കാനണ്‍ പവര്‍ഷോട്ട് എക്‌സ്എക്‌സ് 150



സൂപ്പര്‍ സൂം ഓപ്ഷനുമായി കാനണ്‍ പുറത്തിറക്കിയ ക്യാമറയാണ് പവര്‍ഷോട്ട് എക്‌സ്എക്‌സ് 150. 14.1 മെഗാപിക്‌സല്‍ വരുന്ന ഈ ക്യാമറ 720 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗും സാധ്യമാണ്. നിങ്ങള്‍ ഷൂട്ട് ചെയ്യുന്ന പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള 7 മോഡുകള്‍ വരെ തെരെഞ്ഞെടുക്കാനാവുന്ന ഇന്റലിജന്റ് ഇമേജ് സ്റ്റബിലൈസേഷന്‍ സൗകര്യവും കാനണ്‍ ഈ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രമെടുക്കുമ്പോള്‍ ഫോട്ടോഗ്രാഫറുടെ കയ്യില്‍ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കാന്‍ പിഎഎസ്എം ഷൂട്ടിംഗ് മോഡ് സഹായിക്കുന്നു. ഉദാഹരണത്തിന് പുതിയൊരാളാണെങ്കില്‍ ഫോട്ടോയ്ക്ക് ഓട്ടോ മോഡ് തെരഞ്ഞെടുക്കാം. ഫഌഷും ഷട്ടര്‍വേഗതയും നിയന്ത്രിക്കാനുള്ളവര്‍ക്ക് പിഎഎസ്എം ഓപ്ഷനില്‍ നിന്ന് എസ് മോഡ് തെരഞ്ഞെടുക്കാം. മാന്വല്‍ മോഡും ഇതിലുണ്ട്.

Advertisement

എസ്ഡി കാര്‍ഡ് സഹിതമെത്തുന്ന ഈ ക്യാമറയെ പോക്കറ്റ് ക്യാമറയെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും വലിയ പാന്റ്, ജാക്കറ്റ് എന്നിവയുടെ പോക്കറ്റുകളില്‍ സുഖമായിരിക്കും. ഫഌഷിന്റെ വലതുഭാഗത്തായാണ് പവര്‍ ഓണ്‍/ഓഫ് ബട്ടണും ഷട്ടര്‍ ബട്ടണും സ്ഥിതി ചെയ്യുന്നത്. പ്ലേബാക്ക്, ഡിസ്‌പ്ലെ, വീഡിയോ, മെനു ബട്ടണ്‍ റെയര്‍ പാനലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

230,000 ഡോട്ട്‌സ് റെസലൂഷന്‍ ഈ ക്യാമറയുടെ ഒരു നെഗറ്റീവ് ഘടകമാണെങ്കിലും 13,000 എന്ന വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ കുറഞ്ഞ റെസലൂഷന്‍ ഒരു പോരായ്മയായി തോന്നണമെന്നില്ല. എല്ലാ വെളിച്ചങ്ങളിലും ചിത്രത്തിന്റെ വ്യക്തത ക്യാമറയില്‍ മികച്ചതാണ്. കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് പവര്‍ഷോട്ട് എസ്എക്‌സ് 150 ക്യാമറ വിപണിയിലെത്തുന്നത്.

Best Mobiles in India

Advertisement