ഫ്യുജിഫിലിം ഡിജിറ്റല്‍ ക്യാമറകള്‍ പുറത്തിറക്കി



ഫ്യുജിഫിലിം ഇന്ത്യയുടെ ഡിജിറ്റല്‍ ക്യാമറ ശ്രേണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ എത്തി. ഫ്യുജിഫിലിം എക്‌സ്-പ്രോ 1, ജെഇസഡ്100 എന്നിവയാണില്‍ പ്രധാനം. ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ടെക്‌നോളജിയുമായാണ് എക്‌സ്-പ്രോ 1 മോഡല്‍ എത്തുന്നത്.

ഓരോ ഫോട്ടോകളെടുക്കുമ്പോഴും അതിന് ഏറ്റവും അനുയോജ്യമായ ലെന്‍സ് കപ്പാസിറ്റി സ്വീകരിക്കാം എന്നതാണ് ഈ ടെക്‌നോളജിയുടെ പ്രത്യേകത. സാധാരണ ഫിക്‌സഡ് ലെന്‍സുകളാണ് ക്യാമറകളില്‍ ഉള്‍പ്പെടാറുള്ളത്. ഫോട്ടോഗ്രഫിയെ ഗൗരവമായി കാണുന്നവര്‍ക്കാണ് ഇന്റര്‍ചേഞ്ചബിള്‍ ടെക്‌നോളജി ക്യാമറകള്‍ ഏറെ ഉപകരിക്കുക.

Advertisement

എക്‌സ്-പ്രോ 1

  • ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ടെക്‌നോളജി

  • 16 മെഗാപിക്‌സല്‍ എപിഎസ്-സിഎംഒഎസ് ഇമേജ് സെന്‍സര്‍

  • ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍

Advertisement

ജെഇസഡ്100


  • 14 മെഗാപിക്‌സല്‍ റെസലൂഷന്‍

  • സോഷ്യല്‍ മീഡിയ പിന്തുണ

  • എല്‍സിഡി ലെന്‍സ്

  • ഓട്ടോമാറ്റിക് സീന്‍ റെക്കഗ്നിഷന്‍

എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും എക്‌സ്-പ്രോ 1, ജെഇസഡ്100 മോഡലുകളില്‍ ഫ്യുജിഫിലിം കൊണ്ടുവന്നിട്ടുണ്ട്. ഇതോടൊപ്പം 10 എന്‍ട്രി ലെവല്‍ ക്യാമറകളും കമ്പനി അവതരിപ്പിച്ചു. എച്ച്എസ്25ഇഎക്‌സ്ആര്‍, ഫ്660ഇഎക്‌സ്ആര്‍, ടി350, ജെഎക്‌സ്്500, എഎക്‌സ്550, എസ്എല്‍260, എസ്4200, എസ്2980, എല്‍3-, സി25 എന്നിവയാണവ.

Best Mobiles in India

Advertisement