വാട്ട്‌സാപ്പിലെ ബെസ്റ്റ് ട്രിക്കുകള്‍

By Asha
|

നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത വിധത്തില്‍ ഇഴ ചേര്‍ന്നിരിക്കുകയാണ് വാട്ട്‌സാപ്പും ഫെയിസ്ബുക്കും ട്വിറ്ററും എല്ലാം. പതിവായി വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്കു പോലും ഇതിലെ പല ഫീച്ചറുകളും അറിയില്ല.

വാട്ട്‌സാപ്പിലെ ബെസ്റ്റ് ട്രിക്കുകള്‍

നമ്മള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാട്ട്‌സാപ്പ് ഫീച്ചറുകള്‍ പരിചയപ്പെടാം.

1. വാട്ട്‌സാപ്പില്‍ നിന്നും പ്രിയ സുഹൃത്തിനെ കണ്ടെത്താം

ഈ സൗകര്യം ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ ലഭ്യമാകൂ. നിങ്ങള്‍ ആകെ എത്ര മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും ആരോടാണു കൂടുതല്‍ ചാറ്റ് ചെയ്തതെന്നും കണ്ടെത്താം.
സെറ്റിങ്സ്സ് > അക്കൗണ്ട് > സ്‌റ്റോറേജ്‌യൂസേജ്

<strong>സുക്കര്‍ബര്‍ഗ് അയണ്‍മാനായി എത്തി, പുതിയ ആപ്ലിക്കേഷന്‍ ശരിക്കും ഞെട്ടിച്ചു!</strong>സുക്കര്‍ബര്‍ഗ് അയണ്‍മാനായി എത്തി, പുതിയ ആപ്ലിക്കേഷന്‍ ശരിക്കും ഞെട്ടിച്ചു!

2. മെസേജുകള്‍ ബോള്‍ഡും ഇറ്റാലിക്സ്സും ആക്കാം

ഇതിലെ സദ്ദേശങ്ങള്‍ ബോള്‍ഡും ഇറ്റാലിക്സ്സും ആക്കാം. ആന്‍ഡ്രോയിഡ് വാട്ട്‌സാപ്പിന്റെ 2.12.535 വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.

ബോള്‍ഡ് ആക്കാന്‍: ടെക്‌സ്റ്റിന്റെ ഇരു വശത്തും ആസ്റ്ററിക്‌സുകള്‍ ചേര്‍ക്കുക. ഉദാ: *bold*
ഇറ്റാലിക്സ്സ് ആക്കാന്‍ : ടെക്‌സ്റ്റിന്റെ ഇരു വശത്തും അണ്ടര്‍സ്‌കോര്‍ ചേര്‍ക്കുക. ഉദാ: _bold_

3. റീഡ് റെസീപ്റ്റുകള്‍ ഡിസാബിള്‍ ചെയ്യാം

സുഹൃത്തുക്കള്‍ക്കു നിങ്ങള്‍ അയച്ച മെസേജുകള്‍ നിങ്ങള്‍ കണ്ടോ എന്നറിയാനുളള ഫീച്ചര്‍ ഡിസാബിള്‍ ചെയ്യാം.

സെറ്റിങ്സ്സ് > അക്കൗണ്ട് > പ്രൈവസി > ഡിസാബിള്‍

വാട്ട്‌സാപ്പിലെ ബെസ്റ്റ് ട്രിക്കുകള്‍

4. ടൈംസ്റ്റാപ് ഒഴിവാക്കാന്‍

നിങ്ങള്‍ അവസാനമായി വാട്ട്‌സാപ്പ് ഉപയോഗിച്ചത് എപ്പോള്‍ എന്ന് നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും മറച്ചു പിടിക്കാം. എന്നാല്‍ അവര്‍ അവസാനമായി ഉപയോഗിച്ച സമയവും നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല.

സെറ്റിങ്സ്സ് > അക്കൗണ്ട് > പ്രൈവസി > ലാസ്റ്റ്‌സീന്‍ ടൈംസ്റ്റാപ്. ഇതില്‍ ടാപ്പ് ചെയ്ത് nobody സെലക്റ്റ് ചെയ്യാം.

<strong>ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍</strong>ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

5. വാട്ട്‌സാപ്പ് വെബ്

വാട്ട്‌സാപ്പ് കമ്പ്യൂട്ടറിലും ടാബ്‌ലെറ്റിലും ഉപയോഗിക്കാം.
കമ്പ്യൂട്ടറില്‍ web.whatsapp.com തുറക്കുക. അതില്‍ ഒരു QR കോട് കാണാം.
മൊബൈല്‍ ഫോണില്‍ വാട്ട്‌സാപ്പ് ഓണ്‍ ചെയ്ത് കമ്പ്യൂട്ടറിലെ വാട്ട്‌സാപ്പ് QR കോട് റീഡ് ചെയ്യാം.

6. ചാറ്റ് റീസ്‌റ്റോര്‍ ചെയ്യാം

എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങളുടെ മെസേജുകള്‍ ബാക്കപ്പ് ചെയ്യാന്‍ സാധിക്കുന്നതാണ്.
സെറ്റിങ്സ്സ് > ചാറ്റ്സ്സ് > ചാറ്റ് ബാക്കപ്പ് . വാട്ട്‌സാപ്പ് സെര്‍വര്‍ വഴിയോ ഗൂഗിള്‍ സെര്‍വര്‍ വഴിയോ ബാക്കപ്പ് ചെയ്യാം.

7. ഗ്രൂപ്പ് ചാറ്റുകള്‍ മ്യൂട്ട് ചെയ്യാം

ഗ്രൂപ്പ് ഓപ്പണ്‍ ചെയ്ത് ഗ്രൂപ്പ് നെയിം ടാപ്പ് ചെയ്ത് മ്യൂട്ട് ചെയ്യാവുന്നതാണ്.

കൂടുതല്‍ വായിക്കാം : ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X