ലോകത്തിലെ ഏറ്റവും മെലിഞ്ഞ ക്യാമറയുമായി സോണി



ഏതൊരു ഗാഡ്ജറ്റിനെയും പോലെ തന്നെ ക്യാമറകളിലും അള്‍ട്രാ പോര്‍ട്ടബിള്‍ ക്യാമറകള്‍ക്ക് ആവശ്യക്കാരേറെയാണ്.  ഒരുപാടു ക്യാമറകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു.  അവയ്ക്കിടയില്‍ നിന്നും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുക എന്നത് അത്ര എളുപ്പമല്ല.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ക്യാമറ അവതരിപ്പിച്ചു കൊണ്ടാണ് ഇത്തവണ സോണിയുടെ പുതിയ ക്യാമറയായ ഡിഎസ്‌സി-ടിഎക്‌സ്55 അവതരിപ്പിക്കപ്പെട്ടത്.  വളരെ മികച്ചതും വ്യത്യസ്തവുമായ ചില ഫീച്ചറുകളോടെയാണ് ഈ ക്യാമറ സോണി പുറത്തിറക്കിയിരിക്കുന്നത്.

Advertisement
  • ടച്ച് ഇന്റര്‍ഫെയ്‌സ്

  • 3ഡി ഇമേജ് ക്യാപ്ച്ചറിംഗ്

  • എവിസിഎച്ച്ഡിയില്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • 3.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ

  • മെലിഞ്ഞ, അള്‍ട്രാ പോര്‍ട്ടബിള്‍ ക്യാമറ

  • ആസ്‌പെക്റ്റ് അനുപാതം 16:9

  • എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • ലെന്‍സ് തുറന്നിരിക്കുമ്പോള്‍ 12 എംഎം ഡെപ്ത്

  • മൈക്രോ എസ്ഡി കാര്‍ഡ്

  • 109 ഗ്രാം ഭാരം
സ്വര്‍ണ്ണ, വെള്ളി, കറുപ്പ് നിറങ്ങളിലെല്ലാം ഈ ക്യാമറ ഇറങ്ങുന്നുണ്ട്.  പെട്ടെന്നു കാണുമ്പോള്‍ ഒരു ചെറിയ പെട്ടിയെ പോലെയാണ് ഈ ക്യാമറ.  3.3 ഇഞ്ച് വലിപ്പമുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  ക്യാമറയുടെ അടിവസത്തായി ഒരു യുഎസ്ബി പോര്‍ട്ട് ഉണ്ട്.  ചാര്‍ജിംഗിനും ഒരു എച്ച്ഡിഎംഐ പോര്‍ട്ടായും ഇതി ഉപയോഗപ്പെടുത്താം.

സോണി സൈബര്‍ ഷോട്ട് ഡിഎസ്‌സി-ടിഎക്‌സ്55 അള്‍ട്രാപോര്‍ട്ടബിള്‍ ക്യാമറയുടെ വില 20,000 രൂപയാണ്.  ഒരു അള്‍ട്രാപോര്‍ട്ടബിള്‍ ക്യാമരയെ സംബന്ധിച്ചിടത്തോളം ഇതത്ര വലിയ വിലയല്ല.

Best Mobiles in India

Advertisement