കാസിയോ എക്‌സിലിം ഇഎക്‌സ് ഇസഡ്ആര്‍300 ക്യാമറ



ഫോട്ടോഗ്രാഫിയില്‍ തള്ളിക്കളയാന്‍ പറ്റാത്ത ഘടകമാണ് വേഗത. ഗുണമേന്മയേറിയ ചിത്രങ്ങള്‍ അതിവേഗത്തില്‍ എടുക്കാന്‍ കഴിയുന്ന ക്യാമറകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരുള്ളതും. വേഗതയേറിയ കോംപാക്റ്റ് ക്യാമറയാണ് കാസിയോയുടെ എക്‌സിലിം ഇഎക്‌സ് ഇസഡ്ആര്‍300. വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വേഗതയേറിയ ക്യാമറയാണ് എക്‌സിലിം ഇഎക്‌സ് ഇസഡ്ആര്‍300 എന്നാണ് കമ്പനിയുടെ അവകാശവാദം.

സെക്കന്റിന്റെ വളരെ കുറഞ്ഞൊരു ഭാഗം മാത്രം സ്റ്റാര്‍ട്ട്-അപിനായെടുക്കുന്ന 16.1 മെഗാപിക്‌സല്‍ ക്യാമറയാണ് എക്‌സിലിം ഇഎസ് ഇസഡ്ആര്‍300. പിന്നീട് വെറും .26 സെക്കന്റ് ഇടവേളകളില്‍ നിരന്തരമായി ഫോട്ടോ ഷൂട്ട് ചെയ്യാന്‍ ക്യാമറയില്‍ സാധിക്കും. വേഗതകൂടിയ ഓട്ടോഫോക്കസുള്ള ഈ ക്യാമറ അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്ലവണ്ണം ഇണങ്ങും. 12.5x സൂം ലെന്‍സാണിതിലേത്. ഐഎസ്ഒ അംഗീകാരവും ഇതിന്റെ മികവിനെ സാക്ഷ്യപ്പെടുത്തുന്നു.

Advertisement

ക്യാമറയിലെ ചിത്രങ്ങളെ മറ്റ് ഉപകരണത്തിലേക്ക് വയര്‍ലസായി മാറ്റാനും ഇതില്‍ സൗകര്യമുണ്ട്. 1080പിക്‌സലാണ് വീഡിയോ ഷൂട്ടിംഗ് സൗകര്യം. സിഎംഒഎസ് സെന്‍സറോടെയെത്തുന്ന ക്യാമറയില്‍ ഡ്യുവല്‍ പ്രോസസറാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

ഇതിലെ ബാറ്ററി ഒരു തവണ മുഴുവനായി ചാര്‍ജ്ജ് ചെയ്താല്‍ 500 ഫോട്ടോകള്‍ വരെ എടുക്കാനാകും. തോഷിബയുടെ വയര്‍ലസ് എസ്ഡി കാര്‍ഡ് ഫോര്‍മാറ്റാണ് ക്യാമറയെ പിന്തുണക്കുന്നത്.

കാസിയോ ഇഎക്‌സ്-ഇസഡ്ആര്‍200 ക്യാമറയുടെ പിന്‍ഗാമിയാണ് എക്‌സിലിം ഇഎക്‌സ് ഇസഡ്ആര്‍300. മാസങ്ങള്‍ക്ക് മുമ്പ് ഇറക്കിയ ഈ ക്യാമറയുടെ സുപ്രധാന സവിശേഷതകളെല്ലാം പുതിയ മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തോഷിബയില്‍ നിന്നുള്ള വൈഫൈ പിന്തുണയോടെയെത്തിയ മെമ്മറി കാര്‍ഡാണ് ഇതിലെ ഒരു അധിക സവിശേഷതയായി പറയാവുന്നത്.

മികച്ച സവിശേഷതകള്‍ക്ക് പുറമെ രൂപത്തിലും ആകര്‍ഷകമാക്കിയാണ് എക്‌സിലിം ഇഎക്‌സ് ഇസഡ്ആര്‍300നെ കമ്പനി പുറത്തെത്തിക്കുക. എക്‌സിലിമിന്റെതെന്ന് കരുതുന്ന ചില ചിത്രങ്ങളില്‍ ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലുള്ള ക്യാമറകളാണ് കാണുന്നത്. എപ്പോള്‍ മുതല്‍ വിപണികളിലെത്തുമെന്നോ വില എന്താണെന്നോ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 40,000 രൂപയോടടുത്താകും ഇതിന്റെ വില എന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

Advertisement