വിന്‍ഡോസ് പിസിക്ക് ആവശ്യമായ 20 സൗജന്യ സോഫ്റ്റ് വെയറുകള്‍


നിങ്ങളുടെ സിസ്റ്റം കൂടുതല്‍ പ്രവര്‍ത്തനക്ഷമവും ശക്തവും ആക്കുന്നതിന് വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നും തികച്ചും സൗജന്യമായി ലഭിക്കുന്ന 20 ആപ്പുകളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

Advertisement

ഫയര്‍ഫോക്‌സ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കില്‍ ഫയര്‍ഫോക്‌സിലേക്ക് മാറേണ്ട സമയമായി. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ഇവ വളരെ ലളിതവും വേഗതയുള്ളതും പോപ്അപ്പുകള്‍ തടയുന്നവയും ആണ്. മികച്ച അനുഭവം ലഭ്യമാക്കുന്ന നിരവധി പ്ലഗ്- ഇന്നുകളും ഇതില്‍ ലഭിക്കും.

Advertisement
തണ്ടര്‍ബേഡ്

നിവരിധി സവിശേഷതകള്‍ ഉള്ള ഇ-മെയില്‍ ക്ലൈന്‍ാണിത്.

വ്യാജ വെബ്‌സ്റ്റൈുകളെ കുറിച്ച് വ്യക്തമായ സൂചന നല്‍കി കൊണ്ട് സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഇത് സംരംക്ഷണം നല്‍കും. വളരെ ലളിതമാണ് കൂടാതെ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

സിക്ലീനര്‍

നിങ്ങളുടെ സിസ്റ്റം വളരെ സാവധാനമാണോ പ്രവര്‍ത്തിക്കുന്നത് . എങ്കില്‍ സിസ്റ്റം വൃത്തിയാക്കേണ്ടതുണ്ട്? ഡ്രൈവിലെ അനാവശ്യ ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്യാനും സ്‌പെയ്‌സ് നല്‍കാനും ഇത് സഹായിക്കും.

റെകുവ

സിക്ലീനറിന് നേരെ വിപരീതമാണിത്. ഡിലീറ്റ് ആയി പോയ ഫയലുകള്‍ തിരിച്ചെടുത്ത് സേവ് ചെയ്യാന്‍ സഹായിക്കുന്ന ഫയല്‍ റിക്കവറി സോഫ്റ്റ് വെയര്‍ ആണിത് . യുഐ പോലെ വളരെ ലളിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മനസിലാക്കാന്‍ എളുപ്പമാണ്.

വിഎല്‍സി മീഡിയ പ്ലെയര്‍

പിസിയില്‍ പാട്ട് കേള്‍ക്കാനും സിനിമ കാണാനും മികച്ച മീഡിയ പ്ലെയര്‍ ആവശ്യമാണ്. ഓഡിയോ വീഡിയോ ഫയലുകളുടെ ഒരുവിധം എല്ലാ ഫോര്‍മാറ്റുകളും പ്ലെ ചെയ്യണം എന്നുണ്ടെങ്കില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ സഹായിക്കും.

199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍!

അഡോബ് റീഡറും ഫ്‌ളാഷ് പ്ലെയറും

ഇ-ബുക്ക് വായിക്കുക, പിഡിഎഫ് ഫയല്‍ ഓപ്പണ്‍ ചെയ്യുക എന്നിവയ്‌ക്കെല്ലാം ഏറ്റവും മികച്ച ആപ്പ് അഡോബ് റീഡറാണ്. കമ്പ്യൂട്ടറില്‍ ഫ്‌ളാഷ് വീഡിയോ കാണുന്നതിന് ഫ്‌ളാഷ് പ്ലെയര്‍ ആവശ്യമാണ്.

ടീം വ്യുവര്‍

ലോകത്ത് എവിടെ നിന്നും നിങ്ങളുടെ ടെസ്‌ക് ടോപ്പ് ഷെയര്‍ ചെയ്യാന്‍ ഇത് സഹായ്ക്കും.

സൈബര്‍ഗോസ്റ്റ് വിപിഎന്‍

നിങ്ങളുടെ ഐപി അഡ്രസ്സ് വെളിപ്പെടുത്താതെ അജ്ഞാതരായി ബ്രൗസ് ചെയ്യാന്‍ ഈ വിപിഎന്‍ സഹായിക്കും. വെബില്‍ മറ്റ് നിരവധി പ്രോക്‌സി സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ ഉണ്ട്.

7സിപ്

സിപ് ഫയല്‍ മാനേജര്‍ ആണിത്. .zip ഫോമിലുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സിപ് മാനേജര്‍ ആവശ്യമാണ്.

