ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!


കടലിനടിയിലെ ലോകം എന്നും അത്ഭുതങ്ങളുടെ നിലയ്ക്കാത്ത കലവറ തന്നെയാണ്. അതിനാൽ തന്നെ കടലിനുള്ളിലെ രംഗങ്ങൾ പകർത്തുന്ന വിഡിയോകളും സിനിമകളും ചിത്രങ്ങളുമെല്ലാം തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. അതുകൊണ്ട് ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്താൻ പോകുന്നത് 2018 ലെ ഏറ്റവും മികച്ച കടലിനടിയിൽ നിന്നെടുത്ത ചിത്രങ്ങളെയാണ്.

Advertisement

2018 ലെ ഏറ്റവും മികച്ച 110 ചിത്രങ്ങളിൽ നിന്നും ഏറ്റവും മുകളിൽ നിൽക്കുന്ന 18 ചിത്രങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഓരോന്നും എന്തുകൊണ്ട് ഇത്രയും മനോഹരമായി എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡിന് വേണ്ടിയുള്ള മത്സരത്തിൽ നിന്നും ലഭിച്ചതാണ് ഈ ചിത്രങ്ങൾ

Advertisement

1

ജർമ്മൻ ഫോട്ടോഗ്രാഫർ Tobias Friedrich എടുത്ത ഈ പനോരമ ഫോട്ടോ ആണ് അവാർഡിലെ ഏറ്റവും മികച്ച ഫോട്ടോ ആയി തിരഞ്ഞെടുത്തത്. ചുവപ്പു കടലിലെ ആഴങ്ങളിൽ ഒളിച്ചുകിടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

2

അമേരിക്കൻ ഫോട്ടോഗ്രാഫർ Renee Capozzola എടുത്ത ചിത്രം. പൊതുവെ സ്രാവുകളെ ഇങ്ങനെ കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധേയവുമായി.

3

'Down the stream' എന്ന് പേരുള്ള ഈ ചിത്രം എടുത്തത് നെതർലാൻഡ് ഫോട്ടോഗ്രാഫറായ Wendy Timmermans ആണ്. മെക്സിക്കോയിലെ നാഹയിൽ നിന്നെടുത്ത ഈ ചിത്രം കൃത്യമായ വെളിച്ചത്തിന്റെ ഭംഗിയും കടലിന്റെ ഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമായി.

4

ചൈനീസ് ഫോട്ടോഗ്രാഫറായ TianHong Wang എടുത്തതാണ് മനോഹരമായ ഈ ജപ്പാനീസ് പിഗ്മി കടൽക്കുതിരയുടെ ചിത്രം. ജപ്പാനിലെ കശിവാജിമയിൽ നിന്നുമാണ് ഈ ചിത്രമെടുത്തത്.

5

അതീവ സുന്ദരമായ മറ്റൊരു ചിത്രം. Marcus Blatchford എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത ഈ ചിത്രം മാൾട്ടയിലെ ഗോസോയിൽ നിന്നെടുത്തതാണ്.

6

റിയൽ ഇല്ലൂഷൻ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ജർമനിയിലെ Dive4Life Siegburgൽ വെച്ചാണ്. Konstantin Killer എന്ന ജർമ്മൻ ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നിൽ.

7

ഈ ചിത്രത്തിൻറെ ഭംഗിയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ഫിൻലാൻഡിലെ സൈമ തടാകത്തിന്റെ അടിത്തട്ടിൽ നിന്നുമാണ്.

8

ചൈനീസ് ഫോട്ടോഗ്രാഫറായ K.Zhang എടുത്ത 'Bubble' എന്ന ഈ ചിത്രം മനോഹരമായ ഒരു പ്രതിഭിംബത്തിന്റെ ദൃശ്യവിരുന്ന് നമുക്കൊരുക്കുന്നു.

9

ഏറെ മനോഹരമായ വിവരണങ്ങൾക്കതീതമായ മറ്റൊരു ചിത്രം. മെക്സിക്കൻ ഫോട്ടോഗ്രാഫറായ Tom St George പകർത്തിയതാണ് ഈ ചിത്രം. Cenote Carwash എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

10

മനോഹരമായ ഒപ്പം ഏറെ ആശ്ചര്യം കൂടെ ജനിപ്പിക്കുന്ന മറ്റൊരു ചിത്രം. ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Marchione Giacomo പകർത്തിയതാണ് ഈ ബ്ളാക്ക് സഡിൽ ഈലിന്റെ ചിത്രം.

11

ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Gianni Pecchiar പകർത്തിയ കടലിനടിയിലെ അവശേഷിപ്പുകളുടെ സുന്ദരമായ ഒരു ചിത്രം. ക്രോയേഷ്യയിലെ Rijek ആണ് ലൊക്കേഷൻ.

12

ഈജിപ്ഷ്യൻ കടൽത്തീരങ്ങളിലെ ആഴങ്ങളിൽ ഒരിടത്ത് നിന്നും പകർത്തിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ട്ടങ്ങളിൽ നിന്നുള്ള കാഴ്ച. സ്വീഡിഷ് ഫോട്ടോഗ്രാഫർ Anders Nyberg ആണ് ചിത്രം എടുത്തിരിക്കുന്നത്.

13

അതിമനോഹരമായ കോങ്കർ ഈലിന്റെ ഈ ചിത്രം പകർത്തിയത് ചൈനീസ് ഫോട്ടോഗ്രാഫറായ Songda Cai ആണ്. ഫിലിപ്പീൻസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിക്കുന്നത്.

14

ലിസ്റ്റിലെ ഒന്നാമത്തെ ചിത്രമെടുത്ത Tobias Friedrichന്റെ മറ്റൊരു മികച്ച ഫോട്ടോ. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ നൂറോളം ട്രക്കുകൾ ഇവിടെയുണ്ടായിരുന്നു.

15

Susannah H. Snowden എന്ന ഫോട്ടോയോഗ്രാഫർ പകർത്തിയ കടലിനടിയിൽ നിന്നുമുള്ള അദ്ഭുതകരമായ ഒരു ചിത്രം.

16

ഫിന്നിഷ് ഫോട്ടോഗ്രാഫറായ Pekka Tuuri പകർത്തിയ ഈ ചിത്രം എടുത്തിരിക്കുന്നത് ബാറ്റ്ലിക്ക് കടലിൽ നിന്നാണ്. 1942ൽ കടലിൽ താണ Klaus Oldendorf എന്ന ജർമ്മൻ കപ്പലിന്റെ അവശേഷിപ്പുകളാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.

17

കനേഡിയൻ ഫോട്ടോഗ്രാഫർ Shane Gross എടുത്ത ഈ ചിത്രം മനോഹരമായ കടൽക്കുതിരകളുടെ ഒരു ചിത്രമാണ് നമുക്ക് തരുന്നത്. ബഹാമാസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

18

ഫിൻലാന്റിൽ നിന്നുള്ള Pekka Tuuri എടുത്ത മറ്റൊരു മനോഹര ചിത്രം. ക്രൊയേഷ്യയിലെ Kornatiയിൽ കടലിനടിയിൽ മുങ്ങിക്കിടക്കുന്ന ഒരു പ്ലെയിനിന്റെ ബാക്കിപത്രങ്ങളാണ് ചിത്രത്തിലുള്ളത്.

Best Mobiles in India

English Summary

Top Underwater Images 2018.