ബില്‍റ്റ് ഇന്‍ വൈഫൈ സൗകര്യത്തോടെ സാംസംഗ് ക്യാമറകള്‍



സാംസംഗിന്റെ എന്‍എക്‌സ് ശ്രേണിയിലേക്ക് മൂന്ന് കോംപാക്റ്റ് സിസ്റ്റം ക്യാമറകള്‍ (സിഎസ്‌സി) കൂടി. എന്‍എക്‌സ് 20, എന്‍എക്‌സ് 210, എന്‍എക്‌സ് 1000 എന്നിവയുടെ പ്രധാന സവിശേഷത അവ ബില്‍റ്റ് ഇന്‍ വൈഫൈ കണക്റ്റിവിറ്റിയോടെയാണ് എത്തുന്നതെന്നാണ്. മറ്റ് ഉപകരണങ്ങളുടെ പിന്തുണയില്ലാതെ വയര്‍ലസ് നെറ്റ്‌വര്‍ക്കുകളുമായി ക്യാമറകള്‍ക്ക് കണക്റ്റാവാന്‍ സാധിക്കും എന്നതാണ് ഈ കണക്റ്റിവിറ്റി ഓപ്ഷന്റെ പ്രത്യേകത.

മൂന്ന് മോഡലുകളുടേയും വില യഥാക്രമം 53,900 രൂപ, 44,100 രൂപ, 34,300 രൂപ എന്നിങ്ങനെയാണ്. ഇവ മൂന്നിലേയും ക്യാമറ പിക്‌സല്‍ 20.3 ആണ്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിണങ്ങുന്ന ക്യാമറയാണ് എന്‍എക്‌സ് 20. 3.0 ഇഞ്ച് ക്ലിയര്‍ അമോലെഡ് സ്വിവല്‍ ഡിസ്‌പ്ലെ, 1/8000 ഫാസ്റ്റ് ഷട്ടര്‍ വേഗത എന്നിവയാണ് ഇതിലെ എടുത്തുപറയേണ്ട സവിശേഷതകള്‍.

Advertisement


മെറ്റല്‍ ഫിനിഷ് ഡിസൈനില്‍ വരുന്ന എന്‍എക്‌സ്210 എന്‍എക്‌സ്200ന്റെ പിന്‍ഗാമിയാണ്. ഫുള്‍ എച്ച്ഡി ദൃശ്യങ്ങളും ചിത്രങ്ങളും കാണാന്‍ 3.0 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഇതിലുള്ളത്. ഇന്റര്‍നെറ്റ് അധിഷ്ഠിത ടെലിവിഷനുമായി വയര്‍ലസായി കണക്റ്റ് ചെയ്ത് ചിത്രങ്ങളെ പൂര്‍ണ്ണസൗന്ദര്യത്തോടെ ആസ്വദിക്കാനാകും.

Advertisement


വെളുപ്പ്, കറുപ്പ്, പിങ്ക് നിറങ്ങളിലെത്തുന്ന എന്‍എക്‌സ് 1000 ക്യാമറയില്‍ സ്മാര്‍ട് ലിങ്ക് ഹോട്ട് കീ, സ്മാര്‍ട് ഓട്ടോ 2.0 എന്നീ സവിശേഷതകള്‍ ുള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ എളുപ്പത്തില്‍ എടുക്കാനും അവ അതിവേഗം ഷെയര്‍ ചെയ്യാനും ഈ സവിശേഷതകള്‍ ക്യാമറയെ സഹായിക്കും.

Best Mobiles in India

Advertisement