ജീനിയസില്‍ നിന്ന് 4,950 രൂപയ്ക്ക് ക്യാമറ



ജീനിയസ് 5 മെഗാപിക്‌സലിന്റെ ജി-ഷോട്ട് 507 ഡിജിറ്റല്‍ ക്യാമറ അവതരിപ്പിച്ചു. ക്യാമറ 5 മെഗാപിക്‌സല്‍ ആണെങ്കിലും ഫോട്ടോകളെ ഇന്റര്‍പൊളേഷന്‍ വഴി 12 മെഗാപിക്‌സല്‍ വരെ മികവുള്ള ചിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. 4,950 രൂപയ്ക്കാണ് ഇത് വില്പനക്കെത്തുന്നത്.

ഒരു ഹൈ എന്‍ഡ് ക്യാമറയായി ഇതിനെ വിശേഷിപ്പിക്കാനാകില്ലെങ്കിലും തുടക്കക്കാര്‍ക്ക് അധികം പണം ചെലവാക്കാതെ ആശ്രയിക്കാവുന്ന മോഡലാണിത്. 2 ഇഞ്ച് കളര്‍ ഡിസ്‌പ്ലെ, 8x ഡിജിറ്റല്‍ സൂം എന്നിവയാണിതിലെ പ്രധാന ഘടകങ്ങള്‍. ചെറുതായതിനാല്‍ യാത്രകളില്‍ ക്യാമറ എളുപ്പം പോക്കറ്റില്‍ സൂക്ഷിച്ച് വെക്കാം.

Advertisement

ദീര്‍ഘനേരത്തേക്ക് ചാര്‍ജ്ജ് നിലനില്‍ക്കാന്‍ ഇതിലെ ലിഥിയം അയണ്‍ ബാറ്ററി സഹായിക്കും. ഓട്ടോ, പോര്‍ട്രയിറ്റ്, നൈറ്റ് സീനറി, നൈറ്റ് പോര്‍ട്രയിറ്റ്, സ്‌പോര്‍ട്ട്, പാര്‍ട്ടി, ബീച്ച്, ഫേസ് ഡിറ്റക്ഷന്‍, സ്‌മൈല്‍ ഡിറ്റക്ഷന്‍, സീനറി എന്നീ 10 സീന്‍ മോഡുകള്‍ ഇതിലുണ്ട്.

Advertisement

രണ്ട് വര്‍ഷത്തെ വാറന്റിയുമായാണ് ജിഷോട്ട് 507 എത്തുന്നത്. യുഎസ്ബി കേബിള്‍, പൗച്ച്, സ്ട്രാപ്, ലിഥിയം അയണ്‍ ബാറ്ററി, മള്‍ട്ടി ലാഗ്വേജ് ക്യുക് ഗൈഡ് എന്നിവ ക്യാമറ വാങ്ങുമ്പോള്‍ ലഭിക്കും.

Best Mobiles in India

Advertisement