ഒളിമ്പസിന്റെ കോംപാക്റ്റ് ക്യാമറ നിരയിലേക്ക് എസ്ഇസഡ്-31 എംആര്‍



ഈടുറ്റ ഹൈ എന്റ് ക്യാമറകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു പേരാണ് ഒളിമ്പസ്.  പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും, ഫോട്ടോഗ്രഫിയിലേക്ക് പുതുതായി കാലെടുത്തു വെക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട നിരവധി ക്യാമറ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ് ജാപ്പാനീസ് ക്യാമറ നിര്‍മ്മാണ കമ്പനിയായ ഒളിമ്പസ്.

ഒളിമ്പസിന്റെ കോംപാക്റ്റ് ക്യാമറ നിരയിലേക്ക് പുതുതായി എത്തിയ മോഡലാണ് ഒളിമ്പസ് എസ്ഇസഡ്-31 എംആര്‍.  നേരത്തെയുണ്ടായിരുന്ന മോഡലായ എസ്ഇസഡ്-30 എംആര്‍ ക്യാമറയുടെ പുതിയ വേര്‍ഷനാണ് ഈ പുതിയ മോഡല്‍.

Advertisement

ഫീച്ചറുകള്‍:

  • 16 മെഗാപിക്‌സല്‍ ബാക്ക്‌ലൈറ്റ് സിഎംഓഎസ് സെന്‍സര്‍

  • 24x ഒപ്റ്റിക്കല്‍ സൂം (25-600 എംഎം)

  • ട്രുപിക് വി ഇമേജ് പ്രോസസ്സര്‍

  • 3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ (9,20,000)

  • 6400 ഐഎസ്ഒ

  • സെക്കന്റില്‍ 30 ഫ്രെയിമുകള്‍ തോതില്‍ 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • ഐഎച്ച്എസ് ടെക്‌നോളജി

  • ഇന്റേണല്‍ ഫഌഷ്...

  • മാന്വല്‍, ഓട്ടോ ഫോക്കസുകള്‍

  • റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി
കാഴ്ചയില്‍ തന്നെ വളരെ ആകര്‍ഷണീയമായ ഈ ഒളിമ്പസ് ക്യാമറ രണ്ടു വ്യത്യസ്ത നിറങ്ങളില്‍ വരുന്നുണ്ട്.  കറുപ്പ്, സില്‍വര്‍ നിറങ്ങള്‍.  കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ വരുന്നതിനാല്‍ ഇത് കൊണ്ടു നടക്കാന്‍ എളുപ്പമാണ്.

ബാക്ക്‌ലൈറ്റ് ഉള്ള സിഎംഒഎസ് ഇമേജ് സെന്‍സര്‍ ആണ് ഈ 16 മെഗാപിക്‌സല്‍ ക്യാമറയില്‍.  24x അല്ലെങ്കില്‍ 25-600 എംഎം സൂമിംഗ് സംവിധാനം ആണ് ഈ ഒളിമ്പസ് ക്യാമറയ്ക്കുള്ളത്.  ഒരു കോംപാക്റ്റ് ക്യാമറയെ സംബന്ധിച്ചിടത്തോളം ഈ സൂമിംഗ് കപ്പാസിറ്റി വളരെ മികച്ചതാണ്.

Advertisement

പഴയ വേര്‍ഷനായ എസ്ഇസഡ്-30ല്‍ ട്രൂപിക് III ഇമേജ് പ്രോസസ്സറായിരുന്ന സ്ഥാനത്ത് എസ്ഇസഡ്-31 എംആര്‍ മോഡലില്‍ കുറച്ചു കൂടി മികച്ച ട്രൂപിക് വി ഇമേജ് പ്രോസസ്സറാണ് ഉള്ളത്.

9,20,000 ഡോട്ട് റെസൊലൂഷനുള്ള 3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ഉണ്ട് ഈ ക്യാമറയുടെ പിന്‍വശത്ത്.  ഐഎച്ച്എസ് (ഇന്റലിജെന്റ്, ഹൈ സെന്‍സിറ്റിവിറ്റി ഏന്റ് ഹൈ സ്പീഡ്) ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു ഈ ക്യാമറയില്‍.  കൂടാതെ ഇമേജ് സ്റ്റെബിലൈസേന്‍ ഫീച്ചറുകളും കൂടിയുള്ളതിനാല്‍ വളരെ വ്യക്തമായ മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്നു.

അതുപോലെ ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറ ഇളകുകയോ മറ്റോ ചെയ്താലും ചിത്രത്തിന്റെ ഗുണമേന്‍മയെ ബാധിക്കുകയില്ല.  20,000 രൂപയാണ് ഒളിമ്പസ് എസ്ഇസഡ്-31 എംആര്‍ ക്യാമറയുടെ വില.  ഏപ്രിലില്‍ റീറ്റെയില്‍ സ്റ്റോറുകളില്‍ ലഭ്യമാകും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഇത് ഒരു പക്ഷേ അതിനു മുമ്പേ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായിരിക്കും.

Best Mobiles in India

Advertisement