ലോകത്തിലെ ആദ്യത്തെ ഫുള്‍ഫ്രേം മിറര്‍ലെസ് ക്യാമറ സോണി പുറത്തിറക്കി


ക്യാമറകളുടെ കാര്യത്തില്‍ സോണിക്ക് ഉള്ള അത്രയും ദീര്‍ഖദൃഷ്ടി മറ്റാര്‍ക്കുമില്ല. അടുത്തിടെ പുറത്തിറക്കിയ, സ്മാര്‍ട്‌ഫോണില്‍ ഘടിപ്പിക്കാവു ലെന്‍സുകള്‍ തന്നെ ഉദാഹരണം. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ മികച്ച ഒന്നാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ലോകത്തെ ആദ്യത്തെ മിറര്‍ലെസ് ഫുള്‍ഫ്രേം ക്യാമറ.

Advertisement

അതായത് ഡി.എസ്.എല്‍.ആര്‍. ക്യാമറയുടെ എല്ലാ ഉപയോഗവും സാധ്യമാകുന്നതും എന്നാല്‍ വലുപ്പം തീരെ കുറഞ്ഞതുമായ ക്യാമറ. ആല്‍ഫ 7, ആല്‍ഫ 7 ആര്‍. എന്നിങ്ങനെ രണ്ടു മോഡലുകളാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറയാണ് ഇതെന്നാണ് സോണി അവകാശപ്പെടുന്നത്.

Advertisement

മിറര്‍ ലെസ് ക്യാമറകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ഫുള്‍ഫ്രേം മിറര്‍ലെസ് ക്യാമറ ആദ്യമായാണ് വിപണിയില്‍ എത്തുന്നത്. സോണിയുടെ BIONZ X പ്രൊസസര്‍, വേഗത്തിലുള്ള ഓട്ടോഫോക്കസ് സംവിധാനം, XGA OLED വ്യു ഫൈന്‍ഡര്‍, 60 പിക്‌സല്‍ ഫുള്‍ HD വീഡിയോ റെക്കോഡിംഗ് എന്നിവ രണ്ടു ക്യാമറകളിലുമുണ്ട്. കൂടാതെ വൈ-ഫൈ, NFC കണക്റ്റിവിറ്റിയും. പൊടി ഈര്‍പ്പം എന്നിവ കടക്കാത്ത ക്യാമറകള്‍ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പ്രത്യേകതകള്‍

ആല്‍ഫ 7R മോഡലില്‍ 36.4 മെഗാപിക്‌സല്‍ 35 mm Exmor CMOS സെന്‍സറാണ് ഉള്ളത്. സോണിയുടെ ആല്‍ഫാ സീരീസ് ക്യാമറകളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുള്ള സെസറാണ് ഇത്. ആല്‍ഫ 7-വേര്‍ഷനില്‍ 24.3 മെഗാപിക്‌സല്‍ ഫുള്‍ ഫ്രേം Exmor CMOS സെന്‍സറാണ്. സെക്കന്റില്‍ 5 ഫ്രേമുകള്‍ വരെ പകര്‍ത്താന്‍ സാധിക്കും. ക്യാമറയിലെ നോണ്‍ സ്‌റ്റോപ് അഎ ട്രാക്കിംഗ് വഴി ചലിക്കുന്ന വസ്തുക്കള്‍ കൂടി കൃത്യമായി പകര്‍ത്താനും സാധിക്കും.

ആല്‍ഫ 7R-ക്യാമറയ്ക്ക് ബോഡി മാത്രമായി വാങ്ങുമ്പോള്‍ 141691 രൂപയാണ് വില. ആല്‍ഫ 7-ന് ബോഡി മാത്രമാണെങ്കില്‍ 104813 രൂപയോളം വരും.

RX 10 ക്യാമറ

ഇതു കൂടാതെ RX സീരീസില്‍ സോണി പുതിയ ഒരു ക്യാമറ കൂടി അവതരിപ്പിച്ചിട്ടുണ്ട്. RX10 എന്ന മോഡലാണ് ഇറക്കിയത്. 20.2 എം.പി. ബ്ലാക് ഇല്ല്യുമിനേറ്റഡ് CMOS സെന്‍സര്‍, 24-200mm F2.8 കാള്‍സൈസ് സെന്നാര്‍ സൂം ലെന്‍സുമുണ്ട്. ആല്‍ഫഫോണുകളിലേതു പോല്‍െ BIONZ X പ്രൊസസറും AF സംവിധാനവും RX10-ലുമുണ്ട്. 80151 രൂപയോളമാണ് വില.

ലെന്‍സ്

ക്യാമറകള്‍ക്കൊപ്പം 5 പുതിയ ലെന്‍സുകളും സോണി അവതരിപ്പിച്ചിട്ടുണ്ട്. സോണി, കാള്‍സിസ് മിഡ്‌റേഞ്ച് സൂം ലെന്‍സ്, രണ്ട് സീസ് സോന്നാര്‍ T TM പ്രൈം ലെന്‍സ്, G ലെന്‍സ് TM ടെലിഫോട്ടോ സൂം എന്നിവയാണ് അത്.

പുതിയ ക്യാമറകളും ലെന്‍സും കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

#1

ആല്‍ഫ 7R മോഡലില്‍ 36.4 മെഗാപിക്‌സല്‍ 35 mm Exmor CMOS സെന്‍സറാണ് ഉള്ളത്. സോണിയുടെ ആല്‍ഫാ സീരീസ് ക്യാമറകളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുള്ള സെസറാണ് ഇത്. ബോഡി മാത്രമായി വാങ്ങുമ്പോള്‍ 141691 രൂപയാണ് വില

#2

ആല്‍ഫ 7-വേര്‍ഷനില്‍ 24.3 മെഗാപിക്‌സല്‍ ഫുള്‍ ഫ്രേം Exmor CMOS സെന്‍സറാണ്. സെക്കന്റില്‍ 5 ഫ്രേമുകള്‍ വരെ പകര്‍ത്താന്‍ സാധിക്കും. ബോഡി മാത്രമാണെങ്കില്‍ 104813 രൂപയോളം വരും.

#3

RX10 -ല്‍ 20.2 എം.പി. ബ്ലാക് ഇല്ല്യുമിനേറ്റഡ് CMOS സെന്‍സര്‍, 24-200mm F2.8 കാള്‍സൈസ് ചേരിയോ സെന്നാര്‍ സൂം ലെന്‍സ് എന്നിവയുമുണ്ട്. കൂടാതെ ആല്‍ഫ ക്യാമറകളിലേതു പോലെ BIONZ X പ്രൊസസറും AF സംവിധാനവും RX10-ലുമുണ്ട്. 80151 രൂപയോളമാണ് വില.

 

 

#4

ക്യാമറകള്‍ക്കൊപ്പം 5 പുതിയ ലെന്‍സുകളും സോണി അവതരിപ്പിച്ചിട്ടുണ്ട്. സോണി, കാള്‍സിസ് മിഡ്‌റേഞ്ച് സൂം ലെന്‍സ്, രണ്ട് സീസ് സോന്നാര്‍ T TM പ്രൈം ലെന്‍സ്, G ലെന്‍സ് TM ടെലിഫോട്ടോ സൂം എന്നിവയാണ് അത്.

Best Mobiles in India