5,500 രൂപയില്‍ തുടങ്ങുന്ന സൈബര്‍ഷോട്ട് ക്യാമറകളുമായി സോണി



സോണി സൈബര്‍ ഷോട്ട് ക്യാമറ ശ്രേണിയിലേക്ക് കൂടുതല്‍ പുതിയ അംഗങ്ങള്‍ എത്തി. എച്ച്, ഡബ്ല്യു, എസ് വിഭാഗങ്ങളിലാണ് ഈ പുതിയ ക്യാമറകള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. എച്ച് സീരീസിലേക്ക് നാല് ക്യാമറകളാണ് എത്തിയിട്ടുള്ളത്.

ഇവയുടെ വില ആരംഭിക്കുന്നത് 13,990 രൂപ മുതല്‍ 27,990 രൂപ വരെ. ആറ് മോഡലുകളാണ് ഡബ്ല്യു സീരീസില്‍ ഉള്‍പ്പെടുന്നത്. 6,490 രൂപയില്‍ തുടങ്ങി 14,990 രൂപ വരെ വിലമതിക്കുന്ന ക്യാമറകള്‍ ഈ വിഭാഗത്തിലുണ്ട്. എസ് സീരീസ് ക്യാമറയാണ് 5,490 രൂപയ്ക്ക് ലഭിക്കുന്നത്.

Advertisement

ഡിഎസ്‌സിി-എച്ച്90, ഡിഎസ്‌സി-എച്ചഎക്‌സ്10വി, ഡിഎസ്‌സി-ച്ച്എക്‌സ്20വി, ഡിഎസ്‌സി-എച്ച്എക്‌സ്200വി എന്നിവയാണ് എച്ച് സീരീസ് ക്യാമറകള്‍. ഇതില്‍ ഡിഎസ്‌സി-എച്ച്90യ്ക്ക് 16.1 മെഗാപിക്‌സല്‍ സിസിഡി സെന്‍സറാണുള്ളത്. ഇതിനെ പോലെ ഡിഎസ്‌സി-എച്ച്എക്‌സ്10വിയ്ക്കും 16x ഓപ്റ്റിക്കല്‍ സൂമാണുള്ളത്. ഡിഎസ്‌സി-എച്ച്എക്‌സ്20വിയുടെ ഓപ്റ്റിക്കല്‍ സൂം 20x ആണ്. 30x ഓപ്റ്റിക്കല്‍ സൂം ഉളള ഡിഎസ്‌സി-എച്ച്എക്‌സ്200വിയ്ക്ക് 18.2 മെഗാപിക്‌സല്‍ എക്‌സ്‌മോര്‍ ആര്‍ സിഎംഒഎസ് സെന്‍സറാണുള്ളത്.

Advertisement

ഡബ്ല്യു ശ്രേണിയില്‍ പെടുന്ന മോഡലുകള്‍ ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്150, ഡിഎസ്‌സി-ഡബ്ല്യു690, ഡിഎസ്‌സി-ഡബ്ല്യുഎക്‌സ്50, ഡിഎസ്‌സി-ഡബ്ല്യു630, ഡിഎസ്‌സി-ഡബ്ല്യു620, ഡിഎസ്‌സി-ഡബ്ല്യു610 എന്നിവയാണ്. പുതുതായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് ആസ്ഫറിക്കല്‍ (എഎ) ലെന്‍സാണ് ഈ ക്യാമറ സീരീസിന്റെ പ്രത്യേകത.

എസ് സീരീസില്‍ ഒരു മോഡലാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഡിഎസ്‌സി-എസ്5000. കറുപ്പ്, സില്‍വര്‍, പിങ്ക് നിറങ്ങളിലെത്തുന്ന ക്യാമറ മോഡലാണിത്. സോണി റീട്ടെയിലര്‍ സ്‌റ്റോറുകളിലും സോണി സെന്ററുകളിലും ഈ ക്യാമറ മോഡലുകള്‍ ലഭ്യമാണ്.

Best Mobiles in India

Advertisement