ഫുള്‍ ഫ്രയിം മിറര്‍-ലെസ് ബഡ്ജറ്റ് ക്യാമറയുമായി കനോണ്‍; ഇന്ത്യന്‍ വിപണിയിലെത്തി


ക്യാമറ ഭീമന്മാരായ കനോണിന്റെ ബിള്‍ഡ് ക്വാളിറ്റിയെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ... രണ്ടാഴ്ച മുന്‍പാണ് കനോണ്‍ തങ്ങളുടെ ബഡ്ജറ്റ് ക്യാമറ മോഡലായ EOS RP ഫുള്‍ ഫ്രയിം മിറര്‍ലെസ് ക്യാമറയെ വിപണിയിലെത്തിച്ചത്. ഇന്ത്യയിലെന്ന് പുറത്തിറങ്ങുമെന്ന് അന്നൊന്നും കനോണ്‍ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത എത്തുകയാണ്. മോഡല്‍ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങി.

വില്‍പ്പന ആരംഭിച്ചത്

ഫെബ്രുവരി 27 മുതലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിച്ചത്. 1,10,495 രൂപയാണ് ബോഡി വില. 1,99,490 രൂപയ്ക്ക് RF24-105fmm ലെന്‍സുള്‍പ്പടെ വാങ്ങാനാകും. സോണിയുടെ A6500, ഫ്യൂജിഫിലിം X-T3 അടക്കമുള്ള സുപ്രധാന മോഡലുകളുമായി മത്സരിക്കാനുറച്ചാണ് കനോണിന്റെ EOS RP യുടെ വരവ്. ഫുള്‍ ഫ്രയിം ക്യാമറയായ സോണി ആല്‍ഫ A7II എന്ന മോഡലും പ്രധാന എതിരാളി തന്നെ.

മാറ്റം വരുത്തിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം കനോണ്‍ EOS R ല്‍ ഉള്‍പ്പെടുത്തിയ RF മൗണ്ട് സംവിധാനം പുത്തന്‍ മോഡലിലും ഉള്‍ക്കൊള്ളിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. നിരവധി അത്യാധുനിക ഫീച്ചറുകളും പുത്തന്‍ മോഡലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനിക്കായിട്ടുണ്ട്. ക്യാമറ ശേഷി 26.2 മെഗാപിക്‌സലായി ചെറിയൊരു മാറ്റം വരുത്തിയിരിക്കുന്നു.

മികച്ച ചിത്രങ്ങളെടുക്കാന്‍

ഫുള്‍ ഫ്രയിം സി-മോസ് സെന്‍സറാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിജിക് 8 ഇമേജ് പ്രോസസ്സര്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. ഇതിലെല്ലാം ഉപരിയായി വളരെ ലളിതവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ മോഡലാണിത്. 485 ഗ്രാം മാത്രമാണ് ബോഡിയുടെ ഭാരം.

സവിശേഷതകള്‍

4,799 സെലക്ടബിള്‍ ഓട്ടോഫോക്കസ് പോയിന്റ്, 100-40,000 ഐ.എസ്.ഒ റേഞ്ച്, സെക്കന്റില്‍ അഞ്ച് ഫ്രയിം പകര്‍ത്താവുന്ന ബസ്റ്റ് ഷൂട്ടിംഗ് മോഡ്, ഇരട്ട പിക്‌സല്‍ ഓട്ടോഫോക്കസ്, സെക്കന്റില്‍ 24 ഫ്രയിംസ് പകര്‍ത്താന്‍ കഴിവുള്ള 4കെ വീഡിയോ റെക്കോര്‍ഡിംഗ്, ഫുള്ളി ആര്‍ട്ടിക്കുലേറ്റിംഗ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ബിള്‍ട്ട്-ഇന്‍ വൈഫൈ, ബിള്‍ട്ട്-ഇന്‍ ബ്ലൂടൂത്ത് എന്നീ സവിശേഷതകള്‍ എടുത്തുപറയേണ്ടവയാണ്.

ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

സൈലന്റ് ഷൂട്ടിംഗ് മോഡ് ഉള്‍പ്പെടുന്ന പുത്തന്‍ EyeAF സംവിധാനം മികച്ചതുതന്നെ. 2.36 മില്ല്യണ്‍ ഡോട്ട് റെസലൂഷനോടു കൂടിയ ഇലക്ട്രോണിക് വ്യൂ ഫൈന്ററാണുള്ളത്. ടച്ച് സ്‌ക്രീന്‍ ഉള്‍ക്കൊള്ളിച്ച ഡിസ്‌പ്ലേ സൂം ഇന്‍-സൂം ഔട്ട് എന്നിവ നേരിട്ടം ചെയ്യാന്‍ സഹായിക്കും. യു.എസ്.ബി ടൈപ്പ്-സി പോര്‍ട്ട് ഉപയോഗിച്ചും ക്യാമറയെ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതിനായി PD-E1 അഡാപ്റ്റര്‍ വേണമെന്നുമാത്രം.

കനോണ്‍

ഫുള്‍ ഫ്രയിം മിറല്‍ലെസ് ക്യാമറയെ കനോണ്‍ നേരത്തെതന്ന അവതരിപ്പിച്ചതാണ്. എന്നാല്‍ ഈ വിലയില്‍ പുറത്തിറക്കുന്നത് ഇതാദ്യമായാണ്. RF ലെന്‍സുകളുടെ വില മാത്രമാണ് ഏവരെയും നിരാശപ്പെടുത്തുന്ന ഘടകം. ചെറിയ വിലയില്‍ ലെന്‍സ് ലഭിക്കില്ല. ബിള്‍ഡ് ക്വാളിറ്റിയുള്ള മികച്ച ക്യാമറ എന്നാല്‍ ബഡ്ജറ്റ് വില. ഇതാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്യാമറ തന്നെയാണ് കനോണ്‍ EOS RP.

സഞ്ചാരികൾക്ക് പൈതൃക മന്ദിരങ്ങളുടെ ചരിത്രങ്ങൾ പറഞ്ഞുകൊടുത്ത് ഈ ആപ്പ്

Most Read Articles
Best Mobiles in India
Read More About: camera news technology

Have a great day!
Read more...

English Summary

Canon EOS RP Budget Full-Frame Mirrorless Camera Now Available in India