സോണി ടിഡി10, ഒരു 3ഡി ക്യാംകോര്‍ഡര്‍
1985ല്‍ ആണ് സോണി ആദ്യമായി ഹാന്‍ഡിക്യാം പുറത്തിറക്കിയത്. സോണിയുടെ ഏറ്റവും പുതിയ ഹാന്‍ഡിക്യാം ആണ് 3ഡി ക്യാംകോര്‍ഡര്‍. 3ഡി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നു ഈ പുതിയ സോണി ഹാന്‍ഡിക്യാമില്‍.
പഴയ മോഡലുകളെ അപേക്ഷിച്ച് ഈ പുതിയ ഹാന്ഡിക്യാമിന് ഭാരം വളരെ കുറവാണ് എന്നതിനാല്‍ ഇവ കൊണ്ടു നടക്കാന്‍ വളരെ എളുപ്പമാണ്. ഇന്നത്തെ കാലത്ത് യാത്രകളിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ ക്യാമറ.
Advertisement
സ്റ്റില്‍ ഫോട്ടോകള്‍ എടുക്കാനും 2ഡി വീഡിയോകള്‍ എടുക്കാനുമായി രണ്ടു വ്യത്യസ്ത ലെന്‍സുകള്‍ ഉണ്ട് ഇതില്‍.
Advertisement
ഫീച്ചറുകള്‍:
- 1920 x 1080 പിക്സല്‍ റെസൊലൂഷന്‍
- കുറഞ്ഞ ഫോക്കസ് ഡിസ്റ്റന്‍സ് 80 സെന്റീമീറ്റര്‍
- ക്ലിയര്‍ വിഡ് അറേ കളര്‍ ഫില്‍ട്ടര്‍ സംവിധാനം
- എകസ്മോര് ആര് സിഎംഒഎസ് സെന്‍സര്‍
- 17x വരെ ഉയര്‍ത്താവുന്ന സൂം
- 160x ഡിജിറ്റല്‍ സൂം
- 2ഡിയ്ക്ക് ട്രാക്കിംഗ് ഫോക്കസ്
- 3ഡിയ്ക്ക് ഫുള്‍ മോഡ് ഫോക്കസ്
- കോണ്ട്രാസ്റ്റ് ഓഡിയോ ഫ്രീക്വന്‍സി ഫോക്കസ് സിസ്റ്റം
- 2ഡിയ്ക്ക് മാത്രമായി താഴ്ന്ന ലക്സ് മോഡ്
- ഓട്ടോമാറ്റിക് ബാക്ക് ലൈറ്റ് കോമ്പന്‍സേഷന്‍
- 1 / 8-1 / 1000 ഷട്ടര്‍ സ്പീഡ്
മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ജി ലെന്‍സുകളാണ് സോണിയുടെ ടിഡി10 ഹാന്‍ഡിക്യാമില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 3.5 ഇഞ്ച് എല്‍സിഡി സ്ക്രീനും ഉണ്ട് ഇതിന്. ട്രൂ ബ്ലാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സ്ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Best Mobiles in India
Best Camera
Best Selling
Upcoming