കീസ്‌ക്രാംബ്ലെര്‍

ഇന്റര്‍നെറ്റിലെ കീലോഗര്‍ വഴി നമ്മുടെ പാസ് വേഡ് എപ്പോഴാണ് ഹാക്ക് ചെയ്യപ്പെടുക എന്ന് നമ്മള്‍ ഒരിക്കലും അറിയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഈ സോഫ്റ്റ് വെയര്‍ നിങ്ങളുടെ പാസ് വേഡ് മറച്ച് വച്ച് കീലോഗറില്‍ നിന്നും സുരക്ഷിതമാക്കും.

മാല്‍വെയര്‍ ബൈറ്റ്

പിസിയിലെ അപകടകാരികളും വൈറിസ് ബാധിച്ചതുമായ ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്യുകയും പിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

ജിഐഎംപി

ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന സൗജന്യ എഡിറ്റിങ് ടൂളാണിത്. അഡോബ് ഫോട്ടോഷോപ്പിന് സമാനമാണിത്. മികച്ച സവിശേഷതകളുള്ള ഇത് സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

ഓഡാസിറ്റി

ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്ത ശബ്ദം എഡിറ്റ് ചെയ്യാന്‍ കഴിയും. ഓണ്‍ലൈന്‍ സൗണ്ടും പോഡ്കാസ്റ്റില്‍ നിന്നുള്ള സൗണ്ടും പിന്നീട് കേള്‍ക്കാനായി റെക്കോഡ് ചെയ്യാന്‍ കഴിയും.

യുടൊറന്റ്

ടൊറന്റ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണിത്. ഈ സോഫ്റ്റ് വെയര്‍ വഴി പിസിയില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഫയര്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയും.

ആന്റി വൈറസ്

അപകടകാരികളായ വൈറസ് ,ട്രോജന്‍, മാല്‍വെയര്‍, സ്‌പൈവെയര്‍ എന്നിവയില്‍ നിന്നും പിസിയെ സംരക്ഷിക്കുന്നതിന് നല്ല ആന്റി വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി അവാസ്ത, എവിജി, നോര്‍ട്ടണ്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി പോലുള്ളവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

കെ-ലിറ്റ് കോഡെക് പാക്

നിങ്ങളുടെ പിസിയില്‍ എല്ലാത്തരം മീഡിയ ഫയലുകളും പ്ലെ ചെയ്യണം എന്നുണ്ടെങ്കില്‍ ഇത് തീര്‍ച്ചയായും ഡൗണ്‍ലോഡ് ചെയ്യണം. ഇത് എല്ലാ മീഡിയ ഫയലുകളും സപ്പോര്‍ട്ട് ചെയ്യും. കൂടാതെ വീഡിയോയുടെയും ശബ്ദത്തിന്റെയും നിലവാരവും മെച്ചപ്പെടുത്തും.

നോട്ട് പാഡ്

വെബ്-അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും രൂപീകരിക്കാന്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം. നിങ്ങളുടെ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഡെവല്പ് ചെയ്യുന്നതിന് എച്ച്ടിഎംഎല്‍, ജാവസ്‌ക്രിപ്റ്റ് പൈതണ്‍, സിഎസ്എസ് തുടങ്ങിയ വിവിധ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ ഇതില്‍ ഉപയോഗിക്കാം.

ഫയല്‍സില്ല

മറ്റ് കമ്പ്യൂട്ടറുകളിലേക്ക് എഫ്ടിപി ഫയലുകള്‍ വളരെ വേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഫയല്‍സില്ല സഹായിക്കും.

ട്രൂക്രിപ്റ്റ്

ഡേറ്റ നഷ്ടമാകും എന്ന ആശങ്കയില്ലാതെ മെമ്മറി സ്റ്റിക്കിനെ മികച്ച എന്‍ക്രിപ്റ്റഡ് ഡേറ്റ സ്റ്റേറേജ് ഡിവൈസായി മാറ്റാന്‍ ഈ സോഫ്റ്റ് വെയര്‍ സഹായിക്കും.

ജ്യൂസ്

പോഡ് കാസ്റ്റിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനും ക്രമീകരിക്കാനും നിങ്ങളുടെ ഇഷ്ടത്തിന് കേള്‍ക്കാനും ഈ സോഫ്റ്റ്‌വെയര്‍ അനുവദിക്കും

Best Mobiles in India

English Summary

Today, we have curated a list of 20 apps that you can avail from Windows stores for free to make your system more productive and powerful.