സാംസങ്ങ് 360 ഡിഗ്രീ 3ഡി വിആര്‍ ക്യാമറ അവതരിപ്പിച്ചു!


വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ വ്യാപകമായതോടെ 360 ഡിഗ്രീ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആവശ്യക്കാര്‍ ഇപ്പോള്‍ ഏറെയാണ്. അത് മുന്‍ കൂട്ടി കണ്ട് പല കമ്പനികളും ഇപ്പോള്‍ 3ഡി വിആര്‍ ക്യാമറകള്‍ അവതരിപ്പിക്കുന്നുണ്ട്.

Advertisement

ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍:മാര്‍ക്കറ്റിങ്ങ് പോസ്റ്റര്‍ ലീക്ക്!

സാംസങ്ങ് ഇലക്ട്രോണിക്‌സ് ഇപ്പോള്‍ 360 റൗണ്ട് ക്യാമറ അവതരിപ്പിച്ചു. മികച്ച വെര്‍ച്ച്വല്‍ റിയാലിറ്റി ആവശ്യപ്പെടുന്ന പ്രൊഫഷണലുകള്‍ക്കും ഉന്നത നിലവാരമുളള 3ഡി ഉളളടക്കം വികസിപ്പിക്കാനും സ്ട്രീമിങ്ങ് ചെയ്യുന്നതിനുമുളള ഒരു പുതിയ ക്യാമറകള്‍ അവതരിപ്പിച്ചു.

Advertisement

നിക്കോണും എല്‍ജിയും ഗോപ്രോയുമെക്കെ ഇതിനു മുന്‍പേ 360 ക്യാമറകള്‍ ഇറക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഇതാ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായരായ സാംസങ്ങും ഇതേ രീതിയിലൊരു ക്യാമറ അവതരിപ്പിക്കുകയാണ്.

ഷവോമി റെഡ്മി നോട്ട് 5, റെഡ്മി 5 പ്ലസ് ഫോണുകള്‍ ഉടന്‍ എത്തുന്നു!

സാംസങ്ങിന്റെ പുതിയ ക്യാമറയെ കുറിച്ച് കൂടുതല്‍ അറിയാം...

സാംസങ്ങ് 360 ഡിഗ്രീ ക്യാമറ

സാംസങ്ങ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് (SDC 2017)ല്‍ പ്രഖ്യാപിച്ച സാംസങ്ങ് 360 റൗണ്ട് ക്യാമറയില്‍ 17 ലെന്‍സുകളാണ് ഉളളത്. ഇതില്‍ എട്ട് സ്റ്റീരിയോ ജോഡികള്‍ തിരശ്ചീനമായി നിലകൊളളുന്നു. ഒരു ലാന്‍സ് ലൈവ് സ്ട്രീം 4K 3ഡി വീഡിയോ, സ്‌പേഷ്യല്‍ ഓഡിയോ, എന്നിവയില്‍ ആഴത്തില്‍ 3ജി ഇമേജുകള്‍ സൃഷ്ടിക്കുന്നു.

ഉയര്‍ന്ന നിലവാരമുളള 360 ഉളളടക്കം

360 റൗണ്ട്, ഹൈ ക്വാളിറ്റിയുളള 3ഡി ഇമേജുകള്‍ വാഗ്ദാനം ചെയ്യുന്നു. 17 ജോഡി ലെന്‍സ് ഉള്‍പ്പെടുത്തി 360 ഡിഗ്രീ ഇമേജുകള്‍ നല്‍കുന്നു. കൂടാതെ കണ്ട്രോള്‍ സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ലൈവ് സ്ട്രീമിങ്ങും സാധ്യമാക്കുന്നു.

ഇന്ത്യയില്‍ ലഭിക്കുന്ന വലിയ മെഗാപിക്‌സല്‍ ക്യാമറ ഫോണുകള്‍!

ഡ്യൂറബിലിറ്റി

ചൂട് കുറയ്ക്കാനായി ഒരു യൂണിബോഡി ചേസും ഉപയോഗിക്കുന്നു. അനാവശ്യമായ ഷൂട്ടിങ്ങിനു ശേഷവും വൈദ്യുതി ഉപയോഗത്തെ കുറയ്ക്കാന്‍ കോംപാക്ട് ഡിസൈന്‍ സഹായിക്കുന്നു. കൂടാതെ ഇത് 360 റൗണ്ട് ഐപി651 പൊടിയും വാട്ടര്‍ റെസിസ്റ്റന്റും ആണ്. 360 റൗണ്ട് ഡിസൈന്‍ ഉളളതിനാല്‍ മൈക്ക് പോലുളള മറ്റു ഉപകരണത്തില്‍ ബന്ധിപ്പിക്കുവാനും വലിയ ഫയലുകള്‍ സംരക്ഷിക്കുന്നതിനും രൂപകല്‍പന ചെയ്തിരിക്കുന്നു.

Best Mobiles in India

English Summary

The camera is designed to provide VR specialists with a durable and manageable solution for capturing, viewing and editing VR content.