26.1 മെഗാപിക്‌സൽ മിറർലെസ് ക്യാമറയുമായി ഫ്യൂജിഫിലിം X-T30 ഇന്ത്യൻ വിപണിയിൽ


ഫ്യൂജിഫിലിം X-T30 ഇന്ത്യൻ വിപണിയിലെത്തി. കഴിഞ്ഞ മാസമാണ് APS-C യുടെ എക്‌സ് സീരിസിൽപ്പെട്ട X-T30 മോഡലിനെ കമ്പനി അവതരിപ്പിച്ചത്. എന്നാൽ മോഡലിന്റെ പ്രാധാന്യമാറിഞ്ഞ് മോഡലിനെ വേഗം വിപണിയിലെത്തിക്കുകയായിരുന്നു.74,999 രൂപയാണ് മോഡലിന്റെ ബോഡിക്ക് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്.

വാങ്ങാൻ അവസരമുണ്ട്

ക്യാമറ

X-30യുടെ വരവ്.

ഫ്യൂജിഫിലിമിന്റെ X-20 യുടെ പിന്മുറക്കാരനായാണ് X-30യുടെ വരവ്. 36.1 മെഗാപിക്‌സലിന്റെ APS-C സെൻസറാണ് ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് X-പ്രോസസ്സർ 4 ക്വാഡ്‌കോർ ജി.പിയുമുണ്ട്. മികച്ച ഇമേജ് പ്രോസസ്സിംഗിന് ഇത് സഹായിക്കും.

ക്യാമറയെ വ്യത്യസ്തനാക്കുന്നു.

ഹൈബ്രിഡ് ഓട്ടോഫോക്കസ് സംവിധാനം, ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് പോയിന്റ്‌സ്, 100 ശതമാനം ഫ്രയിം, ഐ-ഓട്ടോഫോക്കസ് എന്നീ സവിശേഷതകൾ ക്യാമറയിലുണ്ട്. കൂടാതെ 2.36 മില്ല്യൺ ഡോട്ട് റെസലൂഷൻ ഓ.എൽ.ഇ.ഡി 3 ഇഞ്ച് ടിൽറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ക്യാമറയെ വ്യത്യസ്തനാക്കുന്നു.

മറ്റൊരു ഫീച്ചർ.

സെക്കന്റിൽ 30 ഫ്രയിംസ് 4കെ വീഡിയോ റെക്കോർഡിംഗാണ് മറ്റൊരു ഫീച്ചർ. സിംഗിൾ എസ്.ഡി കാർഡ് സ്ലോട്ടാണ് ക്യാമറയിലുള്ളത്. ബിൾട്ട്-ഇൻ വൈഫൈയും ബ്ലൂടൂത്തും ക്യാമറയിലുണ്ട്. 383 ഗ്രാമാണ് X-T30 യുടെ ഭാരം. ഗ്രിപ്പിംഗിനായി പ്രത്യേക സംവിധാനവും മോഡലിലുണ്ട്.

ഗ്രേഡിംഗിനായി സഹായിക്കും.

സ്റ്റിൽ ഫോട്ടോയും വീഡിയോയും രസകരമായി ഷൂട്ട് ചെയ്യാൻ സൈമൾട്ടേഷൻ മോഡുണ്ട്. കൂടാതെ ഫ്യൂജിഫിലിമിന്റെ സ്വന്തം എറ്റേർണ സൈമൾട്ടേഷൻ മോഡ് കളർ ഗ്രേഡിംഗിനായി സഹായിക്കും.

ഫോട്ടോഗ്രഫി അനുഭവം

വെറുമൊരു നോവൽ ഫോട്ടോഗ്രഫി അനുഭവം മാത്രമല്ലാതെ ഫോട്ടോഗ്രഫിയെ മറ്റൊരു തലത്തിലെത്തിക്കാൻ പുത്തൻ മോഡൽ നിങ്ങളെ സഹായിക്കുമെന്നുറപ്പ്. ഇതിനായി ഇന്റലിജന്റ് സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. - ഫ്യൂജിഫിലിം ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹരുട്ടോ ഇവാത്ത പറയുന്നു.

Most Read Articles
Best Mobiles in India
Read More About: news technology camera fujifilm

Have a great day!
Read more...

English Summary

Fujifilm X-T30 APS-C Mirrorless Camera With 26.1-Megapixel Sensor, 4K Video Recording Launched in India Starting at Rs. 74,999