ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് ടിപ്‌സുകള്‍!


ഫോട്ടോഗ്രാഫി ഇഷ്ടപ്പെടാത്തവര്‍ ആരാണുളളത്. നിങ്ങള്‍ ഫോട്ടോഗ്രാഫി പഠിക്കുന്നുണ്ടെങ്കില്‍ അടിസ്ഥാനപരമായ എഡിറ്റിങ്ങും പഠിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളില്‍ പലരും എഡിറ്റ് തിരഞ്ഞെടുക്കാറില്ല. നിങ്ങള്‍ ഫോട്ടോഗ്രാഫിയില്‍ പുതിയതാണെങ്കില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് തോന്നിയേക്കാം.

Advertisement

ഇപ്പോള്‍ അനേകം സോഫ്റ്റ്വയറുകള്‍ ഉണ്ട്. നിങ്ങളുടെ ഇമേജുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

Advertisement

ഫ്‌ളൂറസെന്റ് മൈക്രസ്‌കോപ്പി ചിപ്പ്: ഇനി ലെന്‍സുകളുടെ ആവശ്യം ഇല്ല!

നിങ്ങളുടെ ഫോട്ടാകള്‍ മെച്ചപ്പെടുത്താനായി ഞങ്ങള്‍ ഗിസ്‌ബോട്ട് കുറച്ചു ടിപ്‌സുകള്‍ ഇവിടെ പറയാം.

ബ്രൈറ്റ്‌നെസ് ആന്റ് കോണ്ട്രാസ്റ്റ്

ഇത് എക്‌സ്‌പോഷറിലെ (Exposure) ലെ കുറവുകളും തിരുത്തലുകളും കണ്ടെത്തുന്നതില്‍ ഒരു പ്രധാന ഉപകരണമാണ്. അഡോബ് ഫോട്ടോഷോപ്പില്‍ ഇത് ചെയ്യുന്നതിനേക്കാള്‍ ലൈറ്റ് റൂം (Lightroom) വരുമ്പോള്‍ ഇത് ക്രമീകരിക്കാന്‍ വളരെ എളുപ്പമാണ്.

എല്‍ജിയുടെ ആദ്യത്തെ മോസ്‌ക്വുറ്റോ റിപ്പല്ലന്റ് ഫോണ്‍ !

 

 

കര്‍വ്‌സ് ആന്റ് ലെവല്‍സ് (Curves and levels)

നിങ്ങളുടെ ചിത്രത്തില്‍ ബ്രൈറ്റ്‌നെസ്സും കോണ്ട്രാസ്റ്റും ചെയ്യുന്നതോടെ കര്‍വ്വുകളും ലെവലുകളും ചെയ്യുമ്പോള്‍ കൂടുതല്‍ ട്യൂണ്‍ ചെയ്ത് മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങളെ അനുവദിക്കുന്നു. ഇതു കൂടാത ചിത്രത്തിലെ വെളുപ്പ്, കറുപ്പ് ചാരനിറത്തിലുളള പോയിന്റുകള്‍ തിരഞ്ഞെടുക്കാന്‍ ഈ ഓപ്ഷന്‍ നിങ്ങളെ സഹായിക്കുന്നു.

സാച്ചുറേഷന്‍ (Saturation)

സാച്ചുറേഷന്‍ ക്രമീകരിക്കുമ്പോള്‍ നിങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങള്‍ ക്രിത്രിമമാക്കാന്‍ സാധിക്കും.

കളര്‍ ലുക്ക്അപ്പ് (Colour lookup)

കളര്‍ലുക്ക് അപ്പ് എന്ന ടേബിള്‍ ഉപയോഗിച്ച് നിങ്ങള്‍ ക്രമീകരിച്ച എല്ലാ ലേയറുകളും ഒരു സൗകര്യപ്രദമായ സ്ഥലത്തേക്ക് എത്തിക്കാന്‍ സാധിക്കും. മാത്രവുമല്ല ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഒരു പൂര്‍ണ്ണമായ സ്ഥലത്തേക്ക് എത്തിക്കുന്നു.

ഹിസ്‌റ്റോഗ്രാം

നിങ്ങളുടെ ചിത്രത്തിന്റെ ടോണ്‍ ശ്രേണി കാണിക്കുന്ന ഒരു ഗ്രാഫ് ആണ് ഹിസ്റ്റോഗ്രാം. അതായത് x-axis ബ്രൈറ്റ്‌നെസിനെ സൂചിപ്പിക്കുന്നു, y-axis ടോണുകളുടെ പിക്‌സല്‍ എണ്ണം കാണിക്കുന്നു. അതിലുപരി നിങ്ങളുടെ ചിത്രത്തിന്റെ എക്‌സ്‌പോഷര്‍ വിലയിരുത്താന്‍ ഹിസ്‌റ്റോഗ്രാം ഉപയോഗിക്കാം.

സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് (2017), 3999 രൂപയ്ക്ക് വിപണിയില്‍ എത്തി!

ക്ലോണിങ്ങ് ആന്റ് ഹീലിങ്ങ്

ക്ലോണ്‍ സ്റ്റാമ്പും സ്റ്റീലിങ്ങ് ബ്രഷും നിങ്ങളുടെ ഇമേജില്‍ നിന്നും ആവശ്യമില്ലാത്ത ഘടകങ്ങള്‍ മാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാനപ്പെട്ട് സവിശേഷതകളാണ്.

Best Mobiles in India

English Summary

If you are learning photography, it is better to learn basic editing skills as well. While some of them don't prefer editing, most do.