ഫൈന്‍പിക്‌സ് എസ്2980 ഫ്യുജിഫിലിമിന്റെ പുതിയ ക്യാമറ



ഫ്യുജിഫിലിം ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ക്യാമറയാണ് ഫൈന്‍പിക്‌സ് എസ്2980. വൈഡ് ആംഗിള്‍ ഫോട്ടോഗ്രാഫിക്ക് അനുഗുണമായ ഇതിന്റെ വില 12,499 രൂപയാണ്. രണ്ട് വര്‍ഷത്തെ വാറന്റി സഹിതമാണ് ഇത് എത്തുന്നത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തെ തുടക്കക്കാര്‍ക്ക് ഈ സൂപ്പര്‍സൂം ക്യാമറ അനുയോജ്യമാണ്. 14 മെഗാപിക്‌സല്‍ സിസിഡി സെന്‍സറാണ് ഇതിലുള്‍പ്പെടുന്നത്. വലുതും ഹൈ റെസലൂഷന്‍ ചിത്രങ്ങളുമാണ് ഇത് ലഭ്യമാക്കുക. കൂടാതെ 28എംഎം വൈഡ് ആംഗിള്‍, 18x ഫ്യുജിനോണ്‍ ഓപ്റ്റിക്കല്‍ സൂം എന്നിവയും ചിത്രങ്ങളുടെ മികവിന് വേണ്ടി ഈ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 ഇഞ്ചാണ് ഇതിലെ എല്‍സിഡി സ്‌ക്രീന്‍ വലുപ്പം.

Advertisement

ഇതിലെ മള്‍ട്ടിപ്പിള്‍ ഇമേജ് സ്റ്റബിലേഷന്‍ ടെക്‌നോളജികള്‍ ചിത്രത്തിന്റെ വ്യക്തത കൈമോശം വരാതെ സൂക്ഷിക്കുന്നു. എച്ച്ഡി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ഓപ്ഷനും ക്യാമറ നല്‍കുന്നു. ഇങ്ങനെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്ക്, യുട്യൂബ് എന്നിവയിലേക്ക് എളുപ്പത്തില്‍ അപ്‌ലോഡ് ചെയ്യാനും ക്യാമറയിലൂടെ സാധിക്കും. സിസ്റ്റവുമായി കണക്റ്റാവുമ്പോള്‍ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്‌ലോഡ് ആകുമെന്ന് ഫ്യുജിഫിലം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കെ തനക പറഞ്ഞു.

Best Mobiles in India

Advertisement