2018ലെ മികച്ച അഞ്ച് കംപ്യൂട്ടര്‍/ഗെയിമിംഗ് അക്‌സസ്സറികളെ പരിചയപ്പെടാം


2018 സ്മാര്‍ട്ട്‌ഫോണുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും വര്‍ഷം മാത്രമായിരുന്നില്ല. മറിച്ച് അത്യുഗ്രന്‍ കംപ്യൂട്ടര്‍ അക്‌സസ്സറികള്‍ വിപണിയിലെത്തി. ലാപ്‌ടോപ്/പി.സിയുടെ ദൈനംദിന ഉപയോഗത്തിന് വളരെയധികം സഹായകമായവയാണ് ഇവ. ഇവയില്‍ മികച്ച അഞ്ച് ഉപകരണങ്ങളെ ജിസ്‌ബോട്ട് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ.

Advertisement

ലേഗ്‌ടെക്ക് MK235 - മള്‍ട്ടിലിംഗ്വല്‍ കീബോര്‍ഡ്, മൗസ് കോംബോ

നിങ്ങളുടെ പി.സിക്ക് അനുയോജ്യമായ മികച്ച ഫുള്‍ സൈസ്ഡ് കീബോര്‍ഡാണ് ലോഗ്‌ടെക്കിന്റെ MK235. 2,095 രൂപയാണ് വില. ഫുള്‍ ഫ്‌ളഡ്ജ്ഡ് ക്യുവര്‍ട്ടി കീബോര്‍ഡ് ലേയൗട്ട് ലോംഗ് ലാസ്റ്റിംഗ് ബാറ്ററി ലൈഫോടു കൂടിയതാണ്. സ്റ്റര്‍ഡി ടില്‍റ്റ് ലെഗ്ഗുകള്‍, സ്പില്‍ റെസിസ്റ്റന്റ് ഡിസൈന്‍ എന്നിവ മികവു പുലര്‍ത്തുന്നു. കീബോര്‍ഡിലെ അക്ഷരങ്ങള്‍ മായാതിരിക്കാന്‍ ആന്റി-ഫെയ്ഡിംഗ് സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്. കീബോര്‍ഡിനൊപ്പം ബ്ലൂടൂത്ത് സംവിധാനത്തോടു കൂടിയ മൗസും ലഭിക്കും.

Advertisement
എന്‍വീഡിയ RTX 2070, 2080, 2080 Ti GPsU

എന്‍വീഡിയ ഈയിടെ പുറത്തിറക്കിയ RTX2070, RTX 2080, RTX2080Ti ജിപിയുകളാണ് ശ്രേണിയിലെ രണ്ടാമന്‍. GDDR6 മെമ്മറിയോടു കൂടിയ ഗ്രാഫിക് കാര്‍ഡാണിത്. സിനിമാറ്റിക് ലെവല്‍ വിശ്വല്‍സിനായി റേ-ട്രേസിംഗ് സംവിധാനമുണ്ട്. ഓവറോള്‍ ഗെയിമിംഗ് എക്‌സ്പീരിയന്‍സിനായി കൃതൃമബുദ്ധിയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

സെബ്രോണിക്‌സ് ഫോബോസ്

സെബ്രോണിക്‌സില്‍ നിന്നും പുറത്തിറങ്ങിയ ബഡ്ജറ്റ് മൗസ് മോഡലാണ് ഫോബോസ്. 2,000 രൂപയില്‍ താഴെ മാത്രമാണ് വില. ഓണ്‍ലൈനിലും ഓഫ്‌ലൈനായും ലഭിക്കും. ഗോള്‍ഡ് പ്ലേറ്റിംഗോടു കൂടിയ യു.എസ്.ബി എ പോര്‍ട്ട് മൗസിലുണ്ട്. 1.8 മീറ്ററാണ് നീളം. 8 ബട്ടണ്‍ ഉള്‍ക്കൊള്ളിച്ചതാണ് ഫോബോസ് മോഡല്‍. ഗെയിമിംഗ് അനുഭവത്തിനായി നാനോ ഹംപോടു കൂടിയ റബ്ബര്‍ പാഡിംഗുകള്‍ ചേര്‍ന്ന സ്‌ക്രോള്‍ വീലുണ്ട്. കൂടാതെ ഗെയിമിംഗ് ഗ്രേഡ് സെന്‍സറുമുണ്ട്.

ലോഗ്‌ടെക്ക് G502 ഹീറോ ഗെയിമിംഗ് മൗസ്

ലോഗ്‌ടെക്ക് തങ്ങളുടെ അവാര്‍ഡ് വിന്നിംഗ് ഗെയിമിംഗ് മൗസ് മോഡലായ G502 ഹീറോയുടെ അപ്‌ഡേറ്റഡ് വേര്‍ഷനെ ഈയിടെയാണ് വിപണിയിലെത്തിച്ചത്. ലോഗ്‌ടെക്കിന്റെ അടുത്ത തലമുറ ഹീറോ (ഹൈ എഫിഷ്യന്റ് റേറ്റഡ് ഓപ്റ്റിക്കല്‍) സംവിധാനം ഏറ്റവും മികച്ചതാണ്. നിലവില്‍ ലഭ്യമായ ഏറ്റവും കൃത്യതയുള്ള സെന്‍സറായ 16 കെ സെന്‍സര്‍ സംവിധാനം ഈ മോഡലിലുണ്ട്. 400 ഐ.പി.എസ്, 16,000 ഡി.പി.ഐ ട്രാക്കിംഗ് സംവിധാനം മോഡലിലുണ്ട്.

11 ബട്ടണാണ് ഹീറോ മോഡലിന്റെ മറ്റൊരു പ്രത്യേകത. ലോഗ്‌ടെക്ക് ഗെയിമിംഗ് സോഫ്റ്റ്-വെയര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെയിറ്റ് അഡ്ജസ്റ്റബിള്‍ സാങ്കേതികവിദ്യ മികച്ചതാണ്. ഡ്യുവല്‍ മോഡ് ഹൈപ്പര്‍ സ്‌ക്രോളിംഗുമുണ്ട്.

ബെന്‍ക് EL2870U

ഗെയിമിംഗ് മോണിറ്ററിനെ മറന്നുള്ള കംപ്യൂട്ടറില്ലല്ലോ... ബെന്‍ക് EL2870U തന്നെയാണ് അതിനുള്ള മറുപടി. 4കെ അള്‍ട്രാ എച്ച്.ഡി ഡിസ്‌പ്ലേയോടുകൂടിയ മോണിറ്ററാണിത്. കണ്ണുകളുടെ സുരക്ഷയ്ക്കായി 1sm റെസ്‌പോണ്‍സ് ടൈം സജ്ജീകരിച്ചിട്ടുണ്ട്. ഹൈ ഡൈനാമിക് റേഞ്ച് ടെക്ക്‌നോളജിയും ഈ മോഡലിലുണ്ട്. 35,000 രൂപയാണ് വിപണി വില. ആമസോണിലൂടെ മോണിറ്റര്‍ വാങ്ങാം.

നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!

Best Mobiles in India

English Summary

5 Must have computer and gaming accessories in 2018