നോക്കിയ എന്‍1 ടാബ്ലറ്റിന്റെ 6 പൂര്‍വ്വികര്‍...!


നോക്കിയയുടെ പുതിയ തുടക്കമാണ് നോക്കിയ എന്‍ ടാബ്ലറ്റ്. പക്ഷെ ഇതിന് മുന്‍പുളള ഒരു പിടി ഫോണുകളുടെ തുടര്‍ച്ചയായാണ് നോക്കിയ എന്‍1 എത്തുന്നത്.

Advertisement

നമ്മള്‍ ഇന്ന് കാണുന്ന ടാബ്ലറ്റുകളുടെ പിതാവായി നോക്കിയയേ വിശേഷിപ്പിക്കാം, സ്റ്റീവ് ജോബ്‌സും ആപ്പിളുമാണ് ടാബ്ലറ്റുകള്‍ക്ക് രൂപവും അര്‍ത്ഥവും നല്‍കിയതെങ്കിലും. നോക്കിയ എന്‍1-ന്റെ ലോഞ്ച് ആഘോഷമായിരിക്കുന്ന ഈ അവസരത്തില്‍ ഇതിന്റെ പൂര്‍വ്വികരെ അടയാളപ്പെടുത്താനുളള ശ്രമമാണ് ചുവടെ.

Advertisement

1

നോക്കിയ എം 510 ഐപാഡ് ആലോചനയില്‍ മാത്രം ഇരുന്ന സമയത്താണ് 2011-ല്‍ ഈ ഫോണ്‍ എത്തുന്നത്. പക്ഷെ 1000 യൂണിറ്റുകള്‍ നിര്‍മ്മിച്ച ശേഷം കമ്പനി ഇതിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയായിരുന്നു. 10 ഇഞ്ച് 800 X 600 എല്‍സിഡി സ്‌ക്രീനും, യുഎസ്ബി-യും, വൈഫൈ-യും ഉണ്ടായിരുന്ന ഫോണിന്റെ ഭാരം 1.8 കിലോയായിരുന്നു.

 

2

4.1 ഇഞ്ച് 800 X 480 ഡിസ്‌പ്ലേയില്‍ 225 പിപിഐ പിക്‌സല്‍ സാന്ദ്രതയിലാണ് ഇത് എത്തിയിരുന്നത്. ടിഐ ഒഎംഎപി പ്രൊസ്സസര്‍, 64 എംബി റാം, 128 എംബി മെമ്മറി എന്നിവയായിരുന്നു മറ്റ് സവിശേഷതകള്‍.

 

3

രണ്ട് കൊല്ലത്തിനു ശേഷം ഇറങ്ങിയ ഈ ഡിവൈസ് എന്‍ 770-ത്തിനേക്കാള്‍ വേഗതയേറിയതായിരുന്നു. 400 മെഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന സിപിയു, 128 എംബി റാം, 256 എംബി മെമ്മറി, 640 X 480 വിജിഎ ക്യാമറ എന്നിവയായിരുന്നു പ്രത്യേകതകള്‍.

4

എന്‍ 800 2007 ജനുവരിയില്‍ ഇറങ്ങിയപ്പോള്‍ പരിഷ്‌ക്കരിച്ച പതിപ്പുമായി എന്‍ 810 2007 ഒക്ടോബറില്‍ കമ്പനി ഇറക്കി. 2 ജിബി ഇന്റേണല്‍ മെമ്മറി, ഫ്രണ്ട് ഫേസിംഗ് ക്യാമറ, ലൈറ്റ് സെന്‍സര്‍, സമന്വയിപ്പിച്ച ജിപിഎസ്, എസ്ഡി സ്ലോട്ടുകള്‍ എന്നിവയുമായി കാലത്തിന് മുന്‍പേ നടന്ന ഡിവൈസായിരുന്നു എന്‍ 810.

5

നോക്കിയ ഇസഡ് 500 അത്ര കണ്ട് ശോഭിച്ച ഒരു ഡിവൈസായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുക ദുഷ്‌ക്കരമാണ്. എന്നാലും ഐപാഡിനോട് ഏറ്റുമുട്ടാന്‍ ഇറക്കിയ ഈ ഡിവൈസ് 7 മുതല്‍ 9 ഇഞ്ച് വരെയുളള ടാബ്ലറ്റായിരുന്നു. നോക്കിയയുടെ 2010-ലെ ഒഎസ്സായ മീഗൊ-ആണ് ഇതില്‍ ഉപയോഗിച്ചത്.

6

2013-ല്‍ എത്തിയ ഈ ടാബ്ലറ്റില്‍ 10.1 ഇഞ്ച് ക്ലിയര്‍ബ്ലാക്ക് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നത്. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 2.2 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സറില്‍ എത്തിയ ഈ ടാബ്ലറ്റ് സീസ്സ് ക്യാമറ ഒപ്റ്റിക്‌സുളള ഒരേയൊരു ഡിവൈസാണ്. ലക്ഷകണക്കിന് വില്‍പ്പന ഉണ്ടായില്ലെങ്കിലും നോക്കിയയ്ക്ക് ലക്ഷണമൊത്ത ടാബ്ലറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു ലൂമിയ 2520. ഇതിനേക്കാള്‍ മികച്ചതാണെന്ന് തെളിയിക്കാന്‍ നോക്കിയ എന്‍1-ന് സാധിച്ചേക്കും.

Best Mobiles in India

English Summary

We here look 6 Nokia tablets that paved the road to the Nokia N1.