ലെനോവോ അവരുടെ പുത്തൻ യോഗ ബുക്ക് പുറത്തിറക്കുന്നു.

ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ലാപ്ടോപ്പുമായി ലെനോവോ എത്തുന്നു.

By Midhun Mohan
|

സെപ്റ്റംബറിൽ നടന്ന ഐഫ 2016 സമ്മേളനത്തിൽ ലെനോവോ യോഗ ബുക്ക് വളരെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പകരം വെക്കാനില്ലാത്ത വളരെ വ്യത്യസ്ഥമായ ഡിവൈസ് ആയിരുന്നു യോഗ ബുക്ക്.

 
ലെനോവോ അവരുടെ പുത്തൻ  യോഗ ബുക്ക് പുറത്തിറക്കുന്നു.

ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ലാപ്ടോപ്പ് അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ലെനോവോ ഡിസംബർ 13ലെ അവരുടെ മീഡിയ ഇന്വൈറ് പുറത്തിറക്കിയിരിക്കുന്നത്.

 
ലെനോവോ അവരുടെ പുത്തൻ  യോഗ ബുക്ക് പുറത്തിറക്കുന്നു.

#1 സ്പെസിഫിക്കേഷനുകൾ

മൊബൈൽ ഉപയോഗം വേറെ തലത്തിൽ ഉയർത്തുകയാണ് യോഗ ബുക്ക്. ഇതൊരു 2 ഇൻ 1 ഡിവൈസ് ആണ്. 10.1 ഇഞ്ച് 1200x1920 പിക്സൽ ഫുൾ എച്ഡി ഡിസ്‌പ്ലേയോ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്റൽ ആറ്റം x5-Z8550 പ്രോസസ്സർ, 4ജിബി LPDDR3 റാം എന്നിവ ഇതിനു കരുത്തേകുന്നു.

മൊബൈല്‍ പേയ്‌മെന്റ് സുരക്ഷ: ഞെട്ടിപ്പിക്കുന്ന തെളിവുകള്‍!മൊബൈല്‍ പേയ്‌മെന്റ് സുരക്ഷ: ഞെട്ടിപ്പിക്കുന്ന തെളിവുകള്‍!

64ജിബി ഇന്റെണൽ മെമ്മറിയും 128ജിബി വരെ ഉയർത്താവുന്ന മൈക്രോ എസ്ഡി കാർഡും ഇതിൽ അടങ്ങിയിരിക്കുന്നു.

ഡോൾബി അറ്റ്മോസ്, 8500mAh ബാറ്ററി എന്നിവ യോഗ ബുക്കിന്റെ സവിശേഷതയാണ്. ഇതിൽ 8 മെഗാപിക്സൽ ഓട്ടോ ഫോക്കസ് റിയർ ക്യാമറ, 2 മെഗാപിക്സൽ ഫ്രന്റ് ക്യാമറ എന്നിവയും അടങ്ങിയിരിക്കുന്നു.

ലെനോവോ അവരുടെ പുത്തൻ  യോഗ ബുക്ക് പുറത്തിറക്കുന്നു.

#2 റ്റു സവിശേഷതകൾ

ഹാലോ കീബോർഡ്, റിയൽ പെൻ എന്നിവ യോഗ ബുക്കിന്റെ മാത്രം പ്രത്യേകതളാണ്. ഈ കീബോർഡിൽ ബട്ടണുകൾക്കു പകരം ഡിസ്പ്ലേ വഴിയാണ് അക്ഷരങ്ങൾ തെളിയുക. മാത്രമല്ല ഈ കീബോർഡിനു നിങ്ങൾ ടൈപ്പ് ചെയ്യുന്ന ശീലങ്ങൾ മനസ്സിലാക്കാനും സാധിക്കും.

കീബോർഡ് പ്രതലത്തിൽ എഴുതാനും വരയ്ക്കാനും റിയൽ പെൻ വഴി സാധിക്കും. ഒരു സാധാരണ പേന ഉപയോഗിച്ച് എഴുതുന്ന പോലെ നമുക്ക് കീബോർഡ്‌ പ്രതലത്തിൽ റിയൽ പെൻ ഉപയോഗിച്ച് എഴുതാം.

ലെനോവോ അവരുടെ പുത്തൻ  യോഗ ബുക്ക് പുറത്തിറക്കുന്നു.

#3 വില

യോഗ ബുക്ക് ആൻഡ്രോയിഡ്, വിൻഡോസ് പതിപ്പുകളിൽ എത്തുന്നു. ആൻഡ്രോയിഡ് പതിപ്പിന് 499 യൂറോ(ഏകദേശം 37,300 രൂപ), വിൻഡോസ് പതിപ്പിന് 599 യൂറോ (ഏകദേശം 44,700 രൂപ) ആണ് വില.

ഇരു മോഡലുകളും ഇന്ത്യൻവിപണിയിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല
മൊബൈൽ-ലാപ്ടോപ്പ് ഉപയോഗം ഏകീകരിക്കാൻ യോഗ ബുക്കിനു കഴിയും. ഐഫയിലെന്ന പോലെ ഇന്ത്യൻ വിപണിയിലും യോഗ ബുക്കിനു ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

ന്യൂ ലാപ്ടോപ്പുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

Read more about:
English summary
Lenovo Yoga Book to launch in India on December 13.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X