ഡി.എസ്.എല്‍.ആര്‍ ക്യാമറയെ അടുത്തറിയാം; സവിശേഷതകളും വിപണിയും


ഡി.എസ്.എല്‍.ആര്‍ ആഥവാ ഡിജിറ്റല്‍ ലെന്‍സ് റിഫ്‌ളക്‌സ് ക്യാമറയെക്കുറിച്ച് അറിയാത്തവര്‍ അധികമാരും കാണില്ല. കിടിലന്‍ ഫോട്ടോകളെടുക്കാനും വിഡിയോകള്‍ ചിത്രീകരിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ക്യാമറ എന്നതിലുപരിയായി ഡി.എസ്.എല്‍.ആര്‍ ക്യാമറകളെക്കുറിച്ച് എന്തറിയാം? നിലവില്‍ വിപണിയില്‍ ലഭ്യമായ പ്രൊഫഷണല്‍ ക്വാളിറ്റി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഡി.എസ്.എല്‍.ആര്‍ ക്യാമറയെക്കുറിച്ച് അടുത്തറിയാന്‍ ഉപകരിക്കുന്നതാണ് ഈ എഴുത്ത്.

Advertisement

എസ്.എല്‍.ആര്‍ ക്യാമറകളുടെ പ്രവര്‍ത്തന രീതി

നിങ്ങളിലെത്രപേര്‍ എസ്.എല്‍.ആര്‍ ക്യാമറകള്‍ കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുണ്ട്. 1990 കളില്‍ ഉപയോഗിച്ചുപോന്നിരുന്ന പ്രമുഖ സിനിമാ ക്യാമറകളാണ് എസ്.എല്‍.ആര്‍ ക്യാമറകള്‍. ആവശ്യാനുസരണം ലെന്‍സുകള്‍ മാറ്റാവുന്ന ക്യാമറ ബോഡി ഈ ക്യാമറയിലുണ്ട്.

ഫോട്ടോഗ്രഫര്‍ക്ക് വിവിധ സാഹചര്യങ്ങളില്‍ ആവശ്യമായ ലെന്‍സുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ടാകും. ഇന്നത്തെ ക്യാമറകളെ പോലെയല്ല എസ്.എല്‍.ആര്‍ ക്യാമറകള്‍. ബോഡയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് ഫോട്ടോഗ്രഫിക് റോളുകള്‍ കൃത്യസമയത്ത് മാറ്റണം.

ഫിലിം ലോഡ് ചെയ്തുകഴിഞ്ഞാല്‍ റിഫ്‌ളക്‌സ് ഡിസൈന്‍ അധിഷ്ഠിതമായാണ് ക്യാമറ പ്രവര്‍ത്തിക്കന്നത്. ചിത്രീകരണ സമയത്ത് പ്രകാശം ക്യാമറ ലെന്‍സിലൂടെ കടന്ന് പെന്റാപ്രിസത്തില്‍ ഫോക്കസ് ചെയ്യപ്പെടും. ഇത് ഫോട്ടോഗ്രഫറുടെ വ്യൂ ഫൈന്ററില്‍ കൃത്യമായി കാണാനും സാധിക്കും.

ഫോട്ടോയെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും. ആ ചിത്രം ഫോട്ടോഗ്രഫി ഫിലിമില്‍ ചിത്രീകരിക്കപ്പെടും. ഓട്ടോമാറ്റിക് എന്നാരു സംവിധാനം ഈ ക്യമറകളിലില്ല. എല്ലാംതന്നെ മാനുവലാണ്. മിറര്‍ റിഫ്‌ളക്ഷന്‍ ക്യാപ്പബിലിറ്റിയാണ് എസ്.എല്‍.ആര്‍ ക്യാമറകളെ വ്യത്യസ്തമാക്കുന്നത്.

Advertisement
ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെ പ്രവര്‍ത്തനം

എസ്.എല്‍.ആര്‍ ക്യാമറകളുടെതിന് സമാനമായ രീതിയിലാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെയും പ്രവര്‍ത്തനം. എന്നാലൊരു ചെറിയ വ്യത്യാസമുള്ളത് എന്തെന്നാല്‍ ലൈറ്റ് സെന്‍സിറ്റീവ് ഫിലിമിനു പകരം ഇമേജ് സെന്‍സറുകാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകളില്‍ ഉപയോഗിക്കുന്നത്. ഇത്തരം സെന്‍സറുകള്‍ ഇമേജിനെ വളരെ കൃത്യമായി വ്യൂഫൈന്ററില്‍ എത്തിക്കുകയും ഇമേജിനെ കൃത്യമായി ചിത്രീകരിക്കുകയും ചെയ്യും.

ഫിലിം ഉപയോഗച്ച് ചിത്രീകരിക്കുന്ന എസ്.എല്‍.ആര്‍ ക്യാമറകളെക്കാള്‍ വളരെ വേഗത കൂടിയതാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍. അവ മെക്കാനിസമനുസരിച്ച് ഏറെ സാങ്കേതികവിദ്യകള്‍ കൂടിയതാണ്. ഓരോ ഷട്ടറുകള്‍ അമര്‍ത്തുന്നതിനു പകരം ഷട്ടര്‍ അമര്‍ത്തിക്കൊണ്ടിരുന്നാല്‍ നിരവധി ചിത്രങ്ങള്‍ ഒരേസമയം പകര്‍ത്താനാവുമെന്നതും ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെ പ്രത്യേകത തന്നെ.

ഫിലിമുകള്‍ക്കു പകരമായി എസ്.ഡി സ്റ്റോറേഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സേവ് ചെയ്യാന്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്ക് കഴിയും. ഇത് ഫോട്ടോഗ്രഫറുടെ എഫര്‍ട്ട് കുറയ്ക്കുന്നതിനൊപ്പം പോക്കറ്റും കാലിയാക്കില്ല. സമയവും ലാഭമാണ്.

പോപ്പുലറാകാന്‍ കാരണം

ക്ലോസ് അപ്പ് ചിത്രങ്ങള്‍, വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ ഉള്ളപ്പടെയുള്ളവ ചിത്രീകരിക്കാന്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകളില്‍ വെവ്വേറെ ലെന്‍സുകള്‍ ഉപയോഗിക്കേണ്ടതില്ല. മറിച്ച് പല ഡി.എസ്.എല്‍.ആര്‍ ക്യാമറകളിലും ഇതിനുള്ള സംവിധാനം പ്രധാന ലെന്‍സില്‍ തന്നെയുണ്ടാകും.

എസ്.എല്‍.ആര്‍ ക്യാമറകളെ അപേക്ഷിച്ച് യാത്രചെയ്യുമ്പോഴും മറ്റും വളരെ ലളിതമായി കൊണ്ടുനടക്കാന്‍ കഴിയുന്നതാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍. ആവശ്യമെങ്കില്‍ മാത്രം പ്രത്യേകം ലെന്‍സുകൂടി കരുതിയാല്‍ മതിയാകും. കൃത്യമായ ഫോക്കസിംഗ് സംവിധാനവും ക്ലിയര്‍ പിക്ചര്‍ ക്വാളിറ്റിയുമാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെ മറ്റ് പ്രത്യേകതകള്‍.

വില

ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്ക് വിപണിയില്‍ സാമാന്യം ഭേദപ്പെട്ട് വിലയാണുള്ളത്. 1991ല്‍ കൊഡാക്ക് കമ്പനി തങ്ങളുടെ ആദ്യ ഡി.എസ്.എല്‍.ആര്‍ ക്യാമറ അവതരിപ്പിച്ചത് 13,000 ഡോളറിനാണ്. നിലവില്‍ മികച്ച ക്യാമറകള്‍ 5,000 ഡോളറിന് വാങ്ങാനാകും.


Best Mobiles in India

English Summary

What Is a DSLR Camera?