സോണി വയോ വിപിസിഇജി34എഫ്എക്‌സ്/ബി ലാപ്‌ടോപ്പ്, ഒരു മികച്ച ചോയ്‌സ്



ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങണം എന്നു കരുതുന്ന ഏതൊരാള്‍ക്കും മുന്നിലുള്ള ഒരു മികച്ച ചോയ്‌സ് ആണ് സോണി വയോ വിപിസിഇജി34എഫ്എക്‌സ്/ബി.  മികച്ച ഫീച്ചറുകള്‍ ചെറിയ വിലയ്ക്ക് ലഭിക്കുന്നു എന്നതാണ് ഈ സോണി ലാപ്‌ടോപ്പിന്റെ പ്രത്യേകത.

നിത്യോപയോഗത്തിനും വിനോദത്തിനും ഒരുപോലെ ഉപയോഗയോഗ്യമാണ് എന്നതാണ് ഈ സോണി വയോ ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.  2012ലെ സോണിയുടെ സ്റ്റാര്‍ ആയിരിക്കും ഈ ലാപ്‌ടോപ്പ് എന്നാണ് കരുതപ്പെടുന്നത്.

Advertisement

ഇന്റല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ലാപ്‌ടോപ്പിന്.  വളരെ മികച്ച എല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  വളരെ കുറച്ച് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഈ ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് മികച്ചതാണ്.

Advertisement

ബില്‍ട്ട് ഇന്‍ വെബ്ക്യാം ഉള്ളതിനാല്‍ വീഡിയോ ചാറ്റ് എളുപ്പമാകുന്നു ഇതില്‍.  അതുപോലെ ഫെയ്‌സ് ട്രാക്കിംഗ് ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇതില്‍.  എച്ച്ഡിടിവിയുമായി വയര്‍ലെസ് ആയി ബന്ധിപ്പിക്കാന്‍ സാധിക്കും ഈ ലാപ്‌ടോപ്പ്.

ഫീച്ചറുകള്‍:

  • 14 ഇഞ്ച് ബാക്ക്‌ലൈറ്റ് എല്‍ഇഡി സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 1366 x 568 പികസല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • ബില്‍ട്ട്-ഇന്‍ ഐ ക്യാമറ, മൈക്രോഫോണ്‍

  • 4 ജിബി മെമ്മറി

  • എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്

  • വൈഫൈ സപ്പോര്‍ട്ട്

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • ബ്ലൂ-റേ ഡ്രൈവ്

  • 3 യുഎസ്ബി 2.0 പോര്‍ട്ട്

  • എഥര്‍നെറ്റ് ജാക്ക്

  • ഇസാറ്റ പോര്‍ട്ട്

  • പവര്‍ കണക്റ്റര്‍

  • വിജിഎ പോര്‍ട്ട്

  • 5000 mAh ലിഥിയം അയണ്‍ ബാറ്ററി

  • 5 മണിക്കൂര്‍ ബാറ്ററി ലൈഫ്

  • 2.4 കിലോഗ്രാം ഭാരം

  • വിന്‍ഡോസ് ഫോണ്‍ 7 ഹോം ഓപറേറ്റിംഗ് സിസ്റ്റം

  • ഇന്റല്‍ കോര്‍ ഐ5-2540എം പ്രോസസ്സര്‍

  • വെള്ള, നീല, പച്ച, കറുപ്പ് നിറങ്ങള്‍
ഫോട്ടോകളും, വീഡിയോകളും മാനേജ് ചെയ്യുന്നതില്‍ ഏറെ പങ്കു വഹിക്കുന്ന പിക്ച്ചര്‍ മോഷന്‍ ബ്രൗസര്‍ ആണ് സോണി വയോ ഇ സീരീസ് ലാപ്‌ടോപ്പുകളുടെ ഒരു പ്രധാന സവിശേഷത.

ആളുകള്‍, തീയതി, സ്ഥലം എന്നിവയെ അടിസ്ഥാനപ്പെടുത്തി കണ്ടന്റ് തരംതിരിക്കാനും പികച്ചര്‍ മോഷന്‍ സഹായിക്കും.  ഇപ്പോള്‍ ഇതി യുഎസില്‍ മാത്രമേ ലഭ്യമുള്ളൂ.  അധികം വൈകാതെ 40,000 രൂപ വിലയില്‍ ഇന്ത്യയിലും ഈ സോണി വയോ ലാപ്‌ടോപ്പ് ലഭ്യമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement