ഡി.എസ്.എല്‍.ആര്‍ ക്യാമറയും മിറര്‍ലെസ് ക്യാമറയും തമ്മിലുള്ള വ്യത്യാസം അറിയാമോ...


ഡി.എസ്.എല്‍.ആര്‍ ക്യാമറ ഉപയോഗിച്ചു നോക്കാത്തവരായോ ഉപയോഗം മനസിലാകാത്തവരായോ അധികമാരുമുണ്ടാകില്ല. പ്രൊഫഷണല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഹരമുള്ള ഇന്നത്തെ കാലത്ത് ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ സര്‍വസാധാരണമാണ്. പല രീതികളില്‍ ഫോട്ടോകളെടുക്കാന്‍ വിവിധ തരം ലെന്‍സുകള്‍ ക്രമീകരിക്കാമെന്നതാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെ രീതി.

എന്നാല്‍ കാലം മാറിയതോടെ ഇത്തരം ക്യാമറകളുടെ രീതികളും മാറി. മിറര്‍ലെസ് ഇന്റര്‍ചെയിഞ്ചബിള്‍ ലെന്‍സ് ക്യാമറകളാണ് പുത്തന്‍ തരംഗമായി വിപണിയിലുള്ളത്. സാധാരണ ഡി.എസ്.എല്‍.ആര്‍ ക്യാമറകളെ അപേക്ഷിച്ച് വലിപ്പവും ഭാരവും തീരെക്കുറവാണ് എന്നതാണ് മിറല്‍ലെസ് ക്യാമറകളുടെ പ്രത്യേകത. മാത്രമല്ല ടച്ച് സ്‌ക്രീന്‍ സംവിധാനവും ഈ ക്യാമറയില്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്നു.

രണ്ടും തമ്മിലുള്ള താരതമ്യം

ലൈറ്റ് സെന്‍സിറ്റീവ് ഫിലിമിനു പകരം ഇമേജ് സെന്‍സറുകാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകളില്‍ ഉപയോഗിക്കുന്നത്. ഇത്തരം സെന്‍സറുകള്‍ ഇമേജിനെ വളരെ കൃത്യമായി വ്യൂഫൈന്ററില്‍ എത്തിക്കുകയും ഇമേജിനെ കൃത്യമായി ചിത്രീകരിക്കുകയും ചെയ്യും. ഫിലിമുകള്‍ക്കു പകരമായി എസ്.ഡി സ്റ്റോറേഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സേവ് ചെയ്യാന്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്ക് കഴിയും. ഇത് ഫോട്ടോഗ്രഫറുടെ എഫര്‍ട്ട് കുറയ്ക്കുന്നതിനൊപ്പം പോക്കറ്റും കാലിയാക്കില്ല. സമയവും ലാഭമാണ്.

ചില മോഡലുകളില്‍

ഐ.എല്‍.സി എന്നത് ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറ എന്നതിന്റേ ചുരുക്കപ്പേരാണ്. ഡി.എസ്.എല്‍.ആര്‍ ക്യാമറകളെ അപേക്ഷിച്ച് വലിപ്പം കുറവാണ് മിറര്‍ലെസ് ക്യാമറകള്‍ക്ക്. ഡിസൈനും തികച്ചും വ്യത്യാസപ്പെട്ടതാണ്. ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മാത്രമേ ലൈറ്റ് ഇമേജ് സെന്‍സറിലേക്ക് കയറുകയുള്ളൂ. ഇലക്ട്രോണിക് വ്യൂഫൈന്ററാണ് ഐ.എല്‍.സി ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ചില മോഡലുകളില്‍ വ്യൂഫൈന്ററിന്റെ അഭാവമുണ്ട്.

ഡി.എസ്.എല്‍.ആര്‍ sv ഐ.എല്‍.സി സൈസസ്

ഐ.എല്‍.സി ക്യാമറകളെക്കാള്‍ വലിപ്പമുള്ള ക്യാമറകളാണ് ഡി.എസ്.എല്‍.ആര്‍. മിററും പെന്റാപ്രിസവുമാണ് ഇതിനു കാരണം. ചില സാഹചര്യങ്ങളില്‍ സെന്‍സറുകള്‍ തമ്മില്‍ വ്യത്യാസവും കാണാനാകില്ല. ചില നിര്‍മാതാക്കള്‍ തങ്ങളുടെ ഐ.എല്‍.സി ക്യാമറകളുടെ വലിപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഡി.എസ്.എല്‍.ആര്‍ vs ഐ.എല്‍.സി സവിശേഷതകള്‍

വലിപ്പം കൂടിയ ഇമേജ് സെന്‍സറുകളാണ് രണ്ട് മോഡലുകള്‍ക്കുമുള്ളത്. അതിനാല്‍ത്തന്നെ അതിവേഗ റെസ്‌പോണ്‍സാണ് ക്യാമറകള്‍ നല്‍കുന്നത്. ചില ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറകള്‍ ഫ്‌ളാഷ് സംവിധാനവും ഒപ്പം നല്‍കുന്നുണ്ട്. ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ബിള്‍ട്ട് ഇന്‍ വൈഫൈയും പ്രത്യേകതകളാണ്.

കിടിലന്‍ ഡിസ്‌പ്ലേ, കരുത്തന്‍ ബാറ്ററി; സാംസംഗ് ഗ്യാലക്‌സി എ30 റിവ്യൂ

Most Read Articles
Best Mobiles in India
Read More About: dslr news camera technology

Have a great day!
Read more...

English Summary

DSLR Cameras Vs. Mirrorless Cameras