ഡബ്ല്യുജി-2, പെന്റാക്‌സിന്റെ പരുക്കന്‍ ക്യാമറ നിരയിലേക്ക് പുതിയ മോഡലുകള്‍



ഉത്സാഹഭരിതരും സാഹസികരുമായ ആളുകള്‍ക്ക് മികച്ച ഫോട്ടോകള്‍ എടുക്കാന്‍ പരുക്കന്‍ ക്യമറകളായിരിക്കും അനുയോജ്യം.  കാരണം ഇത്തരക്കാരില്‍ നിന്നും ക്യാമറ വീഴാനും, പരിക്കുകള്‍ പറ്റാനും, വെള്ളം തെറിക്കാനും എല്ലാം സാധ്യത വളരെ കൂടുതലാണ്.  അതുകൊണ്ടു തന്നെ സാധാരണ ക്യാമറ ഇവര്‍ക്കു ചേര്‍ന്നതല്ല.

അതുപോലെ തന്നെ ഇത്തരം സാഹസിക പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിഎസ്എല്‍ആര്‍ ക്യാമറ പോലുള്ള ഹൈ എന്റ് ക്യാമറ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്.  അങ്ങനെ എല്ലാ വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ പരുക്കന്‍ ക്യാമറകള്‍ക്ക് ഇവിടെ കാര്യമായ ധര്‍മ്മം ഉണ്ട് വഹിക്കാന്‍.

Advertisement

നിരവധി മോഡലുകള്‍ ഇറങ്ങിയിട്ടുണ്ട് പെന്റാക്‌സിന്റെ പരുക്കന്‍ ക്യാമറ നിരയില്‍.  കൃത്യം 12 മാസങ്ങള്‍ക്ക് മുമ്പാണ് ഒപ്ഷിയോ ഡബ്ല്യുജി-1 ക്യാമറകള്‍ പെന്റാക്‌സ് പുറത്തിറക്കിയത്.  ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷത്തിനു ശേഷം പെന്റാക്‌സ് ഈ പരുക്കന്‍ ക്യാമറാ നിരയിലേക്ക് പുതിയവ അവതരിപ്പിക്കുന്നു.

Advertisement

കാഴ്ചയില്‍ പെന്റാക്‌സ് ഡബ്ല്യജി-2 എന്നറിയപ്പെടുന്ന ഈ പുതിയ വേര്‍ഷന് പഴയ വേര്‍ഷനുകളുമായി വലിയ വ്യത്യാസം കാണാനാവുകയില്ല.  ഡ്യുവല്‍ ടോണ്‍ നിരത്തിലാണ് ഈ പുതിയ പെന്റാക്‌സ് ക്യാമറ വരുന്നത്.  ചുവപ്പ്, ഓറഞ്ച്, വെള്ള തുടങ്ങീയ നിറങ്ങളിലൊക്കെ ഇതെത്തുന്നുണ്ട്.

കാഴ്ചയില്‍ വലിയ വ്യത്യാസം വരുന്നില്ലെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ അപേഡേഷന്‍ കാണാം.

ഫീച്ചറുകള്‍:

  • 16 മെഗാപിക്‌സലുള്ള സിഎംഒഎസ് ബാക്ക്‌ലൈറ്റ് സെന്‍സര്‍

  • സെക്കന്റില്‍ 30 ഫ്രെയിമുകള്‍ എന്ന തോതില്‍ 1080പി വീഡിയോ റെക്കോര്‍ഡിംഗ്

  • മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്

  • 4,60,000 ഡോട്ടുള്ള 3 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ

  • ജിപിഎസ് സംവിധാനം
16 മെഗാപിക്‌സലുള്ള സിഎംഒഎസ് സെന്‍സര്‍ ഈ ക്യാമറയെ വളരെ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു.  അതുപോലെ മികച്ച വീഡിയോ റെക്കോര്‍ഡിംഗും ഇതുവഴി സാധ്യമാണ്.  ഇവ വലിയ സ്‌കരീനില്‍ കാണാന്‍ സഹായിക്കുന്ന എച്ച്ഡിഎംഐ പോര്‍ട്ടും ഇതിലുണ്ട്.

ജിപിഎസ് സംവിധാനവും ഇതിലുണ്ട്.  സാഹസികരെ ഇത് തീര്‍ച്ചയായും സഹായിക്കും.  17,500 രൂപ വിലയില്‍ വരുന്ന പെന്റാക്‌സ് ഡബ്ല്യുജി-2 ക്യാമറകളുടെ ജിപിഎസ് ഉള്ള മോഡലിന് 20,000 രൂപ വിലയുണ്ട്.  മാര്‍ച്ചോടെ ഇവ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement