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതിലെ മെമ്മറി കാര്‍ഡില്‍ സേവ് ചെയ്തിരിക്കുന്ന ഡാറ്റാ എളുപ്പത്തില്‍ കട്ടെടുക്കാന്‍ സാധിക്കും, എന്നാല്‍ ഫോണില്‍ സേവ് ചെയ്ത ഡാറ്റാ മോഷ്ടിക്കുക എളുപ്പമല്ല.

6

6

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ ഒഴിച്ച് ബാക്കി ഒന്നില്‍ നിന്നും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇത് ചെയ്താല്‍ ഫോണില്‍ ബഗോ, വൈറസോ കൂടുന്നതിനുളള സാദ്ധ്യത അധികമാണ്.

7

7

ഫോണില്‍ സേവ് ചെയ്ത ആപ്ലിക്കേഷന്‍ ലോക്ക് ചെയ്ത് വെക്കുക, കാരണം മറ്റൊരാള്‍ക്ക് അത് തുറക്കാന്‍ സാധിക്കരുത്. ബാങ്കും പാസ്‌വേഡുമായി ബന്ധപ്പെട്ട ആപുകള്‍ തീര്‍ച്ചയായും ലോക്ക് ചെയ്യേണ്ടതാണ്.

8

8

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ ഒരിക്കലും റൂട്ട് ചെയ്യരുത്, ഇതുകൊണ്ട് ഫോണിന്റെ വാറന്റിയും ഗാരന്റിയും പോകുമെന്ന് മാത്രമല്ല, മറ്റ് സുരക്ഷാ ന്യൂനതകളും സംഭവിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